┏══✿ഹദീസ് പാഠം 490✿══┓
■═══✿ <﷽> ✿═══■
■10-11-2017 വെള്ളി ■
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ دَخَلَ عَلَى أُمِّ السَّائِبِ - أَوْ أُمِّ الْمُسَيَّبِ - رَضِيَ اللهُ عَنْهَا فَقَالَ : مَا لَكِ يَا أُمَّ السَّائِبِ - أَوْ يَا أُمَّ الْمُسَيَّبِ - تُزَفْزِفِينَ ؟ قَالَتِ : الْحُمَّى لَا بَارَكَ اللهُ فِيهَا. فَقَالَ : لَا تَسُبِّي الْحُمَّى ؛ فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ، كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ( رواه مسلم)
✿═══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഉമ്മു സ്സാഇബ്/ഉമ്മുൽ മുസയ്യബ് (റ) യുടെ അടുക്കൽ പ്രവേശിച്ചു ചോദിച്ചു: ഓ ഉമ്മുസ്സാഇബ്/ഉമ്മുൽ മുസയ്യബ് നിങ്ങളെന്തേ വിറക്കുന്നത്?മഹതി പറഞ്ഞു: അല്ലാഹു നന്മ ചെയ്തിട്ടില്ലാത്ത പനിയാണ്(പനി ബാധിതയാണ്) തിരു നബി ﷺ പറഞ്ഞു: നിങ്ങൾ പനിയേ കുറ്റം പറയരുത്; കാരണം നിശ്ചയം ഉല ഇരുമ്പിന്റെ അഴുക്ക് നീക്കി കളയും വിധം മനുഷ്യന്റെ ദോശങ്ങളെ അത് ഇല്ലായ്മ ചെയ്യുന്നതാണ്(മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ലോകത്ത് ഏറ്റവും കൂടുതൽ ദുരിതങ്ങൾ ഏറ്റുവാങ്ങിയവരാണ് നബിമാർ; അല്ലാഹുവിനോട് അടുക്കും തോറും അവന്റെ പരീക്ഷണങ്ങൾ അഭിമുഖീകരിക്കേണ്ടി വരും, ഐഹിക ലോകം സത്യ വിശ്വാസിയുടെ ജയിലറയും അവിശ്വാസിയുടെ സ്വർഗ്ഗവുമാണെന്നാണ് തിരു നബി ﷺ പഠിപ്പിചചത്. രോഗങ്ങൾ അല്ലാഹു അടിമയെ പരീക്ഷിക്കാൻ വേണ്ടിയും അവന്റെ ദോഷങ്ങൾ കഴുകി കളയാനുമാണ് നൽകുന്നത് രോഗം ബാധിക്കുമ്പോൾ അല്ലാഹുവിനെ മറന്ന് കുറ്റം പറയുന്ന അവസ്ഥ ഉണ്ടാകരുത് ; ഉല ഇരുമ്പിന്റെ അഴുക്ക് നീക്കും വിധം പനി മനുഷ്യനെ ദോഷങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുക്കുമെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്


No comments:
Post a Comment