Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 15, 2017

ഹദീസ് പാഠം 492

   
 ┏══✿ഹദീസ് പാഠം 492✿══┓
           ■═══✿ <﷽> ✿═══■
              ■12-11-2017 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : أَتَدْرُونَ مَا الْغِيبَةُ ؟ قَالُوا : اللهُ وَرَسُولُهُ أَعْلَمُ  قَالَ : ذِكْرُكَ أَخَاكَ بِمَا يَكْرَهُ قِيلَ : أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ ؟ قَالَ : إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ ،  وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ (رواه مسلم)
   ✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ ചോദിച്ചു: എന്താണ് ഗീബത്ത് (പരദൂഷണം) എന്ന് നിങ്ങൾക്ക് അറിയുമോ? അവർ പറഞ്ഞു: അല്ലാഹുവിനും അവന്റെ പ്രവാചകർക്കും അറിയാം:തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ സംബന്ധിച്ച് അവൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയലാണ്  ചോദിക്കപ്പെട്ടു: എൻറെ സുഹൃത്തിൽ ഞാൻ പറയുന്ന കാര്യം ഉണ്ടെങ്കിൽ എങ്ങനെയാണെന്ന് അങ്ങ് പറഞ്ഞു തന്നാലും? തിരു നബി ﷺ പറഞ്ഞു: നീ പറയുന്ന കാര്യം അവനിലുണ്ടെങ്കിൽ അപ്പോൾ നീ അവനെ കുറിച്ച് ഗീബത്ത് പറഞ്ഞിരിക്കുന്നു അത് അവനിൽ ഇല്ലാത്ത പക്ഷം നീ അവന്റെ മേൽ തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുന്നു (മുസ്ലിം)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

               ഗുണപാഠം
വളരേ ഗുരുതരവും എന്നാൽ എല്ലാവരും ലാഘവത്തോടെ കാണുന്ന കാര്യമാണ് ഗീബത്ത് അഥവാ പരദൂഷണം മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുന്നത് ചിലർക്ക് ഹരമാണ്; ഈച്ച മനുഷ്യ ശരീരത്തിൽ ഏറ്റവും ദുഷിച്ച മുറിവുകളിലും അഴുക്ക് പുരണ്ട സ്ഥലങ്ങളിലും ഇരിക്കുന്നത് പോലെ മനുഷ്യൻ മറ്റുള്ളവരുടെ നന്മകൾ കാണാതെ അവനിലുള്ള ചീത്ത സ്വഭാവങ്ങൾ മാത്രം കണ്ടെത്തി പറഞ്ഞു നടക്കുന്നു തന്റെ സുഹൃത്തിൽ ഉള്ളതും മറ്റുള്ളവർ അറിയുന്നത് വെറുക്കുന്നതുമായ കാര്യം പറയുമ്പോൾ അവനെ സംബന്ധിച്ച് ഗീബത്ത് പറയലും അവനിൽ ഇല്ലാത്തതും അവൻ വെറുക്കുന്നതുമായ കാര്യമാകുമ്പോൾ അവനെ സംബന്ധിച്ച് തെറ്റായ ആരോപണം ഉന്നയിക്കുന്നവനുമായി മാറുന്നു;തിരു നബി ﷺ മിഅ്റാജ് യാത്ര വേളയിൽ ചെമ്പിനാലുള്ള നഖത്തിനാൽ മുഖവും മാറിടവും പിച്ചി ചീന്തുന്ന ഒരു വിഭാഗത്തിന്റെ അരികിലൂടെ പോയപ്പോൾ ജിബ്‌രീൽ (അ) നോട് ഇതാരാണെന്ന് ചോദിച്ചപ്പോൾ ജനങ്ങളുടെ അഭിമാനത്തിൽ ക്ഷതം വരുത്തുന്ന (പരദൂഷണം പറയുന്ന) വിഭാഗമെന്നാണ് അവിടുന്ന് മറുപടി പറഞ്ഞത്

No comments: