Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, November 25, 2017

ഹദീസ് പാഠം 505

   
 ┏══✿ഹദീസ് പാഠം 505✿══┓
         ■═══✿ <﷽> ✿═══■
           ■25-11-2017 ശനി ■
وَعَنْ سِمَاكِ بْنِ حَرْبٍ رَضِيَ اللهُ عَنْهُ قَالَ : قُلْتُ لِجَابِرِ بْنِ سَمُرَةَ  رَضِيَ اللهُ عَنْهُ: أَكُنْتَ تُجَالِسُ رَسُولَ اللهِ ﷺ قَالَ : نَعَمْ كَثِيرًا ،كَانَ لَا يَقُومُ مِنْ مُصَلَّاهُ الَّذِي يُصَلِّي فِيهِ الصُّبْحَ أَوِ الْغَدَاةَ حَتَّى تَطْلُعَ الشَّمْسُ، فَإِذَا طَلَعَتِ الشَّمْسُ قَامَ، وَكَانُوا يَتَحَدَّثُونَ، فَيَأْخُذُونَ فِي أَمْرِ الْجَاهِلِيَّةِ، فَيَضْحَكُونَ، وَيَتَبَسَّمُ  (رواه مسلم)
✿═══════════════✿
സിമാക് ബ്ൻ ഹർബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ജാബിർ ബിൻ സമുറ (റ) യോട് ചോദിച്ചു: "നിങ്ങൾ തിരു നബി ﷺ യുടെ സദസ്സിൽ ഇരിക്കാറുണ്ടായിരുന്നോ?" ജാബിർ ബിൻ സമുറ (റ) പറഞ്ഞു: "അതെ ഞാൻ അധികമായി ഇരിക്കാറുണ്ടായിരുന്നു അവിടുന്ന് സുബ്ഹ് /പ്രഭാത നിസ്കാരം കഴിഞ്ഞാൽ സൂര്യൻ ഉദിച്ചുയരുന്നത് വരെ നിസ്കരിച്ച സ്ഥലത്ത് നിന്നും എഴുന്നേൽക്കാറില്ലായിരുന്നു; സൂര്യൻ ഉദിച്ചുയർന്നാൽ എഴുന്നേൽകും അവർ (തിരു നബി ﷺ യുടെ അനുചരന്മാർ) സംസാരിച്ചു തുടങ്ങും ആന്ധരാള യുഗത്തിലെ വിശേഷങ്ങൾ പറഞ്ഞു ചിരിക്കും അപ്പോൾ തിരു നബി ﷺ പുഞ്ചിരി തൂകും" (മുസ്ലിം)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                 സന്ദർശിക്കുക
               www.ilyassaquafi.in

             ഗുണപാഠം
നിസ്കാരങ്ങളും മറ്റു ആരാധനകളും ഒരു ബാധ്യത നിറവേറ്റുക എന്ന രീതിയിൽ ആവരുത് സമയമാകുമ്പോൾ മാത്രം പള്ളിയിൽ പോയി ഏറ്റവും വേഗത്തിൽ അംഗസ്നാനം ചെയ്തു കഴിയുന്നത്ര വേഗത്തിൽ നിസ്കാരം നിർവഹിച്ചു ഓടിപോകുന്ന രൂപത്തിൽ നിർവഹിക്കപ്പെടുമ്പോൾ അതൊരു കടമ വീട്ടലായി മാറുന്നു, എന്നാൽ ആരാധനയിൽ ആനന്ദം കണ്ടെത്തിയവർ അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ സജ്ജമാകുന്നു. നിസ്കാരം പ്രതീക്ഷിക്കുന്ന സമയമത്രയും നിസ്കാരത്തിലാണെന്ന തിരു വചനം മഹത്വത്തിന്റെ വ്യാപ്തി നമുക്ക് വരച്ചു കാട്ടുന്നു തിരു നബി ﷺ പ്രഭാത നിസ്കാരം കഴിഞ്ഞാൽ സൂര്യൻ ഉദിക്കുന്നത് വരെ പള്ളിയിൽ തന്നെ ഇരിക്കുമായിരുന്നു , തിരു നബി ﷺ യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഇൽ നമുക്ക് ഈ ചര്യ തുടങ്ങി വെക്കാം, ഈ ഹദീസിലെ മറ്റൊരു പ്രതിപാദ്യ വിഷയം തിരു നബി ﷺ യുടെ പുഞ്ചിരിയാണ്. തിരു നബി ﷺ യുടെ മുഖമുദ്രയായിരുന്നുപുഞ്ചിരി "നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ ധർമ്മമാണെന്ന്" അവിടുന്ന് പഠിപ്പിച്ചു പൊട്ടിച്ചിരി ഒരിക്കലും നന്നല്ല "നിങ്ങൾ കുറച്ച് മാത്രം ചിരിക്കുകയും അധികമായി കരയുകയും ചെയ്യുവീൻ" എന്ന സൂറത്തു തൗബയിലെ സൂക്തവും "ഞാൻ അറിയുന്ന കാര്യം നീങ്ങൾക്കറിയുമെങ്കിൽ നിങ്ങൾ അൽപം മാത്രം ചിരിക്കുകയും കൂടുതലായി കരയുകയും ചെയ്യുമായിരുന്നെന്ന " തിരു നബി ﷺ യുടെ ഹദീസും ചിരി കുറക്കാനും പുഞ്ചിരി കൊണ്ട് പ്രതിഫലം വാരിക്കൂട്ടാനും നമ്മെ പ്രചോദിപ്പിക്കുന്നു

No comments: