┏══✿ഹദീസ് പാഠം 498✿══┓
■═══✿ <﷽> ✿═══■
■18-11-2017 ശനി ■
وَعَنْ أَبِي مَرْثَدٍ كَنَّازِ بْنِ الحُصَيْنِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: لَا تُصَلُّوا إِلَى الْقُبُورِ، وَلَا تَجْلِسُوا عَلَيْهَا (رواه مسلم)
✿═══════════════✿
അബൂ മർസദ് കന്നാസി ബ്നിൽ ഹുസ്വൈൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖബ്റുകളിലേക്ക് തിരിഞ്ഞ് കൊണ്ട് നിസ്കരിക്കരുത്, (അതുപോലെ) അതിന്റെ മുകളിൽ ഇരിക്കുകയും ചെയ്യരുത് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഖബ്റുകളിലേക്ക് മുന്നിട്ട് നിസ്കാരം അരുത് അത് പോലെ കബ്റാളിയെ നിന്ദിക്കും വിധത്തിൽ അതിന് മുകളിൽ കയറി ഇരിക്കുകയും അരുതെന്നാണ് തിരു നബി ﷺ പഠിപ്പിക്കുന്നത് ആദ്യത്തേതിൽ കബ്റുകൾക്ക് മുമ്പിൽ സാഷ്ടാംഗം നമിക്കുമ്പോൾ കബ്റാളിക്കാണോ നിസ്കരിക്കുന്നതെന്ന് മറ്റുള്ളവർ ധരിക്കാൻ ഇടയുണ്ട്, അല്ലാഹു അല്ലാത്തവരുടെ മുമ്പിൽ സുജൂദ് ചെയ്യൽ അനുവദനീയമല്ല തന്നെ, അതോടൊപ്പം അവരെ നിന്ദിക്കുന്ന പ്രവർത്തനങ്ങളും ഉണ്ടാവരുതെന്ന് സാരം


No comments:
Post a Comment