സബീലുന്നജാത്ത് 21
ഭാഗ്യവാൻ
و قال الحسن البصري من علم ولده القرآن كيساه الله يوم القيامة ثلاث حلل من حلل الجنة الحلل منها خير من الدنيا وما فيها و الناس عراة ثم له بكل حرف من كتاب الله درجة (بستان العارفين للسمرقندى)
ഹസനുൽ ബസ്വരി رضي الله عنه പറഞ്ഞു : ആരെങ്കിലും തന്റെ മക്കൾക്ക് ഖുർആൻ പഠിപ്പിച്ചാൽ ദുനിയാവിനേക്കാൾ മൂല്ല്യമുള്ള മൂന്ന് പുതപ്പ് എല്ലാവരും വിവസ്ത്രരായ ഖിയാമത്ത് നാളിൽ അല്ലാഹു അവനെ ധരിപ്പിച്ച് ഓരേ അക്ഷരത്തിനും ഓരോ ദറജ നൽകുകയും ചെയ്യും.
ഏതു സമയവും വീണുടയുന്ന വെറുമൊരു ചില്ലുപാത്രം പോലെയാണ് ദുൻയാവ് , നഷ്ടപ്പെടുന്നതിന്റെ മുമ്പ് അത് വിറ്റ് ഉടയാത്ത ആഖിറം കരസ്ഥമാക്കുക
സ്വന്തം ഇൽമ് പഠിച്ച് അല്ലാഹു വിന്റെ പ്രീതി കരസ്ഥമാക്കാൻ കഴിയാത്ത ആളുകൾക്ക് അല്ലാഹു നൽകിയ ഓഫറാണ് മക്കളെ അറിവ് പഠിപ്പിച്ച് അല്ലാഹുവിന്റെ തൃപ്തി നേടുക എന്നത്
ഒരു ദീനീ വാഹകനെ പടച്ചു എന്ന കാരണത്താൽ എല്ലാ വരും വിവസ്ത്രരായി നിൽക്കുന്ന സമയത്ത് അല്ലാഹു അവനെ പുതപ്പണിയിച്ച് ആദരിക്കുന്നു .
പിതാവിന് ഇത്രത്തോളം സ്ഥാനം ഉണ്ടങ്കിൽ ഇൽമ് പടിച്ച വ്യക്തിയുടെ സ്ഥാനം എന്തായിരിക്കും?
No comments:
Post a Comment