Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 20, 2017

ഹദീസ് പാഠം 497

  
┏══✿ഹദീസ് പാഠം 497✿══┓
       ■═══✿ <﷽> ✿═══■
          ■17-11-2017 വെള്ളി ■
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : اقْتَتَلَ غُلَامَانِ غُلَامٌ مِنَ الْمُهَاجِرِينَ وَغُلَامٌ مِنَ الْأَنْصَارِ، فَنَادَى الْمُهَاجِرُ ، أَوِ الْمُهَاجِرُونَ : يَا لَلْمُهَاجِرِينَ وَنَادَى الْأَنْصَارِيُّ : يَا لَلْأَنْصَارِ. فَخَرَجَ رَسُولُ اللهِ ﷺ  فَقَالَ : مَا هَذَا ؟دَعْوَى أَهْلِ الْجَاهِلِيَّةِ قَالُوا : لَا يَا رَسُولَ اللهِ ، إِلَّا أَنَّ غُلَامَيْنِ اقْتَتَلَا، فَكَسَعَ أَحَدُهُمَا الْآخَرَ قَالَ : فَلَا بَأْسَ ، وَلْيَنْصُرِ الرَّجُلُ أَخَاهُ ظَالِمًا أَوْ مَظْلُومًا، إِنْ كَانَ ظَالِمًا فَلْيَنْهَهُ ؛ فَإِنَّهُ لَهُ نَصْرٌ ، وَإِنْ كَانَ مَظْلُومًا فَلْيَنْصُرْهُ (متفق عليه)
  ✿═══════════════✿
 ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമുള്ള രണ്ട് പേര് പരസ്പരം പോരടിച്ചു അപ്പോൾ മുഹാജിറുകൾ/മുഹാജിറുകളിൽ നിന്നുള്ള ഒരാൾ വിളിച്ചു : "ഓ മുഹാജിറുകളേ നിങ്ങളോട് ഞാൻ സഹായമഭ്യർത്തിക്കുന്നു" അൻസാറുകളിൽ പെട്ടയാൾ വിളിച്ചു: "ഓ അൻസാറുകളേ നിങ്ങളോട് ഞാൻ സഹായം തേടുന്നു" അപ്പോൾ തിരു നബി ﷺ പുറപ്പെട്ടു വന്നു ; അവിടുന്ന് പറഞ്ഞു: ഇതെന്താണ് ? അന്ധരാള യുഗത്തിലെ വിളി യാണല്ലോ ഇത് അവർ പറഞ്ഞു: അല്ല ഓ അല്ലാഹുവിന്റെ പ്രവാചകരേ രണ്ടു പേര് പരസ്പരം പോരടിച്ചു ഒരാൾ മറ്റൊരാളെ അടിച്ചു തിരു നബി ﷺ പറഞ്ഞു: അപ്പോൾ കുഴപ്പമില്ല ഒരാൾ മറ്റൊരാളെ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും അവനെ സഹായിക്കണം ; അവൻ അക്രമിയാണെങ്കിൽ അവനെ അതിൽ നിന്ന് തടയട്ടെ കാരണം അത് അവനുള്ള സഹായമാണ് ആക്രമിക്കപ്പെട്ടവനാണെങ്കിൽ അവനെ സഹായിക്കുകയും ചെയ്യുക (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

               ഗുണപാഠം
മതമോ രാഷ്ട്രീയമോ ജാതിയോ കുലമോ ഒന്നും തന്നെ മനുഷ്യത്വത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതാകരുത് പരസ്പര സ്നേഹവും ബഹുമാനവും എപ്പോഴും നാം കൈമുതലാക്കണം അപകടങ്ങളിലും ദുരന്തങ്ങളിലും പെടുമ്പോൾ രക്ഷാ പ്രവർത്തനം നടത്തുമ്പോൾ അവിടെ ജാതിയും മതവും വർഗ്ഗവും നോക്കാതെ ഇടപെടണമെന്നാണ് തിരു നബി ﷺ ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്; ചെറിയൊരു പ്രശ്നം ഉണ്ടായപ്പോൾ അതിനെ രമ്യമായി പരിഹരിക്കുകയും അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും ഇരുവരേയും സഹായിക്കണം അക്രമിയെ അതിൽ നിന്ന് പിന്തിരിപ്പിക്കൽ കൊണ്ടും മറ്റവനെ രക്ഷപ്പെടുത്തൽ കൊണ്ടും സഹായിക്കണം

No comments: