Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, December 5, 2017

ഹദീസ് പാഠം 515

   
 ┏══✿ഹദീസ് പാഠം 515✿══┓
         ■═══✿ <﷽> ✿═══■
              ■5-12-2017 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنَّ اللهَ  رَفِيقٌ يُحِبُّ الرِّفْقَ، وَيُعْطِي عَلَيْهِ مَا لَا يُعْطِي عَلَى الْعُنْفِ (رواه مسلم وأبو داود)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു മൃതുലനാണ് മൃതുലത അവൻ ഇഷ്ടപ്പെടുന്നു ക്രൂരതക്ക് നൽകുന്നതിലധികം മൃതുലത കാരണമായി അല്ലാഹു നൽകുന്നു (മുസ്ലിം, അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                 സന്ദർശിക്കുക
               www.ilyassaquafi.in

             ഗുണപാഠം
സ്വഭാവ മഹിമ ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു സൽസ്വഭാവിയെ അല്ലാഹുവും ജനങ്ങളും ഇഷ്ടപ്പെടുന്നു തിരു നബി ﷺ യുടെ സ്വഭാവത്തെ ഖുർആൻ വിവരിക്കുന്നത് അങ്ങ് ഉദാത്ത സ്വഭാവത്തിന്റെ ഉടമയാണ് എന്നാണ് സ്വഭാവം പരുശവും ക്രൂരവുമായാൽ ജനങ്ങൾ അവനിൽ നിന്ന് അകലാനും വെറുപ്പ്  സമ്പാദിക്കാനും കാരണമാകുന്നു തിരു നബിയേ അല്ലാഹുവിൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് അങ്ങ് അവരോട് സൌമ്യമായി പെരുമാറിയത്‌. അങ്ങ് ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ അങ്ങയുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു എന്ന് വിശുദ്ധ ഖുർആനിലെ സൂറത്ത് ആലു ഇംറാനിലെ സൂക്തം വ്യക്തമാക്കുന്നു സൗമ്യ സ്വഭാവത്തെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് തീവ്ര ചിന്താധാര ഇസ്ലാമിന് അന്യമാണ് അത് കൊണ്ട് തന്നെ സൽസ്വഭാവികൾക്ക് അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയുമെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്

No comments: