┏══✿ഹദീസ് പാഠം 511✿══┓
■═══✿ <﷽> ✿═══■
■1-12-2017 വെള്ളി ■
وَعَنْ أَبِي مُوسَى رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ : مَثَلُ الْمُسْلِمِينَ وَالْيَهُودِ، وَالنَّصَارَى كَمَثَلِ رَجُلٍ اسْتَأْجَرَ قَوْمًا يَعْمَلُونَ لَهُ عَمَلًا إِلَى اللَّيْلِ، فَعَمِلُوا إِلَى نِصْفِ النَّهَارِ فَقَالُوا : لَا حَاجَةَ لَنَا إِلَى أَجْرِكَ، فَاسْتَأْجَرَ آخَرِينَ فَقَالَ : أَكْمِلُوا بَقِيَّةَ يَوْمِكُمْ وَلَكُمُ الَّذِي شَرَطْتُ، فَعَمِلُوا حَتَّى إِذَا كَانَ حِينَ صَلَاةِ الْعَصْرِ قَالُوا : لَكَ مَا عَمِلْنَا، فَاسْتَأْجَرَ قَوْمًا فَعَمِلُوا بَقِيَّةَ يَوْمِهِمْ حَتَّى غَابَتِ الشَّمْسُ، وَاسْتَكْمَلُوا أَجْرَ الْفَرِيقَيْنِ (رواه البخاري)
✿═══════════════✿
അബൂ മൂസ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മുസ്ലിം,യഹൂദർ, ക്രിസ്ത്യാനികൾ ഇവരുടെ ഉപമ രാത്രി വരെ ജോലി ചെയ്യാൻ കൂലിക്ക് വിളിച്ച ഒരു വിഭാഗം പൊലെയാണ്; പകൽ പകുതി വരെ അവർ ജോലി ചെയ്തു അവർ പറഞ്ഞു: ഞങ്ങൾക്ക് നിന്റെ കൂലിയുടെ ആവശ്യമില്ല അപ്പോൾ അദ്ദേഹം മറ്റൊരു വിഭാഗത്തെ കൂലിക്ക് വിളിച്ചു പറഞ്ഞു: ഈ ദിവസത്തിലെ ശേഷിക്കുന്ന സമയം ജോലി ചെയ്തോളൂ ഞാൻ നിബന്ധന വെച്ച തുക നൽകുന്നതാണ് അങ്ങിനെ അവർ ജോലിയിൽ വ്യാപൃതരായി അസ്വർ നിസ്കാര സമയമായപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ ചെയ്ത പ്രവർത്തനത്തിന്റെ പ്രതിഫലം നിങ്ങൾക്കിരിക്കട്ടെ അപ്പോൾ അദ്ദേഹം മറ്റൊരു വിഭാഗത്തെ കൂലിക്ക് വിളിച്ചു വരുത്തി ആ ദിവസത്തിലെ ബാക്കി സമയം അവർ ജോലി ചെയ്തു തീർത്തു സൂര്യാസ്തമയം ആയപ്പോൾ ഇരു വിഭാഗത്തിൻറെയും കൂലി പൂർണ്നമായി എടുത്തു (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഇസ്ലാം ആവിർഭാവ കാലം മുതൽ മാറ്റങ്ങളില്ലാതെ തുടരുന്ന മതമാണ്; അടിസ്ഥാന വിശ്വാസമാകുന്ന ഏക ദൈവ വിശ്വാസത്തിൽ അണുമണി തൂക്കം വ്യതിചലിക്കാതെ ആദം നബി (അ) മുതൽ തുടർന്ന് വരുന്നു, ശാഖാ പരമായതും കർമ്മ പരമായതുമായ വിഷയങ്ങൾ മുൻകിലങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായി തുടരുകയും ചെയ്യുന്നു; ഞാനും എന്റെ മുൻകാല അമ്പിയാക്കളും പറഞ്ഞ ഏറ്റവും നല്ല വാചകം "ലാഇലാഹ ഇല്ലല്ലാഹ്" അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നതാണെന്ന് തിരു നബി ﷺ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ഹദീസിലൂടെ മൂന്ന് വിഭാഗത്തിന്റെ (ജൂതന്മാർ, ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ) ഉപമയാണ് വിവരിക്കുന്നത് പകലന്തിയോളം ജോലി ചെയ്യാനായി വിളിക്കപ്പെട്ട വിഭാഗം സസന്തോഷം ഏറ്റെടുത്തു ഉച്ചയോടെ ജോലി ഉപേക്ഷിച്ച് പോകുന്നവരോടാണ് യഹൂദരെ തിരു നബി ﷺ ഉപമിച്ചത് മൂസാ നബി (അ) യുടെ വിഭാഗമാണ് യഹൂദികൾ എന്നാൽ മൂസാ നബി (അ) യിൽ വിശ്വസിച്ച് ഈസാ നബി (അ) അല്ലാഹുവിന്റെ പ്രവാചകരായി നിയുക്തരായപ്പോൾ അവിശ്വസിച്ചു; അതോടെ ഇതുവരെയുള്ള വിശ്വാസം നിഷ്ഫലമായി പിന്നീട് വന്ന വിഭാഗമാണ് നസാറാക്കൾ അഥവാ ഈസാ നബി (അ) യുടെ ജനത ഈസാ നബി (അ) യിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുമ്പോൾ തിരു നബി ﷺ യുടെ വരവായി അതോടെ തുടർന്നു വന്ന വിശ്വാസം അടിയറവെച്ച് മുഹമ്മദ് നബി ﷺ യിൽ വിശ്വസിക്കാതെ വന്നപ്പോൾ അതുവരെ വിശ്വസിച്ചത് ഫലശൂന്യമായി മാറി തുടർന്ന് വന്ന വിഭാഗമാണ് മുഹമ്മദ് നബി ﷺ യുടെ അവസാന സമുദായം; തിരു നബി ﷺ യുടെ സമുദായം എല്ലാ അമ്പിയാക്കളിലും വിശ്വാസമർപ്പിക്കലോട് കൂടെ തിരു നബി ﷺ യെ അന്ത്യ പ്രവാചകരായി അംഗീകരിക്കുകയും ചെയ്തു അതോടെ എല്ലാ പ്രതിഫലത്തിന്റെയും അവകാശികളായി അവസാന സമുദായമായ തിരു നബി ﷺ യുടെ ഉമ്മത്ത് മാറി


No comments:
Post a Comment