Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, November 9, 2017

ഹദീസ് പാഠം 489

    
   ┏══✿ഹദീസ് പാഠം 489✿══┓
          ■═══✿ <﷽> ✿═══■
              ■ 9-11-2017 വ്യാഴം ■
وَعَنْ أَبِي رَيْحَانَةَ رَضِيَ اللهُ عَنْهُ أَنَّهُ كَانَ مَعَ رَسُولِ اللهِ ﷺ فِي غَزْوَةٍ، فَسَمِعَهُ ذَاتَ لَيْلَةٍ وَهُوَ يَقُولُ : حُرِّمَتِ النَّارُ عَلَى عَيْنٍ سَهِرَتْ فِي سَبِيلِ اللهِ ، وَحُرِّمَتِ النَّارُ عَلَى عَيْنٍ دَمِعَتْ مِنْ خَشْيَةِ اللهِ قَالَ : وَقَالَ الثَّالِثَةَ فَنَسِيتُهَا. قَالَ أَبُو شُرَيْحٍ : سَمِعْتُ مَنْ يَقُولُ ذَاكَ : حُرِّمَتِ النَّارُ عَلَى عَيْنٍ غَضَّتْ عَنْ مَحَارِمِ اللهِ أَوْ عَيْنٍ فُقِئَتْ فِي سَبِيلِ اللهِ عَزَّ وَجَلَّ (رواه الدارمي)
✿═══════════════✿
അബൂ റയ്ഹാന (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അല്ലാഹുവിന്റെ തിരു ദൂദർ ﷺ യോട് കൂടെ യുദ്ധ വേളയിൽ ആയിരിക്കേ ഒരു ദിവസം രാത്രിയിൽ അവിടുന്ന് പറയുന്നതാണ് കേട്ടു: അല്ലാഹുവിന്റെ മാർഗത്തിൽ ഉറക്കമൊഴിച്ച കണ്ണുകൾക്ക് നരകം നിഷിദ്ധമായിരിക്കുന്നു, അല്ലാഹുവിന്റെ ഭയത്താൽ ഭാഷ്പകണങ്ങൾ പൊഴിച്ച നയനങ്ങൾക്ക് നരകം നിഷിദ്ധമായിരുക്കുന്നു  മഹാൻ പറഞ്ഞു: തിരു നബി ﷺ മൂന്നാമത്തൊരാളെ പറഞ്ഞെങ്കിലും ഞാൻ മറന്നുപോയി അബൂ ശുറയ്ഹ് (റ) പറഞ്ഞു: അത് സംബന്ധിച്ച് പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് ചിമ്മിയ/അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ നരകത്തിൽ നിന്ന് നിഷിദ്ധമായിരുക്കുന്നു(ദാരിമി)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                   സന്ദർശിക്കുക
              www.ilyassaquafi.in

             ഗുണപാഠം
മൂന്ന് വിഭാഗം ജനങ്ങൾക്ക് നരകാഗ്നിയിൽ നിന്ന് രക്ഷയുണ്ടെന്നാണ് തിരു നബി ﷺ പറഞ്ഞിട്ടുള്ളത്
1. അല്ലാഹുവിന്റെ മാർഗത്തിൽ ഉറക്കമൊഴിച്ച കണ്ണുകൾ (യുദ്ധാവശ്യാർത്ഥമോ ദീനീ സംരക്ഷണത്തിന് വേണ്ടിയോ ഉറക്കമൊഴിച്ച് കാത്തു നിന്ന വ്യക്തി
2. അല്ലാഹുവിന്റെ ഭയത്താൽ അവന് ആരാധനകൾ അർപ്പിച്ച് കണ്ണുനീർ പൊഴിച്ച വ്യക്തി
3. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് കണ്ണുചിമ്മിയ വ്യക്തി/ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യുമ്പോൾ ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ
സ്വന്തം ഇംഗിതത്തിന് വഴിപ്പെടാതെ ശരീരത്തിനെ ദീനിന് സമർപ്പിച്ചവർക്ക് അല്ലാഹു നൽകുന്ന വലിയ സമ്മാനമാണ് നരകാഗ്നിയിൽ നിന്നുള്ള മോചനം

No comments: