Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 15, 2018

വിജയ പാത ഭാഗം 9

സബീലുന്നജാത്ത്    9
                             പാപം

عن  سفيان  الثوري  رضي  الله  عنه  أنه  خرج  إلى  مكة  حاجا  فكان  يبكي  من  أول  الليل  إلى  آخره  في  المحمل،  فقال  له  شيبان  الراعي:  يا  سفيان  لم  بكاؤك؟  إن  كان  لأجل  المعصية  لا  تعصه،  فقال  سفيان:  أما  الذنوب  فما  خطرت  ببالي  قط  صغيرها  ولا  كبيرها،  و  ليس  بكاءي  يا  شيبان  لأجل  المعصية  ولكن  من  خوف  الخاتمة،  لأني  رأيت  شيخاً  كبيرا  كتبنا  عنه  العلم  و  علم الناس  أربعين  سنة  و  جاور  بيت  الله  الحرام  سنين  وكانت  تلتمس  بركته  و  يستسقى  به  الغيث،  فلما  مات  تحول  وجهه  عن  القبلة  و  مات  إلى  الشرق  كفرا،  فما  أخاف  إلا  من  سوء  الخاتمة،  فقال  له:  إن  ذلك  من  شؤم  المعصية  و  الإصرار  على  الذنوب،  فلا  تعص  ربك  طرفة  عين  .         
أسباب  سوء الخاتمة

    
സുഫിയാനു സൗരി  رضي  الله  عنه  വിനെ തൊട്ട് ഉദ്ധരിക്കുന്നു : അദ്ദേഹം ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോകുമ്പോൾ രാത്രിയുടെ യാമങ്ങളിൽ കരയൽ പതിവായിരുന്നു! ഇതറിഞ്ഞ ശൈബാനു റാഈ  അവരോട്  ചോദിച്ചു : തെറ്റുകൾ കാരണമാണേൽ നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല ! പിന്നെ എന്തിനാണ് കരയുന്നത്?  അപ്പോൾ സുഫിയാനു സൗരി പറയുകയാണ് : ചെറുതും വലുതുമായ ഒരു തെറ്റിനേയും ഞാൻ ചിന്തിക്കുക പോലും ചയ്തിട്ടില്ല . എന്നാൽ അന്ത്യനിമിശത്തെ ഓർത്തിട്ടാണ് ഞാൻ ബേജാറാവുന്നത് ! കാരണം ഞാൻ ഒരാളെ കണ്ടു , 40 വർഷം ജനങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കുകയും എല്ലാ വർഷവും ഹജ്ജിന് പോകുകയും ആളുകൾ അദ്ധേഹത്തെ കൊണ്ട് പുണ്യം നേടുന്നവരും മഴ തേടുന്നവരുമായിരുന്നു .എന്നാൻ മരണസമയം മുഖം ഖിബിലയുടെ ഭാഗത്തിനിന്നും എതിർ ഭാഗത്തേക്ക് തെറ്റിക്കുകയും അവിശ്വാസിയായി മരണമടയുകയുമാണ് ഉണ്ടായത് ! അതു കൊണ്ട് തന്നെ ദുർമരണത്തെയല്ലാതെ ഞാൻ ഭയക്കുന്നില്ല .  എന്നിട്ടദ്ധേഹം പറഞ്ഞു : അത് ദോഷ മായ പ്രവർത്തനത്തിന്റെ ഫലവും തെറ്റുകളുമായി  കഴിഞ്ഞുകൂടലുമാണ്! അതു കൊണ്ടു എത്ര നിസാരമായി കാണുന്ന തെറ്റാണെങ്കിൽ പോലും ചെയ്യരുത്.

എത്ര ഉയർന്ന പദവിയിൽ ജീവിച്ച വ്യക്തി  ആണെങ്കിലും മരണം എപ്രകാര മായിരിക്കും എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല.
നമ്മൾ നിസാരമായി കാണുന്ന തെറ്റ് അല്ലാഹു വിന്റെ അടുക്കൽ നിസാരമായി കൊള്ളണമെന്നില്ല .
എത്ര നിസാരമായ തെറ്റാണെങ്കിലൂം അതിനെ ഗൗരമായി കണ്ട് ചെയ്യാതെ ജീവിക്കുക .
ചെയ്ത പാപങ്ങൾക്കായുള്ള തൗബ തേടൽ നാളേക്ക് വെക്കാതെ ഈ സെക്കന്റിൽ തെന്നേ ചെയ്യുക .


No comments: