┏══✿ഹദീസ് പാഠം 503✿══┓
■═══✿ <﷽> ✿═══■
■23-11-2017 വ്യാഴം ■
وَعَنْ أُمِّ حَبِيبَةِ بِنْتِ أَبِي سُفْيَانَ قَالَتْ : دَخَلَ عَلَيَّ رَسُولُ اللهِ ﷺ فَقُلْتُ لَهُ : هَلْ لَكَ فِي أُخْتِي بِنْتِ أَبِي سُفْيَانَ ؟ فَقَالَ : أَفْعَلُ مَاذَا ؟ قُلْتُ : تَنْكِحُهَا ، قَالَ : أَوَ تُحِبِّينَ ذٰلِكَ؟ قُلْتُ لَسْتُ لَكَ بِمُخْلِيَةٍ ، وَأَحَبُّ مَنْ شَرِكَنِي فِي الْخَيْرٍ أُخْتِي. قَالَ : فَإِنَّهَا لَا تَحِلُّ لِي قُلْتُ : فَإِنَّا أُخْبِرْتُ أَنَّكَ تَخْطُبُ دُرَّةَ بِنْتَ أَبِي سَلَمَةَ. قَالَ : بِنْتَ أُمِّ سَلَمَةَ ؟ قُلْتُ : نَعَمْ. فَقَالَ : لَوْ أَنَّهَا لَمْ تَكُنْ رَبِيبَتِي فِي حَجْرِي مَا حَلَّتْ لِي، إِنَّهَا ابْنَةُ أَخِي مِنَ الرَّضَاعَةِ، أَرْضَعَتْنِي وَأَبَاهَا ثُوَيْبَةُ، فَلَا تَعْرِضْنَ عَلَيَّ بَنَاتِكُنَّ وَلَا أَخَوَاتِكُنَّ قَالَ عُرْوَةُ : وَثُوَيْبَةُ مَوْلَاةٌ لِأَبِي لَهَبٍ، كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ ، قَالَ لَهُ : مَاذَا لَقِيتَ ؟ قَالَ أَبُو لَهَبٍ : لَمْ أَلْقَ بَعْدَكُمْ، غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ (متفق عليه)
✿═══════════════✿
ഉമ്മു ഹബീബ ബിൻതി അബീ സുഫ്യാൻ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: എന്റെയടുക്കൽ അല്ലാഹുവിന്റെ തിരു ദൂദർ ﷺ കടന്നു വന്നപ്പോൾ ഞാൻ ചോദിച്ചു: അബൂ സുഫ്യാൻറെ മകളായ എന്റെ സഹോദരിയെ അങ്ങേക്ക് താൽപര്യമുണ്ടോ? അപ്പോൾ തിരു നബി ﷺ ചോദിച്ചു: ഞാൻ എന്തു ചെയ്യാനാണ്? ഞാൻ പറഞ്ഞു: അങ്ങ് അവളെ വിവാഹം ചെയ്തോളൂ തിരു നബി ﷺ ചോദിച്ചു: നീ അത് ഇഷ്ടപ്പെടുന്നുവോ? ഞാൻ പറഞ്ഞു: ഞാൻ അങ്ങെയ്ക്ക് സഹകളത്രയിൽ നിന്ന് മുക്തയല്ല നന്മയിൽ എന്റെ സഹോദരി കൂടി പങ്കാളിയാകാൻ ഞാൻ ആശിക്കുന്നു തിരു നബി ﷺ പറഞ്ഞു: അവളെ എനിക്ക് വിവാഹം ചെയ്യൽ അനുവദനീയമല്ല ഞാൻ ചോദിച്ചു: അങ്ങ് ദുർറ ബിൻതി അബീ സലമ (റ) യെ വിവാഹമാലോചിച്ചെന്ന വിവരം ലഭിച്ചല്ലോ?തിരു നബി ﷺ ചോദിച്ചു: ഉമ്മു സലമയുടെ മകളോ? ഞാൻ പറഞ്ഞു: അതെ അപ്പോൾ തിരു നബി ﷺ പറഞ്ഞു: അവൾ എന്റെ ഭാര്യയുടെ പുത്രിയും എന്റെ സംരക്ഷണത്തിലുള്ളവളുമാണ് എന്നത് ഉണ്ടായിരിക്കേ തന്നെ അവളെ എനിക്ക് വിവാഹം ചെയ്യൽ അനുവദനീയമല്ല കാരണം അവൾ മുലകുടി ബന്ധത്തിലുള്ള സഹോദരി കൂടിയാണ് എനിക്കും അവളുടെ പിതാവിനും സുവൈബ (റ) മുലയൂട്ടിട്ടുണ്ട് അത് കൊണ്ട് നിങ്ങളുടെ മക്കളേയും സഹോദരിമാരേയും എന്നോട് വിവാഹാഭ്യർത്ഥന നടത്തേണ്ടതില്ല
ഉർവ്വ (റ) പറഞ്ഞു: സുവൈബ (റ) അബൂ ലഹബിൻറെ അടിമയായിരുന്നു അദ്ദേഹം അവരെ അടിമ മോചനം നടത്തിയ ശേഷം അവർ തിരു നബി ﷺ ക്ക് മുലയൂട്ടി അബൂ ലഹബ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ദയനീയമായ രൂപത്തിൽ സ്വപ്നത്തിൽ കണ്ടപ്പോൾ ചോദിച്ചു: നിങ്ങൾ എന്താണ് (മരണാനന്തരം) കണ്ടു മുട്ടിയത്? അബൂ ലഹബ് പറഞ്ഞു: നിങ്ങളെ വിട്ടു പിരിഞ്ഞ ശേഷം സന്തോഷം ഞാൻ എത്തിച്ചിട്ടില്ലെങ്കിലും സുവൈബയെ അടിമ മോചനം നടത്തിയ കാരണം കൊണ്ട് എനിക്ക് അൽപം വെള്ളം കുടിപ്പിക്കപ്പെടാറുണ്ട് (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഒരുപാട് അർത്ഥ തലങ്ങളിലൂടെ കടന്നു പോകുന്ന ഹദീസാണിത് തിരു നബി ﷺ യുടെ ഭാര്യമാരുടെ ഹൃദയ വിശാലത ഈ ഹദീസ് വരച്ചു കാട്ടുന്നു ഉമ്മഹാത്തുൽ മുഅ്മിനീൻ എന്ന മഹത്തായ സ്ഥാനം സ്വന്തം ലഭ്യമായതോടെ ആ സ്ഥാനം സ്വന്തം സഹോദരിക്ക് കൂടി ലഭിക്കുമോ എന്ന ആഗ്രഹം കൊണ്ട് തിരു നബി ﷺ യോട് അവിടുത്തെ പ്രീയ പത്നി ഉമ്മു ഹബീബ (റ) പറഞ്ഞപ്പോൾ സഹോദരിമാരെ ഒരേസമയം വിവാഹം കഴിക്കാൻ പാടില്ലെന്ന മറുപടിയാണ് തിരു നബി ﷺ നൽകിയത്. രണ്ടാമതായി തിരു നബി ﷺ യുടെ ഭാര്യ ഉമ്മു സലമയുടെ പുത്രിയെ വിവാഹം കഴിക്കുന്നോ എന്ന ചോദ്യത്തിന് തിരു നബി ﷺ മറുപടി നൽകിയത് അവൾ രണ്ടു രൂപത്തിൽ അവിടുത്തേക്ക് വിവാഹം നിഷിദ്ധമായവളാണെന്ന് ഒന്ന് സ്വന്തം ഭാര്യയുടെ മകളെന്നതും മറ്റൊന്ന് തിരു നബി ﷺ യുടെ മലകുടി ബന്ധത്തിലുള്ള സഹോദരി കൂടിയാണ് അവളെന്നുമാണ് കാരണം തിരു നബി ﷺ ക്കും അബൂ സലമക്കും അബൂ ലഹബിൻറെ അടിമയായി മോചിപ്പിക്കപ്പെട്ട സുവൈബ (റ) മുലയൂട്ടി യിരിക്കുന്നു. പിന്നൊരു കാര്യം ഈ ഹദീസിന്റെ വിശദീകരണത്തിൽ മഹാനായ ഉർവ്വ (റ) വിവരിച്ചത് അബൂ ലഹബ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ദയനീയമായ രൂപത്തിൽ സ്വപ്നത്തിൽ കണ്ടപ്പോൾ കാര്യം ആരാഞ്ഞു അദ്ദേഹം വിവരിച്ചത് കാര്യം ദുർഘടമാണെങ്കിലും തിരു നബി ﷺ യുടെ ജന്മ വാർത്ത കേട്ട സമയത്ത് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സുവൈബയെ അടിമ മോചനം നടത്തിയ കാരണം കൊണ്ട് എനിക്ക് അൽപം വെള്ളം കുടിപ്പിക്കപ്പെടാറുണ്ട് എന്നാണ്. വിശുദ്ധ ഖുർആൻ പേരെടുത്തു വിമർശിച്ച അബൂ ലഹബിന് പോലും തിരു ജന്മത്തിൽ സന്തോഷിച്ചതിൻറെ പേരിൽ ശിക്ഷയിൽ ഇളവുണ്ടെങ്കിൽ സത്യവിശ്വാസത്തോടെ നബിദിനം ആഘോഷിക്കുകയും അവിടുത്തെ മദ്ഹുകൾ പരയുകയും ചെയ്യുന്നവർ എത്ര കൃതാർത്തർ


No comments:
Post a Comment