Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 4, 2017

ഹദീസ് പാഠം 514

  
┏══✿ഹദീസ് പാഠം 514✿══┓
       ■═══✿ <﷽> ✿═══■
              ■4-12-2017 തിങ്കൾ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : يَتَقَارَبُ  الزَّمَانُ ،  وَيَنْقُصُ الْعَمَلُ،  وَيُلْقَى الشُّحُّ، وَتَظْهَرُ الْفِتَنُ، وَيَكْثُرُ الْهَرْجُ قَالُوا : يَا رَسُولَ اللهِ أَيُّمَ هُوَ ؟ قَالَ : الْقَتْلُ الْقَتْلُ (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: സമയങ്ങൾ അടുത്തടുത്ത് വരും(പ്രായം ചുരുങ്ങിവരും), (സൽ) പ്രവർത്തനങ്ങൾ ചുരുങ്ങും, (ഹൃദയത്തിൽ) ലുബ്ദത ഇടപ്പെടും, കുഴപ്പങ്ങൾ പ്രകടമാകും "ഹർജ്" പെരുകും അവർ (അനുചരന്മാർ) ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ.. എന്താണത്? തിരു നബി ﷺ പറഞ്ഞു: കൊലയാണത് കൊല(ബുഖാരി)
✿═══════════════✿
✿═══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                   സന്ദർശിക്കുക
              www.ilyassaquafi.in
                 ഗുണപാഠം
അന്ത്യ നാൾ വിളിപ്പാടകലെ എത്തി നിൽക്കുന്നു; പ്രവിചക ശൃംഖലക്ക് പരിസമാപ്തി കുറിച്ച് അന്ത്യ പ്രവാചകരായി തിരു നബി ﷺ യുടെ വരവോട് കൂടെ അന്ത്യ നാളിലേക്ക് ദൂരം കുറഞ്ഞിരിക്കുന്നു കാലം മുന്നോട്ടു പോകുന്തോറും അതിന്റെ വിദൂരത കുറഞ്ഞ് വരുന്നു; അന്ത്യ നാൾ സംഭവിക്കുന്നതിന് മുമ്പ് സംഭവിക്കുന്ന ഒരുപാട് അടയാളങ്ങൾ ഹദീസിലൂടെ തിരു നബി ﷺ വരച്ചു കാട്ടുന്നുണ്ട് ആ ഇനത്തിൽ പെട്ട ഒന്നാണ് ഈ ഹദീസ്
1. സമയം ചുരുങ്ങി വരും
ഇതിന് വ്യത്യസ്ത വ്യാഖ്യാനങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട് അതിലൊന്ന് പ്രായപരിധി കുറഞ്ഞ് വരുന്നു എന്നതാണ്, സമയത്തിൽ ബറകത്ത് ഇല്ലാതിരിക്കുക, ഉള്ള സമയം തന്നെ ഭൗതിക സുഖാഢംബരത്തിൽ കഴിച്ചു കൂട്ടുക എന്നെല്ലാം വിവരിച്ചവരുണ്ട് അതോടൊപ്പം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ വഴി ദിവസങ്ങളോളം ചെയ്യേണ്ട ജോലി ഞൊടിയിടയിൽ ചെയ്തു തീർക്കാൻ സാധിക്കുകയെന്നതും ഈ വാചകത്തിൽ പരിധിയിൽ വരും കാരണം മാസങ്ങളോളം സമയമെടുത്ത് പൂർവ്വികർ ചെയ്തിരുന്ന യാത്ര മണിക്കൂറുകൾ കൊണ്ട് താണ്ടാൻ പറ്റുന്ന വിമാനം, ട്രെയിൻ,ബസ്, മറ്റു വാഹനങ്ങൾ കണ്ടു പിടിക്കപ്പെട്ടു, മാസാങ്ങളെടുത്ത് ചെയ്തിരുന്ന ജോലികൾ മണ്ണുമാന്തി കൊണ്ടും മറമുറിക്കുന്ന യന്ത്രം കൊണ്ടും മോട്ടർ തുടങ്ങി ആധുനിക ഉപകരണങ്ങൾ വഴി സമയം ചുരുക്കാൻ സാധിച്ചു.
2. പ്രവർത്തനങ്ങൾ ചുരുങ്ങും
സമയങ്ങൾ ലഭിക്കുമെങ്കിലും ഭൗതിക സൗകര്യങ്ങളിൽ മതിമറന്ന് ആത്മീയ പ്രവർത്തനങ്ങൾ ചെയ്യാതെ സൽപ്രവർത്തനങ്ങൾ നാൾക്കുനാൾ കുറഞ്ഞുവരുന്ന സാഹചര്യം ഉണ്ടാകും.
3. ലുബ്ദത ഹൃദയത്തിൽ ഇടപ്പെടും
ആരാണോ സ്വശരീരത്തിലെ ലുബ്ദതയിൽ നിന്ന് സംരക്ഷണം നേടിയത് അവരാണ് യഥാർത്ഥ വിജയികളെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തുന്നുണ്ട്. സമ്പാദ്യങ്ങൾ നൽകുന്നവൻ അല്ലാഹുവാണ് അതിനെ നേർവഴിയിൽ ചെലവ് ചെയ്യാൻ അല്ലാഹു നിർദ്ദേശിക്കുന്നുണ്ട് നിർബന്ധ ദാനമായ സകാത്തും സുന്നത്തായ സ്വദഖകൾ ചെലവ് ചെയ്യൽ നിർബന്ധമായവരുടെ ചിലവ് തുടങ്ങി നന്മയുടെ വഴികൾ പലതാണ് അതിലൊന്നും ചെലവ് ചെയ്യാതെ പിശുക്ക് കാണിക്കുന്ന വിഭാഗം വരുമെന്നാണ് തിരു നബി ﷺ വിവരിക്കുന്നത് 
4. കുഴപ്പങ്ങൾ പ്രകടമാകും
കടലിലും കരയിലും മനുഷ്യ ചെയ്തികൾ കാരണം കുഴപ്പങ്ങളും പ്രശ്നങ്ങളും ഉടലെടുക്കുമെന്ന് വിശുദ്ധ ഖുർആൻ സൂറത്ത് റൂമിൽ വ്യക്തമാക്കുന്നുണ്ട്. പലവിധ കുഴപ്പങ്ങളും വിപത്തുകളും സംഘർഷങ്ങളും ദൈനംദിനം പൊട്ടിമുളച്ച് കൊണ്ടിരിക്കും അവസാനമായി തിരു നബി ﷺ പറഞ്ഞു വെച്ചത്
5. "ഹർജ്"* അധികരിക്കുമെന്നാണ് "ഹർജ്" എന്താണെന്ന് സ്വഹാബത്ത് ആരാഞ്ഞപ്പോൾ അവിടുന്ന് മറുപടി നൽകിയത് കൊലകൾ അധികരിക്കുമെന്നാണ് ഇന്ന് ചെറിയ ചെറിയ വിഷയങ്ങൾക്ക് പോലും അറുംകൊല നടത്തുന്ന കാലമാണ് രാഷ്ട്രീയ പകപോക്കലുകളും കുടുംബ ശൈഥില്യവും സംഘടനാ വൈര്യവും കൊല്ലാക്കൊലയിൽ ചെന്നെത്തുന്ന ധാരുണാന്തരീക്ഷം സംജാതമാകുമെന്ന തിരു വചനം സമകാലിക സാഹചര്യത്തോട് ചേർത്തു വായിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകുന്നു

No comments: