Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 21, 2017

ഹദീസ് പാഠം 520

   ┏══✿ഹദീസ് പാഠം 520✿══┓
        ■═══✿ <﷽> ✿═══■
            ■10-12-2017 ഞായർ ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، أَنَّ امْرَأَةً مِنْ خَثْعَمَ اسْتَفْتَتْ رَسُولَ اللهِ ﷺ فِي حَجَّةِ الْوَدَاعِ وَالْفَضْلُ بْنُ عَبَّاسٍ رَدِيفُ رَسُولِ اللهِ ﷺ فَقَالَتْ : يَا رَسُولَ اللهِ إِنَّ فَرِيضَةَ اللهِ عَلَى عِبَادِهِ أَدْرَكَتْ أَبِي شَيْخًا كَبِيرًا لَا يَسْتَطِيعُ أَنْ يَسْتَوِيَ عَلَى الرَّاحِلَةِ، فَهَلْ يَقْضِي أَنْ أَحُجَّ عَنْهُ ؟ قَالَ : نَعَمْ (رواه البخاري)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ വിടവാങ്ങൽ ഹജ്ജ് വേളയിൽ ഖസ്അമിൽ നിന്നുള്ള ഒരു സ്ത്രീ തിരു നബി ﷺ യോട് ഫത്‌വ തേടി - ഫള്ൽ ബ്ൻ  അബ്ബാസ് (റ) തിരു നബി ﷺ യുടെ വാഹനത്തിന്റെ പിറകിലിരിക്കുകയായിരുന്നു - സ്ത്രീ ചോദിച്ചു :ഓ അല്ലാഹുവിന്റെ തിരു ദൂതരേ നിശ്ചയം അല്ലാഹു അവന്റെ അടിമകൾക്ക് ഫർളാക്കിയ ഇബാദത്ത് (ഹജ്ജ് കർമം) പ്രായമായ എന്റെ പിതാവ് എത്തിച്ചിരിക്കുന്നു (നിർബന്ധമായിരിക്കുന്നു) (പക്ഷേ) അദ്ദേഹത്തിന് വാഹനപ്പുറത്ത് ഇരിക്കാൻ പോലും സാധിക്കുന്നില്ല അതു കൊണ്ട് ഞാൻ ഹജ്ജ് ചെയ്താൽ അദ്ദേഹത്തെ തൊട്ട് ഫർള് വീടുമോ? തിരു നബി ﷺ പറഞ്ഞു: അതെ (വീടുന്നതാണ്)(ബുഖാരി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
തടിയാലും മുതലാലും വഴിയാലും കഴിവുള്ളവന് മാത്രം നിർബന്ധമാകുന്ന ആരാധനയാണ് ഹജ്ജ് കർമം ഇസ്ലാമിലെ പഞ്ചസ്ഥംഭങ്ങളിൽ അധിപ്രധാനവും ഹജ്ജ് തന്നെ മറ്റു നാല് കാര്യങ്ങളും ചെയ്യുന്നതിന് താൻ നിൽക്കുന്ന സ്ഥലം വിട്ടു പോകേണ്ടതില്ല എന്നാൽ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് യാത്ര തിരിച്ചേ മതിയാകൂ അതു കൊണ്ട് തന്നെ അതിന്റെ നിബന്ധനകളിൽ സാമ്പത്തിക ശാരീരിക യാത്രാ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക സൗകര്യങ്ങൾ ഒരുങ്ങിയ വ്യക്തിക്ക് ശാരീരിക പ്രയാസമുണ്ടായാൽ അല്ലെങ്കിൽ ഹജ്ജ് നിർബന്ധമായ ശേഷം ഹജ്ജ് ചെയ്യാൻ പറ്റാതെ വരുമ്പോൾ അവർക്ക് പകരം മക്കളോ മറ്റാരെങ്കിലും ചെയ്താൽ വീടുമോ എന്നാണ് തിരു നബി ﷺ യുടെ വിടവാങ്ങൽ ഹജ്ജ് വേളയിൽ ഒരു സ്ത്രീ ചോദിച്ചത് തിരു നബി ﷺ പറഞ്ഞു: അവർക്ക് വേണ്ടി ഹജ്ജ് ചെയ്താൽ ഹജ്ജ് വീടുന്നതാണ് ; ഹജ്ജ് നിർബന്ധമായ ശേഷം ചെയ്യാൻ പറ്റാതെ മരണപ്പെട്ടാൽ അവരുടെ സമ്പാദ്യത്തിൽ നിന്ന് തുക മാറ്റിവെച്ച് അത് നിർവഹിക്കേണ്ടതാണ്

No comments: