Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 15, 2018

വിജയ പാത ഭാഗം 15

സബീലുന്നജാത്ത്       15

                  ഈദുൽ ഫിത്വർ


عن سعيد بن أوس الأنصاري عن أبيه قال : قال رسول الله - صلى الله عليه وسلم - : " إذا كان يوم عيد الفطر وقفت الملائكة على أبواب الطريق فنادوا : اغدوا يا معشر المسلمين إلى رب كريم يمن بالخير ثم يثيب عليه الجزيل ، لقد أمرتم بقيام الليل فقمتم ، وأمرتم بصيام النهار فصمتم وأطعتم ربكم فاقبضوا جوائزكم ، فإذا صلوا نادى مناد : ألا إن ربكم قد غفر لكم فارجعوا راشدين إلى رحالكم ، فهو يوم الجائزة ويسمى ذلك اليوم في السماء يوم الجائزة " - وفي رواية : " رب رحيم " بدل " رب كريم " - فقال : " قد غفرت لكم ذنوبكم كلها " (رواه الطبراني في الكبير)

നബി صلى  الله  عليه  وسلم പറഞ്ഞു : ഈദുൽ ഫിത്വറിന്റെ ദിവസം മലക്കുകൾ എല്ലാ വഴിയോരങ്ങളിലും നിന്ന് വിളിച്ച് പറയും : അടിമയെ സന്തോഷിപ്പിക്കുന്ന ഉടമയിലേക്ക് നിങ്ങൾ പുറപ്പെടൂ , രാത്രി സജീവമാക്കാൻ നിങ്ങളോട് കൽപ്പിക്കപ്പെട്ടപ്പോൾ നിങ്ങൾ അത് നിറവേറ്റി , പകലിൽ നോമ്പനുഷ്ടിക്കാൻ കൽപ്പിച്ചപ്പോൾ നിങ്ങൾ നോമ്പനുഷ്ടിച്ചു , സുകൃതങ്ങൾ ചെയ്തു .അതുകൊണ്ട്  നിങ്ങളെ അവൻ തൃപ്തിപ്പെട്ടിരിക്കുന്നു . അങ്ങനെ നിങ്ങൾ നിസ്കരിച്ചാൽ, " നിങ്ങളുടെ  നാഥൻ നിങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു അതുകൊണ്ട് നിങ്ങൾക്ക് തിരിച്ചു പോകാം" എന്നു വിളിച്ച് പറയപ്പെടും .
അടിമയെ ഇഷ്ടപ്പെടുന്ന ഒരു ഉടമക്ക് മാത്രമേ അടിമയോട് കാരുണ്യം ചെയാൻ  സാധിക്കൂ.
ഇബാദത്തിനുള്ള കഴിവ് മുഴുവനും തന്നു , പാകപ്പിഴവുകൾ പൊറുത്ത് പാപികളായ നമ്മേ ഇഷ്ടപ്പെടാൻ അല്ലാഹു വിനല്ലാതെ വേറെയാര്ക്ക് സാധിക്കും!
ഈ റമളാനിൽ നാം കൈമുതലാക്കിയ ഈമാൻ എന്ന മാണിക്യം നഷ്ടപ്പെടുത്താതെ  സൂക്ഷിക്കുക.
ഈ ആഘോഷ നാളുകൾ പ്രാർത്ഥനക്ക് ഉത്തരമുള്ള ദിവസങ്ങളാണ് എന്ന കാര്യം ഓർക്കുക .
ഈ ആഘോഷത്തിൽ നമ്മളിൽ നിന്നും മരണ്പ്പെട്ട വരെ സ്മരിക്കുക , അവരുടേയും നമ്മുടേയും പാരത്രിക വിജയത്തിനായി പ്രാർത്ഥിക്കുക , കുടുംബബന്ധം ഊട്ടി ഉറപ്പിക്കുക .



No comments: