Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 21, 2017

ഹദീസ് പാഠം 522

     ┏══✿ഹദീസ് പാഠം 522✿══┓
          ■═══✿ <﷽> ✿═══■
               ■12-12-2017ചൊവ്വ ■
وَعَنْ عَبْدِ اللهِ بْنِ خَبَّابِ بْنِ الْأَرَتِّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ - وَكَانَ قَدْ شَهِدَ بَدْرًا مَعَ رَسُولِ اللهِ ﷺ - أَنَّهُ رَاقَبَ رَسُولَ اللهِ ﷺ اللَّيْلَةَ كُلَّهَا، حَتَّى كَانَ مَعَ الْفَجْرِ، فَلَمَّا سَلَّمَ رَسُولُ اللهِ ﷺ مِنْ صَلَاتِهِ جَاءَهُ خَبَّابٌ، فَقَالَ : يَا رَسُولَ اللهِ بِأَبِي أَنْتَ وَأُمِّي، لَقَدْ صَلَّيْتَ اللَّيْلَةَ صَلَاةً مَا رَأَيْتُكَ صَلَّيْتَ نَحْوَهَا. فَقَالَ رَسُولُ اللهِ ﷺ : أَجَلْ، إِنَّهَا صَلَاةُ رَغَبٍ وَرَهَبٍ، سَأَلْتُ رَبِّي عَزَّ وَجَلَّ فِيهَا ثَلَاثَ خِصَالٍ، فَأَعْطَانِي اثْنَتَيْنِ، وَمَنَعَنِي وَاحِدَةً : سَأَلْتُ رَبِّي عَزَّ وَجَلَّ أَنْ لَا يُهْلِكَنَا بِمَا أَهْلَكَ بِهِ الْأُمَمَ قَبْلَنَا فَأَعْطَانِيهَا، وَسَأَلْتُ رَبِّي عَزَّ وَجَلَّ أَنْ لَا يُظْهِرَ عَلَيْنَا عَدُوًّا مِنْ غَيْرِنَا فَأَعْطَانِيهَا، وَسَأَلْتُ رَبِّي أَنْ لَا يَلْبِسَنَا شِيَعًا فَمَنَعَنِيهَا(رواه النسائي)
✿═══════════════✿
 അബ്ദുല്ല ബിൻ ഖബ്ബാബ് ബ്നിൽ അറത്ത് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: - ബദ്ർ യുദ്ധത്തിൽ തിരു നബി ﷺ യോട് കൂടെ സംബന്ധിച്ച മഹാനാണ്- അദ്ദേഹം ഒരിക്കൽ ഒരു രാത്രി മുഴുവനും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ വീക്ഷിച്ചു അങ്ങനെ അവിടത്തോടൊപ്പം സുബ്ഹ് നിസ്കരിച്ചു നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയപ്പോൾ ഖബ്ബാബ് (റ) തിരു നബി ﷺ യുടെ അരികിൽ വന്നു പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ... എന്റെ മാതാവും പിതാവും അങ്ങേക്ക് ദണ്ഡമാണ്; അങ്ങ് ഇന്നലെ ഞങ്ങളിത് വരെ കാണാത്ത വിധം നിസ്കരിക്കുന്നത് കണ്ടല്ലോ? അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അതെ; പ്രതീക്ഷയും ഭീതിയും നിറഞ്ഞ നിസ്കാരമായിരുന്നു അത് ; മൂന്ന് കാര്യങ്ങൾ ഞാൻ ആ നിസ്കാരത്തിൽ എന്റെ രക്ഷിതാവിനോട് ചോദിച്ചു: രണ്ടെണ്ണം എനിക്ക് നൽകുകയും ഒന്ന് വിലങ്ങുകയും ചെയ്തു . മുൻകാല സമൂഹത്തെ നശിപ്പിച്ചത്  പോലെ എന്റെ സമൂഹത്തെ നശിപ്പിക്കരുതെന്നായിരുന്നു അതിലൊന്ന് അല്ലാഹു അത് എനിക്ക് നൽകി; ഞങ്ങളുടെ മേൽ ശത്രുക്കളുടെ മേൽകോയ്മ ഇല്ലാതിരിക്കാൻ ഞാൻ എന്റെ രക്ഷിതാവിനോട് ആവശ്യപ്പെട്ടപ്പോൾ അതും അല്ലാഹു എനിക്ക് നൽകി ഞങ്ങളെ ഛിന്നപിന്നമാകരുതെന്ന് ഞാൻ എന്റെ റബ്ബിനോട് തേടിയപ്പോൾ അല്ലാഹു അതെനിക്ക് വിലങ്ങി  (നസാഈ)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
            www.ilyassaquafi.in
                 🔍ഗുണപാഠം🔍
തിരു നബി ﷺ അല്ലാഹുവിനോട് മൂന്ന് കാര്യങ്ങൾ ഭക്തിനിർഭരമായ നിസ്കാരം നിർവഹിച്ച ശേഷം ആവശ്യപ്പെട്ടപ്പോൾ അതിൽ രണ്ടെണ്ണം സ്വീകരിക്കുകയും ഒന്ന് നിഷേധിക്കപ്പെടുകയും ചെയ്തു അതിലൊന്ന് തിരു നബി ﷺ യുടെ മുമ്പുള്ള സമൂഹത്തിന് ഇറക്കിയത് പോലെയുള്ള ശിക്ഷകൾ തിരു നബി ﷺ യുടെ സമൂഹത്തിന് ഇംക്കരുതെന്നായിരുന്നു; മുൻഗാല സമൂഹത്തിന് വിവിധങ്ങളായ ശിക്ഷകൾ ഇറക്കപ്പെട്ടിരുന്നു കല്ല് മഴ ,ഭൂമി കീഴ്മേൽ മറിയൽ , ശക്തമായ ശബ്ദം കൊണ്ടുള്ള നാശം തുടങ്ങി ഒരു സമൂഹത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യാൻമാത്രം സംഹാരിയായ ശിക്ഷകൾ ഇറക്കപ്പെട്ടിരുന്നു; രണ്ടാമതായി ആവശ്യപ്പെട്ടത് ശത്രുക്കളുടെ മേൽക്കോയ്മ ഉണ്ടാവരുതെന്നായിരുന്നു എന്നാൽ മൂന്നാമതായി ആവശ്യപ്പെട്ട കാര്യം സമൂഹത്തിലെ ഛിദ്രത ഉണ്ടാവരുതെന്നായിരുന്നു പക്ഷേ അത് സംഭവിക്കുമെന്നായിരുന്നു പ്രതികരണം, സമൂഹം എഴുപതിൽ ചില്ലാനം സംഘങ്ങളായി രൂപാന്തരപ്പെടുമെന്നും അതിലൊന്ന് മാത്രമേ സ്വർഗ്ഗാവകാശിയായി ഉണ്ടാകൂ എന്ന തിരൂവചനം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്

No comments: