
┏══✿ഹദീസ് പാഠം 693✿══┓
■══✿ <﷽> ✿══■
1439 - റമളാൻ - 24
■ 9-6-2018 ശനി ■
وَعَنْ بُشَيْرِ بْنِ كَعْبٍ الْعَدَوِيِّ رَضِيَ اللهُ عَنْهُ قَالَ : حَدَّثَنِي شَدَّادُ بْنُ أَوْسٍ رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ ﷺ: سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ : اللَّهُمَّ أَنْتَ رَبِّي، لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي ؛ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ قَالَ : وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الْجَنَّةِ (رواه البخاري)
✿═══════════════✿
ബുശൈർ ബ്ൻ കഅ്ബ് അദവി (റ) പറഞ്ഞു: തിരു നബി ﷺ യിൽ നിന്ന് ശദ്ദാദ് ബ്ൻ ഔസ് (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: സയ്യിദുൽ ഇസ്തിഗ്ഫാർ (ഇസ്തിഗ്ഫാറിന്റെ നേതാവ്) നിങ്ങൾ ഇങ്ങനെ പറയലാണ്: അല്ലാഹുമ്മ അൻത റബ്ബീ.....ലാ യഗ്ഫിറു സുനൂബ ഇല്ലാ അൻത (ഓ അല്ലാഹുവേ.. നീ എന്റെ രക്ഷിതാവാണ്, നീ അല്ലാതെ മറ്റൊരു ആരാധ്യനില്ല, നീയാണ് എന്നെ സൃഷ്ടിച്ചത് , ഞാൻ നിന്റെ അടിമയാണ്, ഞാൻ കഴിവിന്റെ പരമാവധി നിന്റെ കരാറിലും വാഗ്ദാനത്തിലുമാണ്, ഞാൻ ചെയ്ത ദുശ് ചെയ്തികളിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു, നീ എനിക്ക് ചെയ്ത അനുഗ്രഹം കൊണ്ട് ഞാൻ നിന്നെ കൊള്ളെ മടങ്ങുന്നു, ഞാൻ എന്റെ ദോഷം കൊണ്ട് മടങ്ങുന്നു അതു കൊണ്ട് നീ എനിക്ക് പൊറുത്ത് തരേണമേ; കാരണം നീയല്ലാതെ പാപം പൊറുക്കുന്നവനായി മറ്റാരുമില്ല തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും മനസ്സുറപ്പോടെ ഈ പ്രാർത്ഥന പകലിൽ ചൊല്ലി രാതിയാകും മുമ്പ് മരണപ്പെട്ടാൽ അവൻ സ്വർഗ്ഗാവകാശിയാകുന്നതാണ്, ആരെങ്കിലും മനസ്സുറപ്പോടെ രാത്രിയിൽ ഈ പ്രാർത്ഥന നടത്തി നേരം പുലരും മുമ്പ് മരണപ്പെട്ടാൽ അവൻ സ്വർഗ്ഗാവകാശിയാകുന്നതാണ് (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment