Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 16, 2018

വിജയ പാത ഭാഗം 19

സബീലുന്നജാത്ത്        19
                    നന്മക്കായ്

و  قال  بعض  الحكماء  من  عصى  والديه  لم  ير  السرور  من  ولده  و  من  لم  يستشر  في  الأمور  لم  يصل  إلى  حاجته  و  من  لم  يدار  مع  أهله  ذهبت  لذة  عيشه  (بستان  العارفين  للسمرقندى)
ആരെങ്കിലും മാതാപിതാക്കൾക്ക് എതിര് കാണിച്ചാൽ മക്കളിൽ നിന്നും അവന് സന്തോഷം ലഭിക്കില്ല. തീരുമാനങ്ങളിൽ കൂടിയാലോചന നടത്താത്തവൻ വിജയം പ്രാപിക്കുകയില്ല. കുടുംബവുമായി നല്ല സമീപനം ഇല്ലാത്തവന് ജീവിതത്തിന്റെ മധുരം ആസ്വദിക്കാൻ കഴിയില്ല .
മാതാപിതാക്കളോട് " ഛെ" എന്ന വാക്ക് പോലും പറയരുത് പറഞ്ഞ കാരണത്താൽ ഛെ എന്ന് പിന്നീട് പറയേണ്ടിവരും. അവരെ വിഷമിപ്പിച്ചാൽ ദുൻയാവിൽ നിന്ന് തന്നെ അനുഭവിച്ചിട്ടേ മരണപ്പെടുകയൊള്ളൂ .  " വിതച്ചതേ കൊയ്യൂ"
എന്ത് കാര്യമാണെങ്കിലും അതിൽ സ്വാലിഹീങ്ങളുമായി കൂടിയാലോചന നടത്തിയതിന് ശേഷം പ്രവേശിക്കുക .
കുടുംബം നന്നായാൽ നാടു നന്നായി , രാഷ്ട്രം നന്നായി , ലോകം നന്നായി അതു കൊണ്ട് കുടുംബവുമായി നല്ല രൂപത്തിൽ കഴിയുക .കുടുംബ ബന്ധം ചേർക്കുക .

No comments: