┏══✿ഹദീസ് പാഠം 501✿══┓
■═══✿ <﷽> ✿═══■
■21-11-2017 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : هَلْ تَرَوْنَ قِبْلَتِي هَاهُنَا ؟ فَوَاللهِ مَا يَخْفَى عَلَيَّ خُشُوعُكُمْ وَلَا رُكُوعُكُمْ، إِنِّي لَأَرَاكُمْ مِنْ وَرَاءِ ظَهْرِي (متفق عليه)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: എന്റെ ദിശ ഇവിടെ (മാത്രം) അണെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അല്ലാഹു തന്നെയാണ് സത്യം നിങ്ങളുടെ ഭയഭക്തിയും നിങ്ങളുടെ റുകൂഉം ഒന്നും തന്നെ എന്റെ മേൽ അവ്യക്തമല്ല; നിശ്ചയം ഞാൻ നിങ്ങളെ എന്റെ പിന്നിൽ നിന്നും കാണുന്നു (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
തിരു നബി ﷺ പരിപൂർണ്ണനാണ്; അസാധാരണ മനുഷ്യനാണ് ;അല്ലാഹു അവിടുത്തേക്ക് ഒരുപാട് മുഅ്ജിസത്തുകൾ നൽകിയിട്ടുണ്ട് അതിലൊന്നാണ് അദൃശ്യകാര്യം അറിയുകയെന്നത്, ഒരാൾ ഒരു ദിശയിലേക്ക് തിരിഞ്ഞ് നിൽക്കുമ്പോൾ പിൻ വശത്ത് സംഭവിക്കുന്ന കാര്യങ്ങൾ അറിയുകയെന്നത് അസാധാരണത്വമാണ്, അത് പോലെ മനസ്സിനകത്തുള്ള ഒരു കാര്യമാണ് ഭയഭക്തി; ബാഹ്യമായ കാട്ടിക്കൂട്ടലുകളോ ഭാഹ്യ പ്രദർശനമോ അല്ല ഖുശൂഅ് അതും തിരു നബി ﷺ ക്ക് അവ്യക്തമല്ലെന്നാണ് ഈ ഹദീസ് വിളിച്ചോതുന്നത്; തിരു നബി ﷺ സാധാരണ മനുഷ്യനാണെന്നും (നഊദു ബില്ലാഹ്) സാധാരണ അറബി പയ്യനാണെന്നും അദൃശ്യം അറിയില്ലെന്നുമുള്ള പുത്തനാശയമാണ് ഇവിടെ പൊളിച്ചെഴുതപ്പെടുന്നത്. വിശുദ്ധ ഖുർആൻ ഒന്ന് കണ്ണോടിച്ചാൽ ഗതകാല പ്രവാചകന്മാർ അതാത് കാലഘട്ടത്തിൽ അല്ലാഹുവിന്റെ കൽപ്പന പ്രകാരം പ്രബോധന ദൗത്യവുമായി ഇറങ്ങിത്തിരിച്ചപ്പോൾ ശത്രുക്കൾക്കു പറയാനുണ്ടായതും ഇതെ വിഷയമായിരുന്നു "നിങ്ങൾ ഞങ്ങളെപ്പോലെ സാധാരണ മനുഷ്യനെന്ന്" {ഹൂദ്: 27,അമ്പിയാഅ്:3, മുഅ്മിനൂൻ: 33,34, ശുഅറാഅ്154,186, യാസീൻ: 15} അന്യൂനരായ ആ തിരു നബി ﷺ യെ നമുക്ക് പിൻപറ്റാം


No comments:
Post a Comment