┏══✿ഹദീസ് പാഠം 493✿══┓
■═══✿ <﷽> ✿═══■
■13-11-2017 തിങ്കൾ ■
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ ﷺ قَالَ : سَدِّدُوا وَقَارِبُوا ، وَاعْلَمُوا أَنْ لَنْ يُدْخِلَ أَحَدَكُمْ عَمَلُهُ الْجَنَّةَ، وَأَنَّ أَحَبَّ الْأَعْمَالِ أَدْوَمُهَا إِلَى اللهِ وَإِنْ قَلَّ (رواه البخاري)
✿═══════════════✿
ആയിഷ ബീവി റ യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: നിങ്ങൾ നേരേ ചൊവ്വേ പ്രവർത്തിക്കണം, ഇബാദത്തുകളിൽ മിതത്വം പാലിക്കുകയും വേണം നിങ്ങൾ അറിയണം നിങ്ങളിലൊരാളെയും അവന്റെ പ്രവർത്തനങ്ങൾ (മാത്രം) സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയില്ല, നിശ്ചയം അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനം/ഇബാദത്ത് ഏറ്റവും കുറഞ്ഞതാണെങ്കിലും നിത്യമായി ചെയ്യുന്ന പ്രവർത്തനമാണ്/ഇബാദത്താണ് (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിൻറെ ലക്ഷ്യം അല്ലാഹു വിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്; ജിന്ന് വർഗ്ഗത്തേയും മനുഷ്യ വർഗ്ഗത്തേയും എനിക്ക് ആരാധനയർപ്പിക്കാനല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല (സൂറത്ത് സാരിയാത്ത്: 56) അല്ലാഹു നമ്മെ ആരാധിക്കാൻ വേണ്ടി സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് നിർവഹിക്കൽ നമ്മുടെ ബാധ്യതയാണ്; അതിനുള്ള പ്രതിഫലം അല്ലാഹു നൽകുകയും ചെയ്യും പക്ഷേ ആ ആരാധനയർപ്പിക്കൽ കൊണ്ട് മാത്രം ഒരാൾക്കും സ്വർഗ്ഗം ലഭിക്കുമെന്ന് കരുതേണ്ടതില്ല കാരണം ആരാധനകൾ മാത്രമല്ല നമുക്ക് പ്രതിഫല ലബ്ദിക്ക് ഹേതു മറിച്ച് അല്ലാഹുവിന്റെ കൃപയും കടാക്ഷവും കൂടിയാൽ മാത്രമേ അത് സാധ്യമാകൂ; അത് കൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും മിതത്വം പാലിക്കണം കൂടുതൽ അധികമോ കുറച്ചോ ആക്കരുത് ഏറ്റവും നല്ല പ്രവർത്തനം ഏതാണെന്ന് തിരു നബി ﷺ യോട് അവിടുത്തെ അനുചരൻ ആരാഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞത് മിതത്വമെന്നാണ്; അത് പോലെ ചെയ്യുന്ന സൽപ്രവർത്തികൾ നിത്യമായി ചെയ്യുക ഒരിക്കൽ തിരു നബി ﷺ പറഞ്ഞു: ഓ മനുഷ്യാ നീ ഇന്നവനെ പോലെ ആകരുത് അവൻ മുമ്പ് രാത്രി കാലങ്ങളിൽ നിസ്കരിക്കുമായിരുന്നു പിന്നീട് അവൻ അത് ഉപേക്ഷിച്ചു. ആരും തന്നെ ഒരു പാട് ആരാധനകൾ ചെയ്തു എന്നത് കൊണ്ട് സംതൃപ്തി അടയുന്നതിന് പകരം അല്ലാഹു അതിനെ സ്വീകരിക്കുന്നതിന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക


No comments:
Post a Comment