┏══✿ഹദീസ് പാഠം 506✿══┓
■═══✿ <﷽>✿═══■
■26-11-2017 ഞായർ ■
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : صَنَعَ رَسُولُ اللهِ ﷺ أَمْرًا فَتَرَخَّصَ فِيهِ، فَبَلَغَ ذَلِكَ نَاسًا مِنْ أَصْحَابِهِ، فَكَأَنَّهُمْ كَرِهُوهُ وَتَنَزَّهُوا عَنْهُ، فَبَلَغَهُ ذَلِكَ فَقَامَ خَطِيبًا ، فَقَالَ : مَا بَالُ رِجَالٍ بَلَغَهُمْ عَنِّي أَمْرٌ تَرَخَّصْتُ فِيهِ فَكَرِهُوهُ وَتَنَزَّهُوا عَنْهُ ؟ فَوَاللهِ لَأَنَا أَعْلَمُهُمْ بِاللهِ وَأَشَدُّهُمْ لَهُ خَشْيَةً (رواه مسلم)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഒരു കാര്യം ചെയ്തപ്പോൾ അതിൽ ഇളവ് സ്വീകരിച്ചു; ഈ കാര്യം അനുചരന്മാരിലെത്തിയപ്പോൾ അവർക്ക് അത് അരോചകമായി തോന്നി അവർ അതിൽ നിന്ന് സംശുദ്ധത നടിച്ചു വിവരം തിരു നബി ﷺ യിലേക്ക് എത്തി അവിടുന്ന് ഒരു പ്രസംഗം നടത്തി കൊണ്ട് പറഞ്ഞു: എന്താണ് ചിലരുടെ അവസ്ഥ ഞാൻ ഒരു കാര്യത്തിൽ ഇളവ് സ്വീകരിച്ച വിവരം അവരിലെത്തിയപ്പോൾ അവർ വെറുപ്പപുളവാക്കുകയും ശുദ്ധത കാണിക്കുകയും ചെയ്തല്ലോ? നിശ്ചയം അല്ലാഹു തന്നെയാണ് സത്യം അല്ലാഹുവിനെ സംബന്ധിച്ച് അവരേക്കാൾ അറിയുന്നവനും അവരേക്കാൾ അല്ലാഹുവിനോട് ഭക്തിയുള്ളവനും ഞാനാണ് (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഇസ്ലാം സരളമാണ് മനുഷ്യ ജീവിതത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളും മനസ്സിലാക്കിയ മതം; അത് അങ്ങിനെ വരാനേ തരമുള്ളു കാരണം ഇസ്ലാം സൃഷ്ടികർത്താവായ അല്ലാഹുവിൽ നിന്നുള്ള മതമാണ് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യവും ഇസ്ലാം തന്നെ വിശുദ്ധ ഖുർആൻ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്; മനുഷ്യൻ ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു ചിലത് ദുർഘടവും മറ്റു ചിലത് സരളവുമാണ്, എന്നാൽ എല്ലാ എപ്പോഴും അല്ലാഹുവിന് ആരാധനയർപ്പിച്ചേ തീരൂ; പ്രയാസഘട്ടങ്ങളിൽ ആരാധനാ കർമ്മങ്ങളിൽ ചില ഇളവുകൾ അല്ലാഹു നിർദ്ധേശിക്കുന്നുണ്ട് ; വിദൂര യാത്രാവേളയിൽ നിസ്കാരത്തിലെ ജംഉം കസ്റും, വെള്ളം ലഭ്യമല്ലാതിരിക്കുമ്പോൾ അല്ലെങ്കിൽ ഉപയോഗിക്കാൻ തടസ്സം നേരിടുമ്പോൾ ചെറിയ-വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തുമ്പോൾ വുളൂഇനും കുളിക്കും പകരം തയമ്മും ചെയ്യൽ ,യാത്രാ വേളയിലും രോഗം മൂലവും പ്രയാസപ്പെടുന്നവന് നോമ്പ് മുറിക്കൽ തുടങ്ങി ഇളവുകൾ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട് അത് സ്വീകരിക്കുക വഴി അവൻ ഇസ്ലാമികമായി ആരാധനാ കർമ്മങ്ങളിൽ വീഴ്ച വരുത്തിയവനാണെന്നുള്ള ധാരണ ശരിയല്ലെന്ന് തിരു നബി ﷺ അനുചരന്മാരോട് പഠിപ്പിക്കുകയാണ് ഈ ഹദീസിലൂടെ . ഇസ്ലാം എളുപ്പമാണ് ദീനിൽ കഠിനത പുലർത്തുന്നവനെ ദീൻ കീഴ്പ്പെടുത്തും എന്ന തിരു വചനം കൂടി ഇവിടെ ചേർത്തു വായിക്കണം, ഈ ലോകത്ത് അല്ലാഹുവിനെ ഏറ്റവും അധികം മനസ്സിലാക്കിയവരും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവരും അല്ലാഹുവിന്റെ തിരു ദൂദർ ﷺ മാത്രമാണ് അവിടുന്ന് ഇളവുകൾ സ്വീകരിച്ചുവെങ്കിൽ നമുക്കും സ്വീകരിക്കാവുന്നതാണ്


No comments:
Post a Comment