Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, November 30, 2017

ഹദീസ് പാഠം 510

 
  ┏══✿ഹദീസ് പാഠം 510✿══┓
       ■═══✿ <﷽> ✿═══■
               ■30-11-2017 വ്യാഴം ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ ؛ فِيهِ خُلِقَ آدَمُ، وَفِيهِ أُهْبِطَ، وَفِيهِ تِيبَ عَلَيْهِ، وَفِيهِ مَاتَ، وَفِيهِ تَقُومُ السَّاعَةُ، وَمَا مِنْ دَابَّةٍ إِلَّا وَهِيَ مُسِيخَةٌ  يَوْمَ الْجُمُعَةِ مِنْ حِينِ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنَ السَّاعَةِ، إِلَّا الْجِنَّ وَالْإِنْسَ، وَفِيهِ سَاعَةٌ لَا يُصَادِفُهَا عَبْدٌ مُسْلِمٌ وَهُوَ يُصَلِّي يَسْأَلُ اللهَ حَاجَةً إِلَّا أَعْطَاهُ إِيَّاهَا قَالَ كَعْبٌ رَضِيَ اللهُ عَنْهُ: ذَلِكَ فِي كُلِّ سَنَةٍ يَوْمٌ  فَقُلْتُ : بَلْ فِي كُلِّ جُمُعَةٍ. قَالَ : فَقَرَأَ كَعْبٌ التَّوْرَاةَ فَقَالَ : صَدَقَ النَّبِيُّ ﷺ قَالَ أَبُو هُرَيْرَةَ : ثُمَّ لَقِيتُ عَبْدَ اللهِ  بْنَ سَلَامٍ فَحَدَّثْتُهُ بِمَجْلِسِي مَعَ كَعْبٍ، فَقَالَ عَبْدُ اللهِ بْنُ سَلَامٍ : قَدْ عَلِمْتُ أَيَّةُ سَاعَةٍ هِيَ. قَالَ أَبُو هُرَيْرَةَ : فَقُلْتُ لَهُ : فَأَخْبِرْنِي بِهَا، فَقَالَ عَبْدُ اللهِ بْنُ سَلَامٍ : هِيَ آخِرُ سَاعَةٍ مِنْ يَوْمِ الْجُمُعَةِ. فَقُلْتُ : كَيْفَ هِيَ آخِرُ سَاعَةٍ مِنْ يَوْمِ الْجُمُعَةِ وَقَدْ قَالَ رَسُولُ اللهِ ﷺ : لَا يُصَادِفُهَا عَبْدٌ مُسْلِمٌ وَهُوَ يُصَلِّي وَتِلْكَ السَّاعَةُ لَا يُصَلَّى فِيهَا ؟ فَقَالَ عَبْدُ اللهِ بْنُ سَلَامٍ : أَلَمْ يَقُلْ رَسُولُ اللهِ ﷺ : مَنْ جَلَسَ مَجْلِسًا يَنْتَظِرُ الصَّلَاةَ فَهُوَ فِي صَلَاةٍ حَتَّى يُصَلِّيَ ؟ قَالَ : فَقُلْتُ : بَلَى. قَالَ : هُوَ ذَاكَ (رواه أبو داود)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും പവിത്രത വെള്ളിയാഴ്ച്ചക്കാണ്; അന്നാണ് ആദം നബി (അ) യെ സൃഷ്ടിക്കപ്പെട്ടതും ഭൂമിയിലേക്ക് ഇറക്കപ്പെട്ടതും അവിടുത്തെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതും, അവിടുത്തെ മരണം പിടികൂടിയതും ; ആ ദിവസമാണ് അന്ത്യ നാൾ സംഭവിക്കുക മനുഷ്യനും ജിന്നുമല്ലാത്ത എല്ലാ ജീവജാലങ്ങളും വെള്ളിയാഴ്ച ദിവസം പ്രഭാതം മുതൽ സൂര്യൻ ഉദിക്കുന്നത് വരെ അന്ത്യ നാളിന്റെ ഭീതിയിൽ പ്രതീക്ഷിച്ചിരിക്കും ; ആ ദിവസം ഒരു (പ്രത്യേക) സമയമുണ്ട് വല്ല മുസ്‌ലിമും ആ സമയത്ത് നിസ്കരിക്കുന്നവനായി അല്ലാഹുവിനോട് ചോദിച്ചു കൊണ്ട് യോജിച്ചു വന്നാൽ തീർച്ചയായും അല്ലാഹു അവന് അത് നൽകുന്നതാണ് കഅ്ബ് (റ) ചോദിച്ചു: എല്ലാ വർഷവും ഒരു ദിവസമാണോ? ഞാൻ പറഞ്ഞു:  അല്ല; മറിച്ച് എല്ലാ വെള്ളിയാഴ്ചയും അപ്പോൾ കഅ്ബ് (റ) തൗറാത്ത് എടുത്തു വായിച്ചു കൊണ്ട് പറഞ്ഞു: തിരു നബി ﷺ സത്യം പറഞ്ഞിരിക്കുന്നു. അബൂ ഹുറയ്റ (റ) പറയുന്നു: പിന്നീട് ഞാൻ അബ്ദുല്ല ബിൻ സലാമിനെ കണ്ടു മുട്ടിയപ്പോൾ കഅ്ബ് (റ) മായി നടന്ന സംഭാഷണം വിവരിച്ചു അപ്പോൾ മഹാൻ പറഞ്ഞു: എനിക്കറിയാം ആ സമയം എപ്പോഴാണെന്ന് ഞാൻ പറഞ്ഞു:  എപ്പോഴാണെന്ന് പറഞ്ഞു തരൂ മഹാൻ പറഞ്ഞു: വെള്ളിയാഴ്ച ദിവസത്തിലെ അവസാന സമയമാണത് ഞാൻ ചോദിച്ചു: വെള്ളിയാഴ്ചയിലെ അവസാന സമയം എങ്ങിനെ യോജിക്കും കാരണം അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഇങ്ങിനെ പറഞ്ഞില്ലെയോ വല്ല മുസ്ലിമായ അടിമയും നിസ്കരിക്കുന്നതായി യോജിച്ചു വന്നാൽ എന്ന് ആ സമയത്താണെങ്കിൽ നിസ്കാരമില്ലതാനും? അപ്പോൾ അബ്ദുല്ല ബിൻ സലാം (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഇങ്ങിനെയും പറഞ്ഞില്ലെയോ? ആരെങ്കിലും ഒരു മജ്‌ലിസിൽ നിസ്കാരം പ്രതീക്ഷിച്ച് ഇരുന്നാൽ നിസ്കാരം നിർവഹിക്കപ്പെടുന്നത് വരെ അവൻ നിസ്കാരത്തിലാണ് ഞാൻ പറഞ്ഞു: അതെ മഹാൻ പറഞ്ഞു: എന്നാൽ അതാണ് ഇത് (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

             ഗുണപാഠം
അല്ലാഹു ചില വ്യക്തികൾക്കും നൂറ്റാണ്ടുകൾക്കും മാസങ്ങൾക്കും ദിവസങ്ങൾക്കും വർഷങ്ങൾക്കും സ്ഥലങ്ങൾക്കും ജീവികൾക്കും വസ്തുക്കൾക്കും മറ്റുള്ളവരെക്കാൾ മാഹാത്മ്യവും സ്ഥാനവും ബഹുമതിയും നൽകിയിട്ടുണ്ട് മുർസലീങ്ങളിൽ ചിലർക്ക് മറ്റു ചിലരേക്കാൾ മഹത്വമുണ്ടെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്, എന്നാൽ അതിനെല്ലാം തന്നെ ഓരോ നിമിത്തങ്ങളുമുണ്ട് വെള്ളിയാഴ്ച ദിവസം ഏറെ പവിത്രത ഉള്ളതാണെന്ന് വിവരിച്ച് കൊണ്ട് അതിന്റെ കാരണമായി തിരു നബി ﷺ പറഞ്ഞത് ആ ദിവസമാണ് മാനവ രാശിയുടെ തുടക്കകാരായ ആദം നബി (അ) യെ സൃഷ്ടിക്കപ്പെട്ടത്,  ഭൂലോകത്തേക്ക് ഇറക്കപ്പെട്ട്, പശ്ചാത്താപം സ്വീകരിക്കപ്പെട്ടത് അതു പോലെ അവിടുത്തെ വഫാത്ത് സംഭവിച്ചതും; ആദം നബി (അ) യുടെ ജനനം കൊണ്ട് അനുഗ്രഹീതമാണ് വെള്ളിയാഴ്ച അതോടൊപ്പം അവിടുത്തെ വഫാത്ത് സംഭവിച്ചതും വെള്ളിയാഴ്ച ആകുന്നത് കൊണ്ട് മഹത്വം കുറയുന്നില്ല; തിരു നബി ﷺ യുടെ ജന്മ ദിനം ലോകം കൊണ്ടാടുമ്പോൾ പുത്തനാശയക്കാർ അപവാദമായി പറയുന്ന കാര്യമാണ് ആ ദിവസമാണ് അവിടുത്തെ വഫാത്തും സംഭവിച്ചതെന്ന് എന്നാൽ ഈ ഹദീസ് ആ വാദത്തെ പൊളിച്ചടക്കുന്നു.
ഈ ഹദീസിലെ മറ്റൊരു പ്രതിവാദ്യ വിഷയം വെള്ളിയാഴ്ചയിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സമയത്തെ കുറിച്ചാണ് പണ്ഡിതന്മാർ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും അസറിന് ശേഷമാണ് ആ സമയമെന്നാണ് ഈ ഹദീസ് ഓർമ്മിപ്പിക്കുന്നത്.
പുണ്യങ്ങൾ വാരിക്കൂട്ടുക

No comments: