■══✿ <﷽> ✿══■
1439 - റമളാൻ - 27
■ 11-6-2018 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَصَابَنِي جَهْدٌ شَدِيدٌ ، فَلَقِيتُ عُمَرَ بْنَ الْخَطَّابِ رَضِيَ اللهُ عَنْهُ فَاسْتَقْرَأْتُهُ آيَةً مِنْ كِتَابِ اللهِ فَدَخَلَ دَارَهُ وَفَتَحَهَا عَلَيَّ ، فَمَشَيْتُ غَيْرَ بَعِيدٍ ، فَخَرَرْتُ لِوَجْهِي مِنَ الْجَهْدِ وَالْجُوعِ ، فَإِذَا رَسُولُ اللهِ ﷺ قَائِمٌ عَلَى رَأْسِي، فَقَالَ : يَا أَبَا هُرَيْرَةَ فَقُلْتُ : لَبَّيْكَ رَسُولَ اللهِ وَسَعْدَيْكَ. فَأَخَذَ بِيَدِي فَأَقَامَنِي، وَعَرَفَ الَّذِي بِي، فَانْطَلَقَ بِي إِلَى رَحْلِهِ، فَأَمَرَ لِي بِعُسٍّ مِنْ لَبَنٍ، فَشَرِبْتُ مِنْهُ، ثُمَّ قَالَ : عُدْ يَا أَبَا هِرٍّ فَعُدْتُ فَشَرِبْتُ، ثُمَّ قَالَ : عُدْ فَعُدْتُ، فَشَرِبْتُ حَتَّى اسْتَوَى بَطْنِي فَصَارَ كَالْقِدْحِ ، قَالَ : فَلَقِيتُ عُمَرَ، وَذَكَرْتُ لَهُ الَّذِي كَانَ مِنْ أَمْرِي، وَقُلْتُ لَهُ : تَوَلَّى اللهُ ذَلِكَ مَنْ كَانَ أَحَقَّ بِهِ مِنْكَ يَا عُمَرُ، وَاللهِ لَقَدِ اسْتَقْرَأْتُكَ الْآيَةَ، وَلَأَنَا أَقْرَأُ لَهَا مِنْكَ. قَالَ عُمَرُ رَضِيَ اللهُ عَنْهُ : وَاللهِ لَأَنْ أَكُونَ أَدْخَلْتُكَ، أَحَبُّ إِلَيَّ مِنْ أَنْ يَكُونَ لِي مِثْلُ حُمْرِ النَّعَمِ .(رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: (മഹാൻ പറഞ്ഞു): എനിക്ക് (കലശലായ വിശപ്പ് കാരണം) എനിക്ക് വലിയൊരു പ്രയാസം നേരിട്ടപ്പോൾ ഞാൻ ഉമർ ബിൻ ഖത്വാബ് (റ) നെ കണ്ടുമുട്ടി , വിശുദ്ധ ഖുർആനിൽ നിന്നുള്ള ഒരു ആയത്ത് ഓതികേൾപ്പിച്ച് വിശദീകരണം നൽകാൻ ഞാൻ ആവശ്യപ്പെട്ടു അങ്ങനെ മഹാൻ വീട്ടിൽ പ്രവേശിച്ച് എനിക്ക് വിവരിച്ച് തന്നു, ഞാൻ അൽപം മുന്നോട്ട് പോയപ്പോൾ ഞാൻ അനുഭവിക്കുന്ന വിശപ്പും പ്രയാസവും കാരണം മുഖമടിച്ച് താഴെ വീണു ; അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്റെ തലയുടെ ഭാഗത്ത് നിൽപ്പുണ്ടായിരുന്നു അവിടുന്ന് പറഞ്ഞു: ഓ അബൂ ഹുറയ്റ ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ അങ്ങയുടെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുന്നു അപ്പോൾ തിരു നബി ﷺ എന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു, എന്റെ വിഷമം മനസ്സിലാക്കിയ തിരു നബി ﷺ എന്നെയും കൂട്ടി വാഹനത്തിനടുത്ത് പോയി ഒരുപാത്രം പാൽ കുടിക്കാൻ ആവശ്യപ്പെട്ടു ഞാൻ അതിൽ നിന്ന് കുടിച്ചപ്പോൾ തിരു നബി ﷺ പറഞ്ഞു: ഒന്നും കൂടി കുടിക്കൂ ഓ അബൂ ഹുറയ്റ ഞാൻ വീണ്ടും കുടിച്ചു വയർ നിറഞ്ഞ് ഒരു പാത്രം പോലെയായി. അബൂ ഹുറയ്റ (റ) പറയുന്നു: അങ്ങനെ ഞാൻ ഉമർ (റ) നെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്റെ കാര്യങ്ങൾ ഞാൻ വിവരിച്ച് കൊടുത്തു ഞാൻ പറഞ്ഞു: ഓ ഉമറെ എന്റെ കാര്യം അങ്ങയെക്കാൾ ഏറ്റവും ബന്ധപ്പെട്ടയാളെ അല്ലാഹു ഏൽപിച്ചു, അല്ലാഹു തന്നെയാണ് സത്യം ഞാൻ നിങ്ങളോട് ഒരു ആയത്ത് ഓതികേൾപ്പിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടല്ലോ അത് എനിക്ക് അങ്ങയെക്കാൾ അറിയുന്നതാണ് (മറിച്ച് ഞാൻ പ്രവേശിച്ചത് വിശപ്പ് കാരണമാണ്) ഉമർ (റ) പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം ഞാൻ അങ്ങയെ എന്റെ വീട്ടിൽ പ്രവേശിപ്പിക്കലായിരുന്നു എനിക്ക് ചുവന്ന ഒട്ടകം (അറബികൾക്കിടയിൽ ഏറ്റവും അമൂല്യമായ സമ്പത്ത്) ലഭിക്കുന്നതിലേറെ ഇഷ്ടം (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment