ഖേദം
وروي علي كرم الله وجهه، أنه صلى الله عليه وسلم قال : إن أشدّ ما أخاف عليكم خصلتان اتباع الهوى و طول الأمل، فأما اتباع الهوى فإنه يصد عن الحق و أما طول الأمل فإنه الحب للدنيا، ثم قال: ألا إن الله تعالى يعطي الدنيا من يحب و يبغض، و إذا أحب عبدا أعطاه الإيمان، ألا إن للدين أبناء و للدنيا أبناء فكونوا من أبناء الدين ولا تكونوا من أبناء الدنيا، ألا إن الدنيا مولية، ألا إن الآخرة قد ارتحلت مقبلة، ألا و إنكم في يوم عمل ليس فيه حساب، ألا و إنكم تشكون في يوم حساب ليس فيه عمل. (إحياء علوم الدين)
നിശ്ചയമായും തടിയിച്ചയോടുള്ള പിന്തുടരൽ, ദുൻയാവിനോടുള്ള സ്നേഹം എന്ന രണ്ട് കാര്യമാണ് നിങ്ങളുടെ വിഷയത്തിൽ ഞാൻ ഏറ്റവും കൂടുതൽ വ്യാകുല പ്പെടുന്നത് . തുടർന്ന് പറഞ്ഞു : അല്ലാഹു ഇഷ്ടപ്പെട്ടവൻക്കും ഇഷ്ടപ്പെടാത്തവൻക്കും ദുൻയാവിനെ കൊടുക്കും എന്ന് നിങ്ങൾ മനസ്സിലാക്കണം, ഈമാനിനെ ഇഷ്ടപ്പെട്ടവർക്ക് മാത്രമേ നൽകൂ . ദീനിന്റെ ആളുകളും ദുൻയാവിന്റെ അളുകളും ഉണ്ട് എന്ന വസ്തുത നിങ്ങൾ മനസ്സിലാക്കണം , അതു കൊണ്ട് ദുൻയാവിന്റെ ആളുകളാവാതെ നിങ്ങൾ ദീനിന്റെ ആളുകളാവണം. ദുൻയാവ് നമ്മെ തൊട്ട് അകലുകയും ആഖിറം അടുക്കുകയും ചെയ്യുന്നു എന്ന വസ്തുത അറിയാതെ പോവരുത്. നിങ്ങളിപ്പോൾ പ്രവർത്തന ഗോധയിലാണ് ഇവിടെ പ്രതിഫലം ഇല്ല , എന്നാൽ പ്രതിഫലനാളിൽ പ്രവർത്തനത്തിന്റെ അഭാവം നിങ്ങളെ വേട്ടയാടും .
സമ്പത്ത് അധികം ഉണ്ടായിരിക്കൽ അല്ലാഹു വിന്റെ തൃപ്തിയുടെ മേൽ അറിയിക്കില്ല , അപ്രകാരം തന്നെയാണ് നേരേ മറിച്ചും .
അല്ലാഹു തൃപ്തിപ്പെട്ടവന് മാത്രമേ ഈമാനോടുകൂടെ ദുൻയാവിൽ നിന്നും യാത്ര തിരിക്കാൻ സാധിക്കുകയൊള്ളൂ.
ദുൻയാവിന്റെ വിഷയത്തിനേക്കാൾ ആഖിറ വിഷയത്തിന് പ്രാമുഖ്യം നൽകുക,
ദുൻയാവ് ആഖിറത്തിന്റെ കൃഷിയിടമാണ് , ഇപ്പോൾ കൃഷിയിറക്കിയാലേ അതിന്റെ സമയത്തിൽ കൊയ്യാൻ സാധിക്കുകയൊള്ളൂ.
ഒരോ സെക്കന്റ് പിന്നിടുബോഴും മരണാനന്തര ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് നടത്തുന്നത് എന്നത് മറക്കാതിരിക്കണം
ഇന്നത്തെ പ്രവർത്തനം നാളേക്കുള്ള സന്തോഷത്തിന് കാരണമാവണം.
No comments:
Post a Comment