Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 4, 2017

ഹദീസ് പാഠം 512

  ┏══✿ഹദീസ് പാഠം 512✿══┓
       ■═══✿ <﷽> ✿═══■
              ■ 2-12-2017 ശനി ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : يَقُولُ اللهُ : إِذَا أَرَادَ عَبْدِي أَنْ يَعْمَلَ سَيِّئَةً، فَلَا تَكْتُبُوهَا عَلَيْهِ حَتَّى يَعْمَلَهَا، فَإِنْ عَمِلَهَا فَاكْتُبُوهَا بِمِثْلِهَا، وَإِنْ تَرَكَهَا مِنْ أَجْلِي فَاكْتُبُوهَا لَهُ حَسَنَةً، وَإِذَا أَرَادَ أَنْ يَعْمَلَ حَسَنَةً فَلَمْ يَعْمَلْهَا ، فَاكْتُبُوهَا لَهُ حَسَنَةً، فَإِنْ عَمِلَهَا فَاكْتُبُوهَا لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ അടിമ വല്ല തെറ്റും ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ അത് പ്രവർത്തിക്കും നിങ്ങൾ അതിനെ രേഖപ്പെടുത്തരുത് , ഇനി അവൻ അത് ചെയ്താൽ അതിന്റെ തുല്യമായ കുറ്റം മാത്രം രേഖപ്പെടുത്തുക; ഇനി അവൻ എന്റെ കാരണം കൊണ്ട്/ എനിക്ക് വേണ്ടി അതിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ അവനൊരു നന്മ നിങ്ങൾ രേഖപ്പെടുത്തണം; ഇനി എന്റെ അടിമ നന്മ ചെയ്യാൻ മനസ്സിൽ കരുതിയാൽ അത് അവൻ ചെയ്തില്ലെങ്കിലും നിങ്ങൾ അവന് ഒരു നന്മ രേഖപ്പെടുത്തണം; ഇനി അവൻ അത് ചെയ്യുകയാണെങ്കിൽ നിങ്ങൾ അവന് പത്തിരട്ടി മുതൽ എഴുന്നൂർ ഇറട്ടി വരെ പ്രതിഫലം രേഖപ്പെടുത്തണം(ബുഖാരി)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                   സന്ദർശിക്കുക
              www.ilyassaquafi.in
                 ഗുണപാഠം
രക്ഷിതാക്കൾ അവരുടെ മക്കളോടും അവരുടെ കീഴിലുള്ളവരോടും ഏറ്റവും മമതയോടാണ് പെരുമാറുക പിഞ്ചു മക്കൾ ചെയ്യുന്ന കുസൃതികൾ കുസൃതികളായി കാണാൻ നമുക്ക് സാധിക്കുന്നുണ്ടെങ്കിൽ സർവ്വ ലോകത്തേയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു അവന്റെ അടിമകളോട് എത്രമാത്രം കരുണകാണിക്കുമെന്നത് ഊഹിക്കാവുന്നതിലപ്പുറമാണ്, ഒരു ഹദീസിൽ കാണാം "ഐഹിക ലോകത്തിന് അല്ലാഹുവിങ്കൽ ഒരു കൊതുകിന്റെ ചിറകികോളമെങ്കിലും സ്ഥാനം കൽപ്പിക്കുന്നുവെങ്കിൽ അവിശ്വാസിക്ക് ഒരു ഇറക്ക് വെള്ളം പോലും കുടിപ്പില്ലായിരുന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ ഈലോകത്ത് നടക്കുന്ന അരുതായ്മകൾ ദൈവനിഷേധങ്ങൾ ഇതെല്ലാം നടന്നിട്ടും നടപടിയില്ലാതെ മുന്നോട്ട് പോകുന്നത് അല്ലാഹു അവന്റെ അടിമകൾക്ക് നൽകുന്ന കൃപയാണ്; അല്ലാഹുവിനെ ക്രൂരനായി മനസ്സിലാക്കുനാനവരുണ്ട് നരക ശിക്ഷ നൽകുന്ന അടിമ ചെറിയ പാതകം ചെയ്യുമ്പോൾ അതി ക്രൂരമായി ശിക്ഷിക്കുന്നവൻ തുടങ്ങി പല തെറ്റിദ്ധാരണകൾ എന്നാൽ അല്ലാഹുവിന്റെ കൃപയും സ്നെഹവും വരച്ചു കാട്ടുന്നതാണ് ഈ ഹദീസ്. എന്നാൽ ധിക്കാരപൂർവ്വം ജീവിച്ച് ലവലേശം നന്മ ചെയ്യാതെ സൽപാന്ഥാവ് കണ്ടെത്താതിരിക്കുകയും ചെയ്യാതിരിക്കുമ്പോൾ പരലോകത്ത് ശിക്ഷ ഏൽക്കേണ്ടി വരുന്നു അതിന് അല്ലാഹുവിനെ പറിച്ചിട്ടു കാര്യമില്ല

No comments: