┏══✿ഹദീസ് പാഠം 519✿══┓
■═══✿ <﷽> ✿═══■
■9-12-2017 ശനി ■
وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ أَحَبَّ دُنْيَاهُ أَضَرَّ بِآخِرَتِهِ، وَمَنْ أَحَبَّ آخِرَتَهُ أَضَرَّ بِدُنْيَاهُ، فَآثِرُوا مَا يَبْقَى عَلَى مَا يَفْنَى (رواه أحمد)
✿═══════════════✿
അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ആരെങ്കിലും തന്റെ ഐഹിക ജീവിതത്തെ പ്രണയിച്ചാൽ പാരത്രികം കൊണ്ട് അവൻ പ്രയാസപ്പെടും ആരെങ്കിലും തന്റെ പാരത്രിക ജീവിതത്തെ ഇഷ്ടം വെച്ചാൽ ഐഹികജീവിതം ദുഷ്കരമാകും അതുകൊണ്ട് നശിച്ചുതീരുന്നതിനേക്കാൾ (ദുൻയാവിനേക്കാൾ) നിലനിൽക്കുന്നതിനെ (പാരത്രിക ജീവിതം) നിങ്ങൾ തിരഞ്ഞെടുക്കുക (അഹ്മദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
www.ilyassaquafi.in
🔍ഗുണപാഠം🔍
ഐഹിക ജീവിതം വിശ്വാസിക്ക് നരകതുല്യവും അവിശ്വാസിക്ക് സ്വർഗ്ഗസമാനവുമാണെന്നാണ് തിരു നബി ﷺ പറഞ്ഞിട്ടുള്ളത് അത് കൊണ്ട് തന്നെ ഇരുലോക സുഖം എന്നത് അപ്രാപ്യമാണ് എന്ന് ബോധ്യപ്പെട്ടു സുഖദുഃഖ സമ്മിശ്രമാണ് ജീവിതം മനുഷ്യന് അല്ലാഹു വിവേകം നൽകി നന്മതിന്മകൾ വേർത്തിരിച്ച് മനസ്സിലാക്കി നന്മ പുൽകാനും തിന്മ നിരാകരിക്കാനും വിശേഷ ബുദ്ധി നൽകി നല്ലത് തിരഞ്ഞെടുത്തവൻ വിജയിയും അല്ലാത്തവൻ പരാജയിമാണ്. ഐഹിക ജീവിതം നശിച്ച് പോകും നിലനിൽക്കുന്ന ജീവിതം പാരത്രികമാണ് അതിനാൽ ഭൗതിക ലോകത്തിന് ബുദ്ധിമാൻ വിലകൽപ്പിക്കില്ല ഭൗതികതക്ക് വിലകൽപ്പിക്കുകയും പ്രണയിക്കുകയും ചെയ്തവന് ആഖിറവും ആഖിറത്തെ പ്രണയിച്ചവന് ദുൻയാവും ദുർഘടമാകും അതു കൊണ്ട് ബുദ്ധി ഉപയോഗിച്ച് അനശ്വരമായ പാരത്രിക ജീവിതം ലക്ഷ്യം വെച്ച് മുന്നേറാൻ നാം ശ്രമിക്കുക
Thursday, December 21, 2017
ഹദീസ് പാഠം 519
Subscribe to:
Post Comments (Atom)

No comments:
Post a Comment