സംഘശക്തി
كلما كان الجمع أعظم ، كان نزول الرحمة هناك أكثر ، ولذلك فإن أعظم الجموع في موقف الحج ، لا جرم كان نزول الرحمة هناك أكثر ، فكذا في ليلة القدر يحصل مجمع الملائكة المقربين ، فلا جرم كان نزول الرحمة أكثر. (التفسير الكبير)
ആളുകളുടെ ആധിക്യത്തിനനുസരിച്ച് റഹ്മത്ത് ഇറങ്ങൽ വർദ്ധിക്കും , ഹജ്ജ് വേളയിൽ കൂടുതൽ ആളുകൾ ഉണ്ടായി എന്ന കാരണത്താൽ അവിടെ കൂടുതൽ റഹ്മത്ത് ഇറങ്ങുന്നതിൽ സംശയത്തിന് പ്രസക്തി ഇല്ലാതായി തീരുന്നത് അപ്രകാരം തന്നെ ലൈലത്തുൽ ഖദറിൽ മലക്കുകളുടെ ആധിക്യം കാരണത്താൽ റഹ്മത്ത് ഇറങ്ങുന്നതിലും സംശയത്തിന് പ്രസക്തി ഇല്ലാതെ യാകുന്നു .
ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവരുമായി ഏൽപ്പിക്കപ്പെട്ട മലക്കുകളുടെ സാന്നിധ്യം ഉണ്ടാവും .
ലൈലത്തുൽ ഖദറിൽ വരുന്ന മലക്കുകൾ അല്ലാഹുവിന്റെ അടുക്കൻ പ്രത്യേക സ്ഥാനം ഉള്ളവരും ആയിരിക്കും .
ആളുകളുടെ എണ്ണം കൂടിയാൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ കാരണമാവും.
സംഘമായി പ്രവർത്തിക്കുന്നവർക്ക് അല്ലാഹുവിന്റെ പക്കൽ നിന്നും പ്രത്യേക സഹായം ഉണ്ടാവുകയും ചെയ്യും .
" ഒറ്റപ്പെടുന്നവനെ ചെന്നായ പിടികൂടും" എന്ന ആപ്തവാക്യം എപ്പോഴും ഓർമ്മിക്കുക .
No comments:
Post a Comment