Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 4, 2017

ഹദീസ് പാഠം 513

  
┏══✿ഹദീസ് പാഠം 513✿══┓
       ■═══✿ <﷽> ✿═══■
              ■3-12-2017 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : قَالَ اللهُ عَزَّ وَجَلَّ : يُؤْذِينِي ابْنُ آدَمَ ؛ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الْأَمْرُ، أُقَلِّبُ اللَّيْلَ وَالنَّهَارَ ( رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ റ യിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു : മനുഷ്യൻ കാലത്തെ ആക്ഷേപിച്ച് കൊണ്ട് എന്നെ പ്രയാസസപ്പെടുത്താൻ ശ്രമിക്കുന്നു ഞാനാണ് കാലത്തെ നിയന്തിക്കുന്നവൻ എന്റെ അതീനതയിലാണ് കാര്യങ്ങൾ രാപ്പകലുകളെ മറിക്കുന്നതും ഞാനാണ്(ബുഖാരി)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                   സന്ദർശിക്കുക
              www.ilyassaquafi.in
                 ഗുണപാഠം
സൃഷ്ടിജാലങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ബൂലോകത്തിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവായ അല്ലാഹു മാത്രമാണ്; ലോകത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കാൻ കഴിവുള്ളവൻ അവൻ മാത്രമാണ്;  അവൻ ഈ ലോകത്ത് ചെയ്യുന്ന പലകാര്യങ്ങളും ആദ്യ വീക്ഷണത്തിൽ നമുക്ക് അന്യായമായി തോന്നിയേക്കാം കാരണം നിമ്മുടെ ബുദ്ധിയും വിവരവും വളരേ തുഛം മാത്രമാണ്; മഴയില്ലാതെ വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന ഒരാൾ അല്ലാഹുവിനോട് മഴക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കുന്നു മഴ തിമിർത്തു പെയ്ത് വെള്ളം ഇഷ്ടാനുസരണം ലഭ്യമായി അൽപം നാശനഷ്ടം സംഭവിക്കുമ്പോൾ അവൻ കാലത്തെ പഴിക്കുന്നു എന്തൊരു കഷ്ടകാലം അതുപോലെ പ്രകൃതിക്ഷോഭം സംഭവിക്കുമ്പോൾ അല്ലാഹുവിനെ മറന്ന് കാലത്തെ തെറിവിളിക്കുന്നു അല്ലാഹു പറയുന്നത് കാലത്തെ നിയന്ത്രിക്കുന്നത് ഞാനാണ് കാലത്തെ കുറ്റം പറയുമ്പോഴും തെറിവിളിക്കുമ്പോഴും യഥാർത്ഥത്തിൽ ആക്ഷേപിക്കുന്നത് അല്ലാഹുവിനെയാണ്; ഭൗതിക ലോകം നശ്വരമാണ് യഥാർത്ഥ ജീവിതം പരലോകത്താണ് ഈ നശ്വര ലോകത്തെ നമുക്ക് വെണമെങ്കിൽ ഒരു പരീക്ഷാ ഹാളിനോട് ഉപമിക്കാം പ്രയാസകരമായ ഒരുപാട് അനുഭവങ്ങൾ പരീക്ഷയിൽ അനുഭവിച്ചേക്കാം പക്ഷേ അതിൽ വിജയം കൈവരിച്ചാൽ ലഭിക്കാൻ പോകുന്ന നന്മകൾ ചിന്തിക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം വളരെ തുച്ഛം മാത്രം; "ഐഹിക ലോകം വിശ്വാസിയുടെ നരകവും അവിശ്വാസികളുടെ സ്വർഗ്ഗവുമാണെ"ന്നും തിരു നബി ﷺ പഠിപ്പിച്ചിട്ടുണ്ട്: വിശുദ്ധ ഖുർആൻ പറയുന്നു:
"അൽപമൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ വഴി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം ഘട്ടങ്ങളിൽ) ക്ഷമിക്കുന്നവര്‍ക്ക് അങ്ങ് സന്തോഷവാര്‍ത്ത അറിയിക്കുക • തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. {സൂറത്തുൽ ബഖറ:155,156} ഇന്ന് കേരളക്കരയെ നടുക്കി കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭം അതിനെ പഴിക്കാതെ നാം ഇസ്തിഗ്ഫാർ അതികരിപ്പിക്കണം ; അല്ലാഹു സഹിക്കാനും ക്ഷമിക്കാനും പറ്റാത്ത പരീക്ഷണങ്ങളിൽ നിന്ന് നമ്മേയും കൂടുംബത്തേയും കാത്ത് രക്ഷിക്കട്ടെ... ആമീൻ

No comments: