Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 21, 2017

ഹദീസ് പാഠം 521

   ┏══✿ഹദീസ് പാഠം 521✿══┓
         ■═══✿ <﷽> ✿═══■
            ■11-12-2017 തിങ്കൾ ■
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : أَتَى النَّبِيَّ ﷺ النُّعْمَانُ بْنُ قَوْقَلٍ فَقَالَ : يَا رَسُولَ اللهِ أَرَأَيْتَ إِذَا صَلَّيْتُ الْمَكْتُوبَةَ، وَحَرَّمْتُ الْحَرَامَ ، وَأَحْلَلْتُ الْحَلَالَ ، أَأَدْخُلُ الْجَنَّةَ ؟ فَقَالَ النَّبِيُّﷺ : نَعَمْ (رواه مسلم)
✿═══════════════✿
 ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നുഅ്മാൻ ബ്ൻ ഖൗഖൽ (റ) തിരോ നബി ﷺ യുടെ സന്നിധിയിൽ വന്നു പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ... ഫർള് നിസ്കാരം (കൃത്യമായി) നിർവഹിക്കുകയും നിശിദ്ധമായതിനെ നിശിദ്ധമായി തന്നെ കാണുകയും ഹലാലിനെ ഹലാലായി അംഗീകരിക്കുകയും ചെയ്താൽ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ എന്ന് അങ്ങ് പറഞ്ഞു തന്നാലും അപ്പോൾ തിരു നബി ﷺ പറഞ്ഞു: അതെ (നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്)(മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                🔍ഗുണപാഠം🔍
അല്ലാഹു അവന്റെ ദുനിയാവിൽ ജീവിക്കുന്ന മനുഷ്യരുടെ മേലിൽ ചില നിബന്ധനകളും നിർദ്ദേശങ്ങളും വെച്ചിട്ടുണ്ട് അത് പൂർണ്ണമായും അംഗീകരിക്കുമ്പോഴാണ് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാൻ സാധിക്കുക അപ്പോൾ മാത്രമാണ് അവൻ വിശ്വാസികൾക്ക് വാഗ്ദാനം ചെയ്ത സ്വർഗ്ഗം ലഭ്യമാക്കുക, പലപ്പോഴും നിർബന്ധ കാര്യങ്ങളിൽ ശ്രദ്ധ പുലർത്താതെ സുന്നത്തുകളിൽ (ഐച്ഛിക കാര്യങ്ങളിൽ) കൂടുതൽ ശ്രദ്ധിക്കുന്നതായി കാണാം എന്നാൽ പരമപ്രധാനമായ നിർബന്ധ കാര്യങ്ങളിലാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ടത് അതാണ് തിരു നബി ﷺ യോട് നുഅ്മാൻ ബ്ൻ ഖൗഖൽ (റ) ചോദിച്ചറിഞ്ഞത് നിർബന്ധ കാര്യങ്ങളിൽ കണിശത പുലർത്തുകയും നിശിദ്ധമായത് വെടിഞ്ഞ് ഹലാലിനെ ഹലാലായി മനസ്സിലാക്കി പകർത്തുകയും ചെയ്താൽ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ എന്നതിന് തിരു നബി ﷺ പറഞ്ഞത് അതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നാണ് അതു കൊണ്ട് നമ്മുടെ മേലുള്ള നിർബന്ധ ബാധ്യത പൂർണമായും നിറവേറ്റുക ശേഷം സുന്നതിൽ ശ്രദ്ധിക്കുക

No comments: