Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 20, 2017

ഹദീസ് പാഠം 500


┏══✿ഹദീസ് പാഠം 500✿══┓
          ■═══✿ <﷽> ✿═══■

            ■20-11-2017 തിങ്കൾ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ عُمَرَ رَضِيَ اللهُ عَنْهُ مَرَّ بِحَسَّانَ رَضِيَ اللهُ عَنْهُ وَهُوَ يُنْشِدُ الشِّعْرَ فِي الْمَسْجِدِ ، فَلَحَظَ إِلَيْهِ، فَقَالَ : قَدْ كُنْتُ أُنْشِدُ وَفِيهِ مَنْ هُوَ خَيْرٌ مِنْكَ، ثُمَّ الْتَفَتَ إِلَى أَبِي هُرَيْرَةَ، فَقَالَ : أَنْشُدُكَ اللهَ أَسَمِعْتَ رَسُولَ اللهِ ﷺ  يَقُولُ : أَجِبْ عَنِّي، اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ؟ قَالَ : اللَّهُمَّ نَعَمْ (رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം പള്ളിയിൽ പാട്ട് പാടി കൊണ്ടിരുന്ന ഹസ്സാൻ ബ്ൻ സാബിത്ത് (റ) ന്റെ അരികിലൂടെ ഉമർ (റ) കടന്നുപോയി അവിടുന്ന് സസുക്ഷ്മം വീക്ഷീക്കുന്നത് കണ്ട ഹസ്സാൻ (റ) പറഞ്ഞു: അങ്ങയെകാൾ ഉത്തരമരായവർ ഉണ്ടായിരിക്കുമ്പോൾ തന്നെ ഞാൻ ഗാനം ആലപിക്കാറുണ്ടായിരുന്നു പിന്നീട് അബൂ ഹുറയ്റ (റ) യിലേക്ക് തിരിഞ്ഞ് ചോദിച്ചു: ഞാൻ അല്ലാഹു വിനെ സത്യം ചെയ്ത് ചോദിക്കുന്നു: എന്നെ തൊട്ട് മറുപടി പറഞ്ഞോളൂ, അല്ലാഹുവേ ഇദ്ദേഹത്തെ (ഹസ്സാൻ ബ്ൻ സാബിത്ത്) നീ പരിശുദ്ധാത്മാവ് {ജിബ്‌രീൽ (അ)} നെ കൊണ്ട് ശക്തി പ്പെടുത്തണേ എന്ന് അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി നിങ്ങൾ കേട്ടിരുന്നില്ലേ? അബൂ ഹുറയ്റ (റ) പറഞ്ഞു: അതെ ; ഞാൻ കേട്ടിട്ടുണ്ട്(മുസ്ലിം)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
              www.ilyassaquafi.in

               ഗുണപാഠം

തിരു നബി ﷺ യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസം കടന്നു വന്നു ലോക മുസ്ലിമീങ്ങൾ അവിടുത്തെ ജന്മത്തിൽ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു, അവിടുത്തെ മഹത്വവും വിശേഷണങ്ങളും ജന്മ സമയത്തും ശേഷവും സംഭവിച്ച അത്ഭുതങ്ങളും സ്ഥാനമാനങ്ങളും ഗദ്യമായും പദ്യമായും ഗദ്യ പദ്യ സമ്മിശ്രമായും നടത്തി വരുന്നു
إِذَا كَانَ هٰذَا كَافِرًا جَاءَ ذَمُّهُ
                    بِـتَبَّتْ يَدَاهُ فِي الْجَحِيمِ مُخَلَّدًا
أَتَى أَنَّهُ فِي يَوْمِ الْإِثْنَيْنِ دَائِمًا
                      يُخَفِّفْ عَنْهُ لِلسُّرُورِ بِأَحْمَدَا
فَمَا الظَّنُّ بِالْعَبْدِ الَّذِي كَانَ عُمْرُهُ
                     بِأََحْمَدَ مَسْرُورًا وَبَاتَ مُوَحِّدًا
വിശുദ്ധ ഖുർആൻ പേരെടുത്തു പറഞ്ഞ് ആക്ഷേപ്പിച്ച തിരു നബി ﷺ യോട് കൊടിയ ശത്രുത വെച്ച അബൂ ലഹബ് സത്യ നിഷേധിയായിട്ട് പോലും തിരു നബി ﷺ യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിച്ച് തന്റെ അടിമയായിരുന്ന സുവൈബത്തുൽ അസ്ലമി (റ) യെ അടിമ മോചനം നടത്തിയത് കാരണം നരക ശിക്ഷയിൽ നീന്ന് എല്ലാ തിങ്കളാഴ്ചയും ചെറിയൊരു ഇളവ് ലഭിക്കുന്നുണ്ട് എന്നാൽ ഏകദൈവ വിശ്വാസിയായി തിരു നബി ﷺ യെ കൊണ്ട് സന്തോഷിച്ച് ജീവിതകാലം മുഴുവനും കഴിച്ചു കൂട്ടുമ്നവൻന്റെ കാര്യം പറയേണ്ടതില്ലല്ലോ തിരു ജന്മത്തിൽ സന്തോശിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന വേളയിൽ ഈ ഹദീസ് പ്രസക്തമാണ് പള്ളിയിൽ തിരു നബി ﷺ യുട അവധാനങ്ങൾ പാടുകയായിരുന്ന ഹസ്സാൻ ബ്ൻ സാബിത്ത് (റ) കണ്ട് ശ്രദ്ധിച്ച ഉമർ (റ) വിനോട് തിരു നബി ﷺ യുടെ ജീവിതകാലത്ത് തന്നെ ഞാൻ ഈ പ്രവൃത്തി ചെയ്തിരുന്നുവെന്നും അതിന് സാക്ഷിയായി തിരു നബി ﷺ യിൽ നിന്ന് ഏറ്റവും അധികം ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബൂ ഹുറയ്റ (റ) യെ സാക്ഷിയാക്കുകയും ചെയ്ത സംഭവം പള്ളികളിൽ വെച്ച് മൗലിദ് കഴിക്കുന്നതിന് ഏറ്റവും പ്രസക്തമായ തെളിവാണ് മാത്രവുമല്ല ഹസ്സാൻ ബ്ൻ സാബിത്ത് (റ) ന്റെ മഹത്വം പറയുന്ന അധ്യായത്തിൽ പ്രഥമ ഹദീസായിട്ടാണ് ഇമാം മുസ്‌ലിം ഈ ഹദീസ് ഉദ്ധരിക്കുന്നതെന്നത് ശ്രദ്ധേയമാണ്

No comments: