നാല് കാര്യങ്ങൾ
قال إبراهيم بن أدهم رحمة الله عليه صحبت أكثر رجال الله تعالى في جبل اللبنان و كانوا يوصونني إذا رجعت إلى أبناء الدنيا فعظهم بأربع كلمات قل لهم من يكثر الأكل لا يجد في عبادته لذة و من يكثر النوم لا يجد في عمره بركة و من طلب رضي الناس فلا ينتظر رضي الرب و من يكثر الكلام من الفضول و الغيبة فلا يخرج من الدنيا على دين الإسلام . (مرقات القلوب)
ഇബ്റാഹീമ ബ്നു അദ്ഹം رضي الله عنه പറഞ്ഞു: ലബ്നാൻ മലയിൽ അല്ലാഹുവിന്റെ കൂടുതൽ ഇഷ്ട പുരുഷന്മാരുമായി ഞാൻ സഹവസിച്ചു . ദുൻയാവിന്റെ ആളുകളിലേക്ക് നിങ്ങൾ മടങ്ങി ചെന്നാൽ നാല് കാര്യങ്ങൾ അവരോട് ഉപദേശിക്കണം എന്ന് എന്നോട് അവർ എപ്പോഴും പറയാറുണ്ടായിരുന്നു.
ഭക്ഷണം അധികരിക്കപ്പെടുന്നവർക്ക് ഇബാദത്തിൽ ആസ്വാദനം ലഭിക്കില്ല .
ഉറക്കം അധികരിക്കപ്പെടുന്നവർക്ക് വയസ്സിൽ ബർക്കത്ത് ഉണ്ടാവില്ല .
ജനങ്ങളുടെ തൃപ്തി തേടുന്നവൻ അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിക്കണ്ട .
ആവശ്യമില്ലാത്ത സംസാരം അധികരിക്കപ്പെടുന്നവന്റേയും ഗീബത്ത് പറയുന്നവന്റേയും അന്ത്യം മോശ മായിരിക്കും .
അമിത ഭോജനം അലസനായിത്തീരാൻ കാരണമാവും. അവർ നന്മയുമായി ഇണങ്ങി ച്ചേരാൻ ബുദ്ധിമുട്ടും. മിതമായ ഭക്ഷണം കഴിക്കുന്നവർക്ക് നിത്യോൽസാഹം ഉണ്ടാവാനും അത് മുഖേന സൽപ്രവർത്തനങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കാനും സാധിക്കും.
അമിത ഉറക്കം ബുദ്ധിക്ക് തകരാർ ഉണ്ടാവുകയും ഉത്തരവാദിത്വം ഇല്ലാതാക്കുകയും ചെയ്യും.
ജനങ്ങളെ സംതൃപ്തനാക്കാൻ ഉള്ള ശ്രമത്തിലൂടെ അവൻ നിന്ദ്യതയിലേക്കാണ് എത്തിച്ചേരുക.
ഒരാളെ സംബന്ധിച്ച് പലതവണയായി സ്വർഗത്തിലാണെന്ന് നബി صلى الله عليه وسلم പ്രവചനം നടത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോൾ, ആവശ്യം ഇല്ലാത്തത് ഉപേക്ഷിക്കുക അന്യരെ പറ്റി ഒന്നും ചിന്തിക്കാതിരിക്കുക, എന്നതായിരുന്നു അവർക്ക് കിട്ടിയ ഉത്തരം .
No comments:
Post a Comment