┏══✿ഹദീസ് പാഠം 491✿══┓
■═══✿ <﷽> ✿═══■
■11-11-2017 ശനി ■
وَعَنِ الْأَسْوَدِ رَضِيَ اللهُ عَنْهُ قَالَ : دَخَلَ شَبَابٌ مِنْ قُرَيْشٍ عَلَى عَائِشَةَ رَضِيَ اللهُ عَنْهَا وَهِيَ بِمِنًى وَهُمْ يَضْحَكُونَ ، فَقَالَتْ : مَا يُضْحِكُكُمْ ؟ قَالُوا : فُلَانٌ خَرَّ عَلَى طُنُبِ فُسْطَاطٍ ، فَكَادَتْ عُنُقُهُ أَوْ عَيْنُهُ أَنْ تَذْهَبَ الله فَقَالَتْ : لَا تَضْحَكُوا ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ قَالَ : مَا مِنْ مُسْلِمٍ يُشَاكُ شَوْكَةً فَمَا فَوْقَهَا، إِلَّا كُتِبَتْ لَهُ بِهَا دَرَجَةٌ، وَمُحِيَتْ عَنْهُ بِهَا خَطِيئَةٌ (رواه مسلم)
✿═══════════════✿
അസ്‌വദ് (റ) ൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: മിനായിലുള്ള ആയിഷ ബീവി (റ) യുടെ അടുക്കൽ കുറച്ചു യുവാക്കൾ ചിരിച്ചു കൊണ്ട് കടന്നു വന്നു മഹതി ചോദിച്ചു: നിങ്ങൾ എന്തിന് ചിരിക്കുന്നു? അവർ പറഞ്ഞു: ഇന്നയാൾ തന്റെ ടെൻറിൻ്റെ മുകളിലുള്ള കയറിൽ നിന്ന് താഴേക്ക് വീണു അവന്റെ മുതുകോ കണ്ണോ അല്ലാഹു നഷ്ടപ്പെടുത്തിയേക്കാം അപ്പോൾ മഹതി പറഞ്ഞു: നിങ്ങൾ ചിരിക്കരുത് കാരണം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടു: വല്ല മുസ്ലിമിനും മുള്ളോ അതിലും ചെറുത് വല്ലതും ഏൽക്കേണ്ടി വന്നാൽ അത് കാരണമായി അവന് സ്ഥാനങ്ങൾ രേഖപ്പെടുത്തപ്പെടുകയും അവന്റെ ദോഷം മായ്ക്കപ്പെടുകയും ചെയ്യുന്നതാണ് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
സമകാലിക യുഗത്തിൽ ഏറെ പ്രസക്തമായ ഹദീസാണ് ഇത്; മനുഷ്യൻ ആക്സിഡന്റിലും മറ്റു അപകടങ്ങളിലും പെട്ട് പ്രാണ വെപ്രാളത്തിൽ അലമുറയിടുമ്പോൾ നിർദാക്ഷിണ്യം സെൽഫിയെടുക്കാനും ആദ്യം വാട്ട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ഫോട്ടോ ഷെയർ ചെയ്ത് കമന്റുകളും ലൈക്കുകളും വാരി കൂട്ടാൻ വെമ്പുന്ന ജനത നിർബന്ധമായും വായിച്ചിരിക്കേണ്ട ഹദീസ്; മറ്റുള്ളവരുടെ അപകടങ്ങൾ ആഘോമാക്കുന്നതിന് പകരം അവരെ സഹായിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നവനാണ് യഥാർത്ഥ മനുഷ്യൻ; ഒരു മുസ്ലിമിന് ഏൽക്കേണ്ടി വരുന്ന ഏതു പ്രയാസങ്ങൾക്കും പരലോകത്ത് പ്രതിഫലം ലഭിക്കുന്നതാണെന്ന സത്യവും ഹദീസ് വിളിച്ചോതുന്നു; ഒരു ചെറിയ മുള്ള് തറച്ചാൽ പോലും തന്റെ ഉയർച്ചക്കും സംഭവിച്ചു പോയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തവുമാണെന്ന തിരു വചനം ഒരു മുസ്ലിമിന് താൻ അനുഭവിക്കുന്ന രോഗം/പ്രയാസം/ കഷ്ടപ്പാടുകളിൽ പിടിച്ചു നിൽക്കാനും ക്ഷമ കൈമുതലാക്കാനും ഏറെ പ്രേരകമാണ്


No comments:
Post a Comment