Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, November 16, 2017

ഹദീസ് പാഠം 496

     
══✿ഹദീസ് പാഠം 496✿══┓
          ■═══✿ <﷽> ✿═══■
              ■16-11-2017 വ്യാഴം ■
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَا تَعُدُّونَ الرَّقُوبَ فِيكُمْ ؟  قَالَ : قُلْنَا : الَّذِي لَا يُولَدُ لَهُ ، قَالَ : لَيْسَ ذَاكَ بِالرَّقُوبِ، وَلَكِنَّهُ الرَّجُلُ الَّذِي لَمْ يُقَدِّمْ مِنْ وَلَدِهِ شَيْئًا  قَالَ : فَمَا تَعُدُّونَ الصُّرَعَةَ فِيكُمْ ؟ قَالَ : قُلْنَا : الَّذِي لَا يَصْرَعُهُ الرِّجَالُ. قَالَ : لَيْسَ بِذَلِكَ، وَلَكِنَّهُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ (رواه مسلم)
✿═══════════════✿
അബ്ദുല്ല ബ്ൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: നിങ്ങളിൽ "റഖൂബ്" എന്ന് പറഞ്ഞാൽ ആരാണെന്നാണ് നിങ്ങൾ കണക്കു കൂട്ടുന്നത്  മഹാൻ പറഞ്ഞു: ഞങ്ങൾ പറഞ്ഞു: ആർക്കാണോ മക്കൾ അധികകാലം ജീവിച്ചിട്ടില്ലാത്തവൻ_ തിരു നബി ﷺ പറഞ്ഞു: എന്നാൽ അവനല്ല "റഖൂബ്" മറിച്ച് ജീവിതകാലത്ത് തന്റെ മക്കളിൽ ആരേയും മുൻകൂട്ടി പറഞ്ഞു വിടാത്തവനാണ് (അവന്റെ ജീവിതകാലത്ത് മക്കൾ മരിക്കാത്തവൻ)  തിരു നബി ﷺ ചോദിച്ചു: നിങ്ങളിൽ ആരാണ് മല്ലനെന്ന് നിങ്ങൾ വിലയിരുത്തുന്നത്? മഹാൻ പറഞ്ഞു: ഞങ്ങൾ പറഞ്ഞു: ജനങ്ങൾ ആരെയാണോ (മൽപിടുത്തത്തിൽ) തള്ളിയിടാൻ സാധിക്കാത്തത് അവനാണ് നബിയെ "മല്ലൻ" തിരു നബി ﷺ പറഞ്ഞു: എന്നാൽ അവനല്ല യഥാർത്ഥ മല്ലൻ മറിച്ച് ദേശ്യം വരുന്ന സമയത്ത് സ്വശരീരത്തെ കീഴ്പ്പെടുത്തുന്ന വന്നാണ് മല്ലൻ(മുസ്ലിം)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

               ഗുണപാഠം
സ്വന്തം മക്കൾ മരണമടഞ്ഞ് വിഷമവും ദുഃഖവും അനുഭവിക്കുന്നവന്നാണ് സാധാരണയായി അറബിയിൽ "റഖൂബ്" എന്ന പദപ്രയോഗമുള്ളത് അതു പോലെ "മല്ലൻ" എന്നാൽ മൽപിടുത്തത്തിൽ മറ്റുള്ളവരെ തള്ളിയിടുന്നവൻ എന്നുമാണ് എന്നാൽ അതിന്റെ അർത്ഥം ആത്മീയമായി നോക്കുമ്പോൾ നേരെ മറിച്ചാണെന്നാണ് തിരു നബി ﷺ ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത് യഥാർത്ഥത്തിൽ "റഖൂബ്" എന്നാൽ തന്റെ ജീവിതകാലത്ത് ഒരു മക്കളും മരണപ്പെടാത്തവനാണ് കാരണം ജീവിതകാലത്ത് തന്റെ പ്രീയപ്പെട്ട സന്താനത്തെ ഞാൻ തിരിച്ചു വിളിച്ചപ്പോൾ ക്ഷമ കൈമുതലാക്കിയവന് സ്വർഗം പകരം നൽകുമെന്ന് അല്ലാഹു പറയുന്നതായി തിരു നബി ﷺ യുടെ വിശദീകരിച്ചിട്ടുണ്ട്;  ജീവിത കാലത്ത് മക്കൾ മരണപ്പെട്ടാൽ അവരുടെ കൈ പിടിക്കാൻ പരലോകത്ത് തന്റെ മക്കൾ എത്തും അപ്പോൾ അവനല്ല യഥാർത്ഥ നഷ്ടം, അതു പോലെ ദ്വന്ത യുദ്ധത്തിൽ എതിരാളിയെ തള്ളിയിടുന്നവനാണ് യഥാർത്ഥ പോരാളി അല്ലെങ്കിൽ മല്ലൻ എന്നുള്ള ധാരണ ശരിയല്ല മറിച്ച് ദേശ്യം വരുമ്പോൾ സ്വശരീരത്തെ കീഴ്പ്പെടുത്തുന്നവനാണ് യഥാർത്ഥ മല്ലൻ കാരണം തിരു നബി ﷺ പറഞ്ഞു: ദേഷ്യം നടപ്പാക്കാൻ കഴിവുണ്ടായിരിക്കെ അതിനെ കടിച്ചമർത്തിയാൽ പാരാത്രിക ലോകത്ത് ജനമധ്യത്തിൽ അവനെ വിളിച്ചു വരുത്തി അവന് ഇഷ്ടമുള്ള ഹൂറികളെ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ്

No comments: