┏══✿ഹദീസ് പാഠം 509✿══┓
■═══✿ <﷽> ✿═══■
■29-11-2017 ബുധൻ ■
وَعَنْ أُمِّ عَطِيَّةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ ﷺ قَالَتْ : كُنَّا نُنْهَى أَنْ نُحِدَّ عَلَى مَيِّتٍ فَوْقَ ثَلَاثٍ ، إِلَّا عَلَى زَوْجٍ : أَرْبَعَةَ أَشْهُرٍ وَعَشْرًا ، وَلَا نَكْتَحِلَ، وَلَا نَتَطَيَّبَ، وَلَا نَلْبَسَ ثَوْبًا مَصْبُوغًا إِلَّا ثَوْبَ عَصْبٍ ، وَقَدْ رُخِّصَ لَنَا عِنْدَ الطُّهْرِ، إِذَا اغْتَسَلَتْ إِحْدَانَا مِنْ مَحِيضِهَا فِي نُبْذَةٍ مِنْ كُسْتِ أَظْفَارٍ ، وَكُنَّا نُنْهَى عَنِ اتِّبَاعِ الْجَنَائِزِ (رواه البخاري)
✿═══════════════✿
ഉമ്മു അതിയ്യ (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: മയ്യിത്തിന് വേണ്ടി ഭർത്താവിനല്ലാതെ മൂന്ന് ദിവസത്തിലധികം ദുഃഖാചരണം നടത്തുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടു (ഭർത്താവിന്റെ വിയോഗത്തിൽ) നാല് മാസവും പത്ത് ദിവസവും ഇദ്ദയിരിക്കണം; ഞങ്ങൾ സുറുമയിടാനോ സുഗന്ധം പൂശാനോ നേരത്തെ ചായം പൂശി പിന്നീട് നൂറ്റ വസ്ത്രമല്ലാത്ത കളർ പൂശിയ വസ്ത്രം ധരിക്കാനോ പാഠില്ല; എന്നാൽ മാസമുറയിൽ നിന്ന് ശുദ്ധീകരിക്കുന്ന സമയത്ത് അൽപം സുഗന്ധം പുരട്ടുന്നതിൽ ഞങ്ങൾക്ക് ഇളവ് നൽകപ്പെട്ടിട്ടുണ്ട് ; മയ്യിത്തിനെ അനുഗമിക്കുന്നതിൽ നിന്നും ഞങ്ങൾ വിലക്കപ്പെട്ടിരുന്നു (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
മരണം ഒരു അനിഷേധ്യമായ സത്യമാണ് ; ജനിച്ചാൽ മരിക്കണം ചിലർ അകാലത്തിൽ (ചെറു പ്രായത്തിൽ) പൊലിയുന്നു മറ്റു ചിലർക്ക് ആഗസ്മിക മരണം സംഭവിക്കുന്നു ചിലരാകട്ടെ വാർദ്ധക്യം പിടിപ്പെട്ട് ഒരുപാട് കഷ്ടതകൾ സഹിച്ച് മരണമടയുന്നു; മരണം ഒരു കൈപ്പേറിയ അനുഭവമാണ് ഭൗതിക ലോകത്ത് നന്മകൾ വാരിക്കൂട്ടി അല്ലാഹുവിന്റെ വിധിവിലക്കുകൾ ശിരസ്സാവഹിച്ചവന് മരണം ഒരു അനിർവചനീയ സന്തോഷത്തിലേക്കുള്ള കവാടമാണ് എന്നാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ കാറ്റിൽ പറത്തി താന്തോന്നിയായി ജീവിച്ചവന് മരണം ഒരു മഹാ ദുരന്തവുമാണ്; ഏതായാലും മരിച്ച വ്യക്തി/യുവതി യുടെ കുടുംബാംഗങ്ങൾക്ക് ദുഃഖം അണപൊട്ടാറുണ്ട്; ദുഃഖം താങ്ങാൻ പറ്റാതിരിക്കുമ്പോൾ ആർപ്പു വിളികളും ശബ്ദകോലാഹലങ്ങളും ഉണ്ടാവാറുണ്ട് എന്നാൽ അല്ലാഹുവിന്റെ പരീക്ഷണങ്ങൾ മരണ രൂപത്തിൽ വന്നണയുമ്പോൾ വൈകാരികത മാറ്റി വിവേകത്തോടെ പെരുമാറാനാണ് ഇസ്ലാം നിർദ്ദേശിക്കുന്നത് ഭർത്താവിന്റെ മരണത്തിലല്ലാതെ മയ്യിത്തിന് വേണ്ടി ഭംഗി വെടിഞ്ഞും അല്ലാതെയും മൂന്ന് ദിവസത്തിലധികം ദുഃഖാചരണം പാടില്ലെന്നാണ് ഈ ഹദീസ് ഓർമ്മിപ്പിക്കുന്നത്; ഭർത്താവിന്റെ മരണത്തിൽ നാല് മാസവും പത്ത് ദിവസവും ഇദ്ദയിരിക്കണം ആടംബര വസ്ത്രങ്ങൾ സുറുമ സുഗന്ധം പോലോത്തവ ഉപേക്ഷിക്കണം എന്നാണ് ഹദീസ് ഓർമ്മപ്പെടുത്തുന്നത്; വസ്തുത ഇതായിരിക്കെ തിരു നബി ﷺ യുടെ പുണ്യ റബീഇൽ അവിടുത്തെ ജന്മ വേളയിൽ ലോകം സന്തോഷിക്കുമ്പോൾ അരുത് സന്തോഷിക്കരുത് തിരു നബി ﷺ യുടെ വഫാത്ത് നടന്ന സമയമാണ് അതു കൊണ്ട് ദുഃഖാചരണം നടത്തണമെന്ന കപട വിശ്വാസികളെ സമൂഹം തിരിച്ചറിയണം; പുണ്യ ഹബീബിന്റെ ജന്മം മാലോകർക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ആ അനുഗ്രഹത്തെ നമ്മോട് പറയാനാണ് വിശുദ്ധ ഖുർആൻ നമ്മോട് ളുഹാ സൂറത്തിലൂടെ പഠിപ്പിക്കുന്നത്


No comments:
Post a Comment