┏══✿ഹദീസ് പാഠം 685✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 16
■ 1-6-2018 വെളളി ■
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ : دَخَلَ النَّبِيُّ ﷺ عَلَى أُمِّ سُلَيْمٍ رَضِيَ اللهُ عَنْهَا فَأَتَتْهُ بِتَمْرٍ وَسَمْنٍ ، قَالَ : أَعِيدُوا سَمْنَكُمْ فِي سِقَائِهِ ، وَتَمْرَكُمْ فِي وِعَائِهِ ؛ فَإِنِّي صَائِمٌ ثُمَّ قَامَ إِلَى نَاحِيَةٍ مِنَ الْبَيْتِ فَصَلَّى غَيْرَ الْمَكْتُوبَةِ ، فَدَعَا لِأُمِّ سُلَيْمٍ رَضِيَ اللهُ عَنْهَا وَأَهْلِ بَيْتِهَا ، فَقَالَتْ أُمُّ سُلَيْمٍ رَضِيَ اللهُ عَنْهَا : يَا رَسُولَ اللهِ إِنَّ لِي خُوَيْصَّةً قَالَ : مَا هِيَ ؟ قَالَتْ : خَادِمُكَ أَنَسٌ ، فَمَا تَرَكَ خَيْرَ آخِرَةٍ وَلَا دُنْيَا إِلَّا دَعَا لِي بِهِ. قَالَ : اللَّهُمَّ ارْزُقْهُ مَالًا وَوَلَدًا، وَبَارِكْ لَهُ فَإِنِّي لَمِنْ أَكْثَرِ الْأَنْصَارِ مَالًا(رواه البخاري)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ ഉമ്മു സുലൈം (റ) അടുത്ത് പ്രവേശിച്ചപ്പോൾ മഹതി കാരക്കയും നെയ്യും കൊണ്ട് വന്നു തിരു നബി ﷺ പറഞ്ഞു: നെയ്യിനെയും കാരക്കയേയും അതാത് പാത്രത്തിലേക്ക് മടക്കി വെച്ചോളു ഞാൻ നോമ്പുകാരനാണ് ശേഷം തിരു നബി വീട്ടിന്റെ ഒരു ഭാഗത്ത് ചെന്ന് ഫർളല്ലാത്ത നിസ്കാരം (സുന്നത് നിസ്കാരം) നിർവഹിച്ചു; ഉമ്മു സുലൈം (റ) നും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിച്ചു അപ്പോൾ മഹതി പറഞ്ഞു: എനിക്കൊരു സ്വകാര്യ ആവശ്യം കൂടിയുണ്ടായിരുന്നു (അതിനും കൂടി പ്രാർത്ഥിച്ചാലും) തിരു നബി ﷺ ചോദിച്ചു: എന്താണത്? മഹതി പറഞ്ഞു: അങ്ങയുടെ ഭൃത്യനായ അനസ് (റ) ന്റെ കാര്യം തന്നെ, അപ്പോൾ ഐഹിക പാരത്രിക നന്മയിലൊന്നും തന്നെ ഒഴിവാക്കാതെ അവിടുന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ നീ അവന് സമ്പത്തും സന്താനവും നീ നൽകുകയും അതിൽ നീ ബറകത്ത് നൽകുകയും ചെയ്യണേ (ആ പ്രാർത്ഥനയുടെ ഫലമായി) ഞാൻ അൻസാറുകളിൽ വെച്ച് ഏറ്റവും സമ്പന്നനാണ് (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment