Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 6, 2017

ഹദീസ് പാഠം 516

     
    ┏══✿ഹദീസ് പാഠം 516✿══┓
           ■═══✿ <﷽> ✿═══■
              ■6-12-2017 ബുധൻ ■
وَعَنْ مَالِكِ بْنِ الْحُوَيْرِثِ رَضِيَ اللهُ عَنْهُ قَالَ : أَتَى رَجُلَانِ النَّبِيَّ ﷺ يُرِيدَانِ  السَّفَرَ ، فَقَالَ النَّبِيُّ ﷺ : إِذَا أَنْتُمَا خَرَجْتُمَا ، فَأَذِّنَا ثُمَّ أَقِيمَا ، ثُمَّ لِيَؤُمَّكُمَا أَكْبَرُكُمَا  (رواه البخاري)
✿═══════════════✿
മാലിക് ബിൻ ഹുവൈരിസ് (റ) ൽ നിന്ന് നിവേദനം: യാത്ര ഉദ്ദേശിക്കുന്ന രണ്ടു പേര് തിരു നബി ﷺ യുടെ സവിധത്തിൽ വന്നു അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ രണ്ടു പേരും (യാത്ര) പുറപ്പെട്ടാൽ നിങ്ങൾ ഇരുവരും വാങ്കും ഇഖാമത്തും നിർവ്വഹിക്കുക ശേഷം നിങ്ങളിലാരാണോ വലിയവൻ അവൻ നിങ്ങൾക്ക് ഇമാമത്ത് നിൽകുകയും ചെയ്യട്ടെ (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക് 
                 സന്ദർശിക്കുക
             www.ilyassaquafi.in

               ഗുണപാഠം
ഒരു മുസ്ലിം അവന്റെ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ കൽപനകളും നിരോധനകളും പാലിച്ചു കൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്;  മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് യത്ര. എന്നാൽ യാത്രാ വേളയിലും നിസ്കാരങ്ങളിലും മറ്റു ആരാധനാ കർമ്മങ്ങളിലും വീഴ്ച വരുത്താൻ പാടില്ല, യാത്ര പുറപ്പെടാൻ ഉദ്ധേശിച്ച രണ്ടു വ്യക്തികളോട് തിരു നബി ﷺ നിർദേശിച്ചത് നിങ്ങൾ ഇരുവരും വാങ്കും ഇഖാമത്തും വിളിച്ച് മുതിർന്ന വ്യക്തി ഇമാമത്ത് നിന്ന് ജമാഅത്തായി നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുകയായിരുന്നു , ഇരുവരും വാങ്കും ഇഖാമത്തും വിളിക്കുകയെന്നാൽ ഒരാൾ വാങ്ക് വിളിക്കുമ്പോൾ അതിന് കേൾക്കുന്ന വ്യക്തി ഇജാബത്ത് ചെയ്യുക എന്നാണ് മഹാന്മാർ വിവക്ഷിച്ചത് ; യാത്രാ 132 കി.മീ ദൂരമുള്ളതാണെങ്കിൽ അവന് ളുഹ്റും അസ്വറും മുന്തിച്ചും (ളുഹ്റിന്റെ സമയത്ത് അസ്വർ നിസ്കാരം കൂടി നിർവഹിക്കൽ) പിന്തിച്ചും (അസ്വറിന്റെ സമയത്ത് ളുഹ്റും അസ്വറും നിർവഹിക്കൽ)  ജംഅ് ചെയ്തു (ഒന്നിച്ച്) നിസ്കരിക്കാവുന്നതാണ് അതു പോലെ മഗ്രിബും ഇശാഉം മുന്തിച്ചും പിന്തിച്ചും ജംഅ് ചെയ്യാവുന്നതാണ് അതോടൊപ്പം നാല് റക്അത്തുള്ള നിസ്കാരം (ളുഹ്ർ,അസ്വർ,ഇശാഅ്) രണ്ടു റക്അത്തായി ചുരുക്കി നിസ്കരിക്കാവുന്നതാണ്. ഏത് ഘട്ടത്തിലും നിസ്കാരവും മറ്റും ആരാധനാ കർമ്മങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു

No comments: