മുതഅല്ലിം
قال أبو سعيد الخدري رضي الله عنه : من علم ابنه أو ابنته شيئا من القرآن فله بكل درهم أعطاه للمعلم وزن جبل أحد و إذا خرج الصبي من بيته إلى الكتاب يكثر الخير في بيت والده و يقل الشر فيه ويهرب الشيطان منه (بستان العارفين للسمرقندى)
അബൂ സഈദുൽ ഖദിരി رضي الله عنه പറഞ്ഞു : ആരെങ്കിലും തന്റെ മകനേയോ മകളേയോ ഖുർആൻ പഠിപ്പിച്ചാൽ , അതിനു വേണ്ടി ചിലവഴിച്ച എല്ലാ ദിർഹമിനും ഉഹ്ദ് മലയുടെ തൂക്കമുണ്ടാകും. കുട്ടി അറിവ് പഠിക്കാൻ വീട്ടിൽ നിന്നും പുറപ്പെട്ടാൽ അവന്റെ പിതാവിന്റെ വീട്ടിൽ ഖൈറ് അധികരിക്കുകയും ശറ് കുറയുകയും ചെയ്യും, പിശാച് ഓടി അകലുകയും ചെയ്യും.
അറിവ് നേടാൻ ചിലവഴിച്ചത് ഒരിക്കലും നഷ്ടത്തിലാവില്ല , അതാർക്കും മോഷ്ടിക്കാൻ കഴിയില്ല
വീട്ടിൽ ഒരു മുതഅല്ലിം ഉണ്ടായാൽ ഖൈറും ബർകത്തും നിലനിൽക്കും . മുതഅല്ലിമിന് പ്രത്യേക സംരക്ഷണം അല്ലാഹുവിൽ നിന്നും ഉണ്ടായിരിക്കും.
മുതഅല്ലിമിന്റെ സംരക്ഷണാർത്ഥം അല്ലാഹു മലക്കുകളെ സജ്ജമാക്കും
നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു മകനെയെങ്കിലും വാർത്തെടുക്കുക
No comments:
Post a Comment