സബീലുന്നജാത്ത്. 22
സ്വലാത്ത്
وَحُكيَ أنَّ رجلاً كان غافلا عن الصّلاة على سيّدنا محمّد صلّى الله عليه وسلّم، فرأى النّبي صلّى الله عليه وسلّم ليلةً في المنام ولم يلتفت إليه فقال يا رسول الله أَأَنتَ عَلَيَّ غضبانُ؟ قال لاَ، قال الرجل: “فلم لا تنظر إليّ؟ قال لأنّي لا أعرفك، قَالَ:”وَكيفَ لاَ تَعرفُنِي وَأَنَا رَجلٌ مِن أُمَّتكَ، وقد روى العلماء أنّك أَعرفُ بأمّتك من الوالدة بالولد؟ قال النّبي صلّى الله عليه وسلّم: “صَدَقُوا ولكنّك بالصّلاة لا تذكرني، وإنّ مَعرفَتِي بِأمَّتِي بِقدر صلاتِهم عَلَيَّ”. ولما انتبهَ الرّجـلُ أَوجب على نفسه أن يصلّي على النّبي صلى الله عليه وسلّم كل يوم مائة مرة ففعل ذلك ثم رآه بعد ذلك في المنام فقال أعرفك الآن وأشفع لك أي لأنه صار محبّا لرسول الله صلّى الله عليه وسلم. انتهى (مكاشفة القلوب 24)
സ്വലാത്ത് ചൊല്ലുന്നതിൽ അശ്രദ്ധനായിരുന്ന ഒരു വ്യക്തി ഒരിക്കൽ നബി صلى الله عليه وسلم യെ സ്വപ്നത്തിൽ ദർശിച്ചു, എന്നാൽ നബി صلى الله عليه وسلم അദ്ധേഹത്തെ ശ്രദ്ധിച്ചില്ല .
''എന്നോട് ദേഷ്യം ഉള്ളത് കൊണ്ടാണോ എന്നെ ശ്രദ്ധിക്കാത്തത്'' അദ്ധേഹം ചോദിച്ചു.
, ''അല്ല ''നബി പറഞ്ഞു
''പിന്നെ എന്തു കാരണത്താലാണെന്ന്'' അദ്ധേഹം ചോദിച്ചപ്പോൾ നിന്നെ എനിക്ക് പരിചയം ഇല്ലാത്തതിനാലാണെന്ന് നബി صلى الله عليه وسلم പ്രത്യുത്തരം നൽകി. ''തന്റെ മക്കളെ പറ്റി മാതാപിതാക്കൾ അറിയുന്നതിനേക്കാൾ വ്യക്തമായി തന്റെ ഉമ്മത്തിനെ പറ്റി അറിയുന്നവരാണ് നബി صلى الله عليه وسلم എന്നു പണ്ഡിതന്മാർ പറയുന്നുണ്ടല്ലൊ ? '' അദ്ദേഹം സംശയത്തോടെ ചോദിച്ചു
''അപ്പോൾ നബി صلى الله عليه وسلم പറഞ്ഞത് സ്വലാത്ത് ചെല്ലി കൊണ്ട് നീ എന്നെ ഓർമ്മിപ്പിക്കണം, ജനങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്തിന്റെ തോതനുസരിച്ചാണ് ഞാൻ അവരെ ഓർക്കുന്നത് എന്നായിരുന്നു. ഉറക്കിൽ നിന്നും ഉണർന്നപ്പോൾ എന്നും 100 സ്വലാത്ത് ചൊല്ലാം എന്ന് അദേഹം തിരുമാനിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു. ശേഷം നബി صلى الله عليه وسلم യെ സ്വപ്നം കണ്ടപ്പോൾ നിങ്ങളെ പരിചയമുണ്ടെന്നും നിങ്ങൾക്കും ഞാൻ ശഫാഅത്ത് ചെയ്യും എന്നും പറഞ്ഞു. ആ കാരണത്താൽ അദ്ധേഹം നബി صلى الله عليه وسلم യുടെ മുഹിബീങ്ങളിൽ ഉൾപ്പെടുകയും ചെയ്തു.
നബി صلى الله عليه وسلم യും നമ്മളും തമ്മിലുള്ള ശക്തമായ ഒരു ബന്ധമാണ് സ്വലാത്തിലൂടെ ഉണ്ടായി തീരുന്നത്.
നബി صلى الله عليه وسلم യുമായി ഏറ്റവും കൂടുതൽ അടുത്ത വ്യക്തി ഏറ്റവും കൂടുതൽ സ്വലാത്ത് ചെല്ലിയ വ്യക്തിയായിരിക്കും.
സ്വലാത്ത് വർദ്ധിപ്പിക്കുന്ന വ്യക്തിയുടെ പ്രശ്നങ്ങൾ മഞ്ഞ് പോലെ ഉരുകി ഇല്ലാതെയാകും .
മരിക്കുന്നതിന്റെ മുമ്പ് നബി صلى الله عليه وسلم യുമായി നല്ല ശക്തമായ ബന്ധമുണ്ടാക്കി വെക്കാൻ അൽലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ....
No comments:
Post a Comment