┏══✿ഹദീസ് പാഠം 499✿══┓
■═══✿ <﷽> ✿═══■
■19-11-2017 ഞായർ ■
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : لَا تَدْخُلُوا عَلَى هَؤُلَاءِ الْمُعَذَّبِينَ إِلَّا أَنْ تَكُونُوا بَاكِينَ، فَإِنْ لَمْ تَكُونُوا بَاكِينَ فَلَا تَدْخُلُوا عَلَيْهِمْ ؛ لَا يُصِيبُكُمْ مَا أَصَابَهُمْ (متفق عليه)
✿═══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രീഭൂതരായിട്ടുള്ള വിഭാഗത്തിലേക്ക് നിങ്ങൾ കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുത്; നിങ്ങൾക്ക് കരച്ചിൽ വരുന്നില്ലെങ്കിൽ നിങ്ങൾ അവരുടെ മേൽ പ്രവേശിക്കുകയും ചെയ്യരുത്; അവർക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിക്കാതിരിക്കാൻ വേണ്ടി (ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
അല്ലാഹുവിന്റെ വിധി വിലക്കുകൾ പാലിക്കാതെ അവന്റെ പ്രവാചകന്മാർ നേർവഴി കാണിച്ചു കൊടുക്കുമ്പോൾ പുറന്തിരിഞ്ഞ് കൊഞ്ഞനം കുത്തുകയും ധിക്കാരപൂർവ്വം ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പൂർവ്വീക സമൂഹത്തിന് അല്ലാഹു സമാനതകളില്ലാത്തതും ഭീതിതവുമായ ശിക്ഷ ഇറക്കി അവരെ ഉന്മൂലനം ചെയ്തു, എല്ലാം സ്വന്തം ചൊൽപ്പടിയിൽ ഒതുക്കാൻ ശക്തിയും തന്റേടവും ഉള്ള വിഭാഗം അല്ലാഹുവിന്റെ ശിക്ഷക്ക് മുന്നിൽ ഒന്നുമല്ലാതെയായി മാറി, ചിലരെ ഭൂമി കീഴ്മേൽ മറിച്ചും മറ്റുചിലരെ ഇടിനാദം വഴിയും ഇല്ലായ്മ ചെയ്തു ആ ധിക്കാരികളും സമാനമായി അല്ലാഹുവിന്റെ ശിക്ഷ ഏൽക്കേണ്ടി വന്ന പ്രദേശങ്ങളിലും സന്ദർശിക്കുമ്പോൾ സാധാരണ നടത്താറുള്ള പിക്നിക് യാത്രയുടെ ലാഘവത്തോടെയോ ആഹ്ളാദത്തോടെയൊ പോകാൻ പാടില്ല മറിച്ച് അല്ലാഹുവിനെ ഭയന്നും അവന്റെ ശിക്ഷയിൽ നിന്ന് കാവൽ ചോദിച്ചുമായിരിക്കണം നടന്നു നീങ്ങേണ്ടത്, അവർക്ക് വന്ന ആ ശിക്ഷ നമുക്ക് വരാധിരിക്കാൻ അല്ലാഹുവിന്റെ കൽപനയും നിരോധനവും പാലിച്ചു ജീവിക്കാൻ നാം തുനിയുകയും വേണം


No comments:
Post a Comment