Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 22, 2017

ഹദീസ് പാഠം 502

   
 ┏══✿ഹദീസ് പാഠം 502✿══┓
       ■═══✿ <﷽> ✿═══■
           ■22-11-2017 ബുധൻ ■
وَعَنْ ثَابِتٍ الْبُنَانِيِّ رَضِيَ اللهُ عَنْهُ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : لَمَّا نَزَلَتْ هَذِهِ الْآيَةُ  {يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ }  إِلَى آخِرِ الْآيَةِ، جَلَسَ ثَابِتُ بْنُ قَيْسٍ رَضِيَ اللهُ عَنْهُ فِي بَيْتِهِ، قَالَ : أَنَا مِنْ أَهْلِ النَّارِ، وَاحْتَبَسَ عَنِ النَّبِيِّ ﷺ فَسَأَلَ النَّبِيُّ ﷺ سَعْدَ بْنَ مُعَاذٍ، فَقَالَ : يَا أَبَا عَمْرٍو، مَا شَأْنُ ثَابِتٍ، أَشْتَكَى ؟ قَالَ سَعْدٌ : إِنَّهُ لَجَارِي، وَمَا عَلِمْتُ لَهُ بِشَكْوَى. قَالَ : فَأَتَاهُ سَعْدٌ، فَذَكَرَ لَهُ قَوْلَ رَسُولِ اللهِ ﷺ، فَقَالَ ثَابِتٌ : أُنْزِلَتْ هَذِهِ الْآيَةُ، وَلَقَدْ عَلِمْتُمْ أَنِّي مِنْ أَرْفَعِكُمْ صَوْتًا عَلَى رَسُولِ اللهِ ﷺ فَأَنَا مِنْ أَهْلِ النَّارِ، فَذَكَرَ ذَلِكَ سَعْدٌ لِلنَّبِيِّ ﷺ فَقَالَ رَسُولُ اللهِ ﷺ : بَلْ هُوَ مِنْ أَهْلِ الْجَنَّةِ (رواه مسلم)
✿═══════════════✿
സാബിത്തുൽ ബുനാനി (റ) അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഓ സത്യവിശ്വാസികളേ നിങ്ങൾ നിങ്ങളുടെ ശബ്ദം തിരു നബി ﷺ യുടെ ശബ്ദത്തേക്കാൾ ഉയർത്തരുത്.... എന്ന സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോൾ സാബിത്ത് ബ്ൻ ഖൈസ് (റ) വീട്ടിൽ ഇരിപ്പായി മഹാൻ പറയുമായിരുന്നു : ഞാൻ നരകാവകാശിയാണ്  തിരു നബി ﷺ യുടെ അരികിൽ പ്രവേശിക്കാതെയായപ്പോൾ തിരു നബി ﷺ സഅ്ദ് ബ്ൻ മുആസ് (റ) നോട് കാര്യം തിരക്കി: ഓ അബൂ അംറ് സാബിത്തിന് എന്തു പറ്റി വല്ല രോഗവും പിടിപെട്ടോ? സഅ്ദ് (റ) പറഞ്ഞു: അദ്ധഹം എന്റെ അയൽക്കാരനാണ് വല്ല ആവലാതി ഉള്ളതായി എനിക്ക് അറിയില്ല സഅ്ദ് (റ) സാബിത്ത് (റ) ന്റെ അരികിൽ ചെന്നു തിരു നബി ﷺ പറഞ്ഞ കാര്യം ബോധിപ്പിച്ചു അപ്പോൾ സാബിത്ത് (റ) പ്രതിവചിച്ചു: ഈ ആയത്ത് (മേലെ ഉദ്ധരിച്ചത്) അവതരിക്കപ്പെട്ടിരിക്കുന്നു  നിങ്ങൾക്ക് അറിയാമല്ലോ ഞാൻ അല്ലാഹുവിന്റെ തിരു ദൂദർ ﷺ ക്കാൾ ശബ്ദം ഉയർത്തുന്ന ആളാണെന്ന് അതു കൊണ്ട് ഞാൻ നരകാവകാശിയാണ്  ഈ വിവരം സഅ്ദ് (റ) തിരു നബി ﷺ യോട് പറഞ്ഞപ്പോൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: അങ്ങിനെയല്ല മറിച്ച് അദ്ദേഹം സ്വർഗ്ഗാവകാശിയാണ്(മുസ്ലിം)
✿═══════════════✿
═══════════════✿
             കൂടുതൽ ഹദീസുകൾക്ക്
                    സന്ദർശിക്കുക
             www.ilyassaquafi.in

              ഗുണപാഠം*
തിരു നബി ﷺ യെ സാധാരണക്കാരുടെ പട്ടികയിൽ ഇടം നൽകാൻ വെമ്പുന്ന പുത്തൻ ചിന്താകതിക്കാർ ഉത്തരം പറയേണ്ട സൂക്തമാണ് നടേ ഉദ്ധരിച്ചത്: സത്യ വിശ്വാസികളെ നിങ്ങൾ തിരു നബി ﷺ യേക്കാൾ ശബ്ദമുയർത്തരുത് കാരണം അത് നിങ്ങളുടെ ഗതകാല ആരാധനകൾ സൽപ്രവർത്തികൾ ഇവയെല്ലാം നിഷ്ഫലമാക്കുന്നതാണ് എന്ന് സൂറത്ത് ഹുജ്റാത്തിൽ അല്ലാഹു പഠിപ്പിക്കുന്നു. തിരു നബി ﷺ യെ മറ്റു സിധാരക്കാരോട് അഭിസംബോധന ചെയ്യും വിധം അഭിസംബോധന നടത്താനും പാടില്ലെന്ന് സൂറത്തുന്നൂറിലും അല്ലാഹു ഓർമ്മപ്പെടുത്തുന്നുണ്ട്. മഹാനായ സാബിത്ത് ബ്ൻ ഖൈസ് (റ) അൻസാറുകളിലെ പ്രഭാഷകനായിരുന്നു പ്രഭാഷണത്തിൽ സാധാരണ ഗതിയിൽ ശബ്ദം ഉയരൽ സ്വഭാവികമാണ് അത് കൊണ്ട് തന്നെ ആയത്ത് അവതീർണ്ണമായപ്പോൾ തന്റെ ഇബാദത്തുകൾ നിഷ്ഫലമായി നരകാഗ്നിയിൽ വെന്തുരുമെന്ന ചിന്തയിൽ തിരു സന്നിധിയിൽ വരാതെയായപ്പോൾ മറ്റൊരു അനുചരൻ സഅ്ദ് (റ) നെ വിട്ട് കാര്യം തിരക്കി താൻ സത്യസരണിയിലാണെന്നും സ്വർഗ്ഗാവകാശിയാണെന്നും സുവിശേഷം പറയുകയാണ് ചെയ്തത്
നമ്മുടെ ശബ്ദം ഒരിക്കലും തിരു നബി ﷺ യുടെ ശബ്ദത്തേക്കാൾ മേലെയാകരുത് വിശിഷ്യാ മദീനയിൽ തിരു ഹള്റത്തിൽ സിയാറത്ത് ചെയ്യുമ്പോൾ ഈ കാര്യം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്

No comments: