Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 15, 2018

വാങ്ക്: അതിശയിപ്പിക്കുന്ന ചില അത്ഭുതങ്ങൾ

■■വർഷത്തിൽ 1800തവണയിലധികം വാങ്ക് വിളി നാം കേൾക്കുന്നു
എന്നാൽ അതിലെ അൽഭുതങ്ങളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?■■■

● ദിവസം 5 തവണ ബാങ്ക് വിളിക്കുന്നു
     -ഖുർആനിൽ 5 തവണ വാങ്ക് പരാമർശിക്കപ്പെട്ടു

● അറബിഅക്ഷരമാലയിലേ 17 അക്ഷരങ്ങളാണ് വാങ്കിലുള്ളത്
     -നിസ്കാരം 17 റക്അത്താകുന്നു
     -നിസ്കാരം ഫർളാക്കപെട്ടത് اسراء        ൻ്റെ രാത്രിയാണ്
      -സൂറത്തുൽ اسراءഖുർആനിലെ       17ആമത്തെ സൂറത്താണ്

● വാങ്കിൽ 12 വാക്യങ്ങളാണുള്ളത്
       -വർഷത്തിൽ 12 മാസവും വാങ്ക് കൊടുക്കുണമെന്ന് സൂചന            
         -  വാങ്കിലെ  "لا اله الله" എന്നതിലും"  محمد رسول الله" എന്നതിലും 12  അക്ഷരങ്ങളാണുള്ളത്
         -വാങ്ക് അവസാനിപ്പക്കുന്നതും                     12 അക്ഷരങ്ങളുള്ള. لااله الاالله                                കൊണ്ടാണ്

● വാങ്ക്   الله  എന്ന പദം കൊണ്ട് തുടങ്ങുകയും اللهഎന്ന പദം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു
         -വാങ്കിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം    الله   ആണ്(11 തവണ)
         -ഖുർആനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം   الله ആണ്(2699 തവണ)
         -ഈ രണ്ട് സംഖ്യയും ഒറ്റ സംഖ്യയാണ്.  ഇത് الله     വിൻ്റെ ഏകത്വതിലെക്ക് വിരൽ ചൂണ്ടുന്നു

● വാങ്കിലെ لا اله الله   എന്നതിൽ       ا،ل،ه എന്ന മൂന്ന് അക്ഷരങ്ങളാണ് ഉപയോഗിച്ചത്    
         -അല്ലാഹു ഏന്നതിലെ മൂന്ന് അക്ഷരങ്ങളാണിത്                                   
        -  അല്ലാഹു അല്ലാതെ ആരാധിക്കാൻ അർഹൻ ഇല്ലെന്ന് വിളമ്പരം  ചെയ്യുന്ന"لا اله الله"                  എന്നതിലുപയോഗിച്ച മുഴുവൻ അക്ഷരങ്ങളും الله    എന്നതിലുള്ള അക്ഷരങ്ങൾ മാത്രം ആകുന്നു.
ബാങ്കിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച അക്ഷരങ്ങൾ ا.ل ه എന്നിവയാകുന്നു

◆ വാങ്കിൽ 50പദങ്ങളാണുള്ളത്
അഞ്ചു നേരത്തെ നിസ്കാരത്തിന് അമ്പതു നിസ്കാരത്തിൻറെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ)തങ്ങൾ പറഞ്ഞിട്ടുണ്ട്

വാങ്കിൽ   ا.ل.ه   എന്ന അക്ഷരങ്ങൾ മൊത്തം112 തവണ വന്നിട്ടുണ്ട്
==ഖുർആനിൽ  الله എന്നപദം ആദ്യം വന്നത് ഫാതിഹ സൂറത്തിലും അവസാനം വന്നത്.    اخلاص സൂറത്തിലുമാണ് ഈരണ്ടു സൂറത്തുകൾക്കുമിടയിലെ സൂറത്ത്കളുടെ എണ്ണം 112ആകുന്നു

★★ നാം അറിയാത്ത നിഗൂഢതകളും അൽഭുതങ്ങളും എനിയും എത്രയോ ഉണ്ടാകാം
سبحان الله

No comments: