സബീലുന്നജാത്ത് 8
തിക്തഫലം
و من أسباب سوء الخاتمة: النظر الى المرءة و الامرد مع الشهوة كما ظهر من هذه الحكاية أن عبد الله بن أحمد المؤذن رحمه الله تعالى قال: كنت اطوف حول الكعبة واذا برجل متعلقا باستارها و هو يقول: اللهم اخرجني من الدنيا مسلما لا يزيد على ذلك شيء، فقلت له: الا تزيد على ذلك شيء؟ فقال: لو علمت قصتي! فقلت له: وما قصتك؟ قال: كان لي أخوان و كان الأكبر منهما مؤذنا، أذن أربعين سنة إحتساب فلما حضره الموت دعا بالمصحف فظننا أنه يترك به و يقرء منه شيء، فاخذه بيده و أشهد عى نفسه من حضر: أنه بريء مما فيه، ثم تحول إلى دين النصرانية فمات نصرانيا،ً فلما دفن أذن الآخر ثلاثين سنة فلما حضره الموت فعل كما فعله الأخ الأكبر، فمات على دين النصرانية أيضا، نعوذ بالله من مكروه، و إني أخاف على نفسي أن اصير مثلهما، فأنا أدعو الله أن يحفظ على ديني، قال: فقلت: ما كان ذنبهما؟ قال: كانا يتبعان عورات النساء و ينظران إلى الشباب. أسباب سوء الخاتمة
വികാരത്തോടെ അന്യ സ്ത്രീകളേയും ആൺകുട്ടികളേയും നോക്കൽ കൊണ്ടും മരണം മോശമാവാറുണ്ട് . അബ്ദുല്ലാഹിബ്നുൽ മുഅദ്ദിൻ رحمه الله تعالى പറയുന്നു : ഞാൻ കഅബ ത്വവാഫ് ചെയ്യുന്ന അവസരത്തിൽ ഒരു വ്യക്തി അതിന്റെ ഖില്ലയിൽ പിടിച്ച് , അല്ലാഹുവേ എന്നെ മുസ്ലിമായി മരിപ്പിക്കണേ ,അതിൽ കൂടുതൽ ഒന്നും വേണ്ട ,എന്ന് പ്രാർഥിക്കുന്നത് കണ്ടപ്പോൾ അതിൽ കൂടുതൽ ഒന്നും വേണ്ടേ എന്നു ഞാൻ ചോദിച്ചു . എന്റെ ചരിത്രം നിങ്ങൾക്ക് അറിയാത്തതിനാലാണെന്ന് അയാൾ തിരിച്ചു പറഞ്ഞു. ഞാൻ അയാളുടെ ചരിത്രം ചോദിച്ചപ്പോൾ അയാൾ പറയുകയാണ് ; 40 വർഷം ബാങ്ക് കൊടുത്തിരുന്ന എന്റെ സഹോദരൻ മരണാസന്നമായപ്പോൾ മുസ്ഹഫ് കൊണ്ടുവരാൻ പറഞ്ഞു , ഞങ്ങൾ വിചാരിച്ചു അതിൽ നിന്നും പാരായണം ചെയ്തു പുണ്യം നേടാനായിരിക്കുമെന്ന് ,എന്നാൽ കാര്യം മറിച്ചായിരുന്നു .മുസ്ഹഫ് കയ്യിൽ പിടിച്ച് ,ഞാനിതെല്ലാം ഒഴിവാക്കുന്നു ,എന്നു അവിടെ കൂടിയവരോട് പറഞ്ഞ്, നസ്റാനിയായി അയാൾ മരണപ്പെട്ടു .ശേഷം എന്റെ രണ്ടാമത്തെ സഹോദരൻ 30 വർഷം അപ്രകാരം ജീവിച്ചു ഇദ്ദേഹത്തിന്റെ മരണ അവസ്ഥ വലിയ ജേഷ്ടന്റെത് പോലെ യായിരുന്നു . ഇനി ഞാനും അപ്രകാരമാവുമോ എന്ന ഭയമാണ് , ഈമാൻ സംരക്ഷിക്കാൻ അല്ലാഹുവോട് തേടുന്നത് .അപ്പോൾ ഞാൻ അവരുടെ രണ്ടു പേരുടെയും തെറ്റുകൾ ചോദിച്ചപ്പോൾ അയാൾ പറയുകയാണ് : അവർ രണ്ടു പേരും ആൺകുട്ടികളെയും അന്യ സ്ത്രീ കളേയും നോക്കൽ പതിവാക്കിയവരായിരുന്നു
മരണം വരെ ഇബ്ലീസിന്റെ കെണിയിൽ വീഴുന്നവർ സൂക്ഷിക്കുക .
ജീവിതകാലം പിശാചിന് വഴിപ്പെടുന്നവൻ മരണസമയത്തും അതിന് തയ്യാറായിരിക്കും.
പിശാച് നമ്മുടെ ജീവിത കാലത്തിൽ ചെറിയ പ്രവർത്തനം കൊണ്ടു തന്നെ തെറ്റുകൾ ചെയ്യിപ്പിക്കുന്നുവെങ്കിൽ ,മരണ സമയത്ത് നമ്മുടെ ഈമാൻ നഷ്ടപ്പെടുത്താനുള്ള വർണിക്കാൻ പോലും കഴിയാത്ത പ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക
ജീവിതകാലത്ത് അവനോട് യുദ്ധം ചെയ്ത വായിരിക്കും മരണ സമയത്ത് വിജയം നേടുക . അല്ലാത്തവരുടെ അന്ത്യം വളരെ കഷ്ടമായിരിക്കും.
No comments:
Post a Comment