Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 15, 2017

ഹദീസ് പാഠം 494

    
┏══✿ഹദീസ് പാഠം 494✿══┓
          ■═══✿ <﷽> ✿═══■

             ■14-11-2017 ചൊവ്വ ■
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ  الْمِرَاءَ  وَإِنْ كَانَ مُحِقًّا، وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا، وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسُنَ خُلُقُهُ (رواه أبو داود)
✿═══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റ തിരു ദൂദർ ﷺ പറഞ്ഞു: സത്യത്തിന് വേണ്ടിയാണെങ്കിൽ പോലും തർക്കങ്ങൾ ഉപേക്ഷിച്ചവന് സ്വർഗ്ഗത്തിന്റെ താഴെ തട്ടിലുള്ള ഒരു മണിമാളിക കൊണ്ടും തമാശക്കാണെങ്കിൽ പോലും കളവ് ഉപേക്ഷിച്ചവന് സ്വർഗ്ഗത്തിന്റെ മധ്യ ഭാഗത്തുള്ള ഒരു മണിമാളിക കൊണ്ടും സ്വഭാവം നന്നാക്കിയവന് സ്വർഗ്ഗത്തിന്റെ ഏറ്റവും മേലേ ഒരു മണിമാളിക കൊണ്ടും ഞാൻ ജാമ്യക്കാരനാണ് (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

               ഗുണപാഠം

മൂന്ന് മഹത്തായ വിശേഷണങ്ങൾ സ്വയത്തമാക്കുകയും ദുഷിച്ച മൂന്ന് വിശേഷണങ്ങൾ ഇല്ലായ്മ ചെയ്യുകയും ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്ന് മാത്രമല്ല സ്വർഗ്ഗത്തിലെ എല്ലാ ഭാഗങ്ങളിലും അവന് മണിമാളികകൾ ലഭ്യമാകുമെന്നാണ് തിരു നബി ﷺ ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത് അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുക വഴി നമുക്ക് ലഭിക്കേണ്ടുന്ന നന്മകൾ ലഭിക്കാതെ പോകുന്നു ലൈലത്തുൽ ഖദ്ർ എന്നാണ് എന്ന വിവരം തിരു നബി ﷺ ജനങ്ങളിലേക്ക് എത്തിക്കാൻ വരുമ്പോഴായിരുന്നു അവിടെ രണ്ടു പേര് തർക്കിക്കുന്നതായി ശ്രദ്ധയിൽ പെട്ടത് തിരു നബി ﷺ പറഞ്ഞു ഈ തർക്കം കാരണം എനിക്ക് ആ ദിവസം മറപ്പിക്കപ്പെട്ടു, കൂടൂതൽ തർക്കങ്ങൾ ഉപേക്ഷിക്കുക, സത്യം പറയൽ വിശ്വാസിയുടെ മുഖമുദ്രയാണ് അസത്യം സ്ഥിരപ്പെടുത്താൻ ഒന്നിലധികം കളവുകൾ പറയേണ്ടി വരുന്നു; സത്യം നന്മയിലേക്കും നന്മ സ്വർഗ്ഗത്തിലേക്കും നയിക്കുന്നു;  എന്നാൽ കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കും നയിക്കുമെന്ന തിരു വചനം ഉൾകൊണ്ട് തമാശക്ക് പോലും നാം കളവ് പറയരുത്, ഏറ്റവും പ്രാധാന്യമുള്ളതാണ് സ്വഭാവ മഹിമ;  സൽസ്വഭാവിയെ അല്ലാഹുവും ജനങ്ങളും ഇഷ്ടപ്പെടുന്നു നിങ്ങളിൽ ഏറ്റവും ഉത്തമൻ സൽസ്വഭാവിയാണെന്ന തിരു വചനം നമുക്ക് പ്രചോദനമാകേണ്ടതുണ്ട്

No comments: