Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 15, 2018

വിജയ പാത ഭാഗം 10

സബീലുന്നജാത്ത്     10

                  ജീവിതവിജയം

قال  الشيخ  أبو  الخير  الاقطعي  رضي  الله  عنه:  ما  بلغ  أحد  إلى  الحالة  الشريفة  إلا  بملازمة  الموافقة  بالشرع  ومعانقة  الأدب  و  آداء  الفرائض  و  الصحبة  الصالحين  و  خدمة  فقراء  الصالحين.             
(مرقات  القلوب)

ശൈഖ് അബുൽ ഖൈറിൽ അഖ്ത്വഇ പറഞ്ഞു: പാവങ്ങളായ സൽപാന്താവുകാരെ സഹായിക്കുക ,സൽപാന്താവു കാരുമായി സഹവസിക്കുക , നിർബന്ധ കാര്യങ്ങൾ മുറപോലെ ചെയ്യുക , പവിത്രതയെ കൈമുതലാക്കുക , നിയമാധിഷ്ടിത ജീവിതം നയിക്കുക . എന്നിവകളെ കൊണ്ടല്ലാതെ ആരും മഹത്വരമായ പദവിയിലേക്ക് എത്തിയിട്ടില്ല !
മറ്റുള്ളവർക്ക് നമ്മൾ ഗുണം ചെയ്താൽ അല്ലാഹുവിൽ നിന്നും നമുക്ക് ഗുണം വർഷിക്കും .
നല്ലവരോടുമായുള്ള സഹവാസം നമ്മളിൽ നന്മയുടെ പുതു നാമ്പുകൾ വിടരാൻ കാരണമാവും.
ഉത്തരവാദിത്തവും ബാധ്യതയും നിറവേറ്റുന്നവർക്കേ രണ്ടു ലോകത്തും വിജയിക്കാൻ സാധിക്കൂ.
പരിഗണിക്കുന്നവനേ പരിഗണിക്കപ്പെടൂ എന്ന ആപ്തവാക്യം എപ്പോഴും ഓർക്കുക .
ഇസ്ലാമികാധ്യാപനങ്ങളെ എന്ത് ത്യാഗം സഹിച്ചും ജീവിതത്തിൽ പുലർത്തുക.എങ്കിൽ അവനും അവൻ ഉൾകൊള്ളുന്ന  സമൂഹവും രണ്ട് ലോകത്തും രക്ഷപ്പെടും.

No comments: