┏══✿ഹദീസ് പാഠം 495✿══┓
■═══✿ <﷽> ✿═══■
■15-11-2017 ബുധൻ ■
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : رَأَيْتُ لَيْلَةَ أُسْرِيَ بِي عَلَى بَابِ الْجَنَّةِ مَكْتُوبًا : الصَّدَقَةُ بِعَشْرِ أَمْثَالِهَا، وَالْقَرْضُ بِثَمَانِيَةَعَشَرَ، فَقُلْتُ : يَا جِبْرِيلُ، مَا بَالُ الْقَرْضِ أَفْضَلُ مِنَ الصَّدَقَةِ ؟ قَالَ : لِأَنَّ السَّائِلَ يَسْأَلُ وَعِنْدَهُ ، وَالْمُسْتَقْرِضُ لَا يَسْتَقْرِضُ إِلَّا مِنْ حَاجَةٍ (رواه ابن ماجة)
✿═══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: എന്നെയും കൊണ്ട് ഇസ്റാഅ് നടത്തപ്പെട്ട രാത്രിയിൽ സ്വർഗ്ഗ കവാടത്തിൽ (ഇങ്ങനെ) കുറിക്കപ്പെട്ടതായി ഞാൻ കണ്ടു "സ്വദഖ പത്തിരട്ടിയും കടം നൽകൽ പതിനെട്ട് ഇരട്ടിയുമാണ്" അപ്പോൾ ഞാൻ (ജിബ്‌രീൽ {അ}) നോട് ചോദിച്ചു: ഓ ജിബ്‌രീൽ എന്ത് കൊണ്ടാണ് കടം സ്വദഖയെകാൾ മഹത്തരമായത്? ജിബ്‌രീൽ (അ) പറഞ്ഞു: സ്വദഖ ചോദിക്കുന്നവൻ അവന്റെ അടുക്കൽ സമ്പാദ്യം ഉണ്ടായിരുക്കുമ്പോഴായിരിക്കാം എന്നാൽ കടം ചോദിക്കുന്നവൻ ആവശ്യമില്ലാതെ ചോദിക്കില്ല (ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
മനുഷ്യൻ സാമൂഹ്യ ജീവിയാണ്; സമൂഹത്തിൽ ജീവിക്കുമ്പോൾ പരസഹായമില്ലാതെ കഴിയുക പ്രയാസമാണ് പല കാര്യങ്ങളിലും മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്നു, അല്ലാഹു സമൂഹത്തെ സംവിധാനിച്ചത് തന്നെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാണ്; ഇവിടെ പണമുള്ളവനും ഇല്ലാത്തവനുമുണ്ട്, ഭരണകർത്താക്കളും പ്രജകളുമുണ്ട് , തൊഴിലാളികളും തൊഴിൽ ദാതാക്കളുമുണ്ട് ഇവരെല്ലാം ചേരുമ്പോഴാണ് സമൂഹം പൂർണമാകുന്നത്, ഈ സന്തുലിതാവസ്ഥ നിലനിർത്താൻ പരസ്പര സഹായ സഹകരണങ്ങൾ കൂടിയേ തീരൂ പണക്കാരൻ പാവപ്പെട്ടവന് ദാനധർമ്മം ചെയ്യണം അവശ്യ ഘട്ടങ്ങളിൽ സമ്പത്ത് കടം ആവശ്യപ്പെടുമ്പോൾ നൽകാൻ തയ്യാറാകണം, സമ്പാദ്യം നീങ്ങിപ്പോകുന്ന നിഴൽ പോലെയെന്ന് പറയപ്പെട്ടത് പോലെ ഇന്നല്ലെങ്കിൽ നാളെ സമ്പാദ്യം നമ്മളിൽ നിന്ന് നീങ്ങിയേക്കാം അപ്പോൾ കടം നൽകിയവൻ കടം വാങ്ങുന്നവനായേക്കാം ; അതു കൊണ്ടാണ് സ്വദഖയായി നൽകുന്നതിന് പത്തിരട്ടി പ്രതിഫലവും കടം നൽകുന്നതിന് പതിനെട്ട് ഇരട്ടി പ്രതിഫലമെന്ന് സ്വർഗ്ഗ കവാടത്തിൽ തിരു നബി ﷺ കണ്ടത്; താൻ ഇഷ്ടപ്പെടുന്ന കാര്യം തന്റെ കൂട്ടുകാരനും ഇഷ്ടപ്പെടുന്നത് വരെ യഥാർത്ഥ വിശ്വാസിയാകില്ലെന്ന തിരു വചനം നമുക്ക് നന്മയിലേക്കുള്ള പ്രചോദനമാകട്ടെ


No comments:
Post a Comment