┏══✿ഹദീസ് പാഠം 705✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 7
■ 21-6-2018 വ്യാഴം ■
وَعَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : كُنَّا مَعَ رَسُولِ اللهِ ﷺ فِي سَفَرٍ ، فَانْطَلَقَ لِحَاجَتِهِ ، فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ ، فَأَخَذْنَا فَرْخَيْهَا ، فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تَفَرَّشُ ، فَجَاءَ النَّبِيُّ ﷺ فَقَالَ : مَنْ فَجَعَ هَذِهِ بِوَلَدِهَا ؟ رُدُّوا وَلَدَهَا إِلَيْهَا وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا، فَقَالَ : مَنْ حَرَّقَ هَذِهِ ؟ قُلْنَا : نَحْنُ. قَالَ : إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ (رواه أبو داود)
✿═══════════════✿
അബ്ദു റഹ്മാൻ ബ്ൻ അബ്ദുല്ല (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരു യാത്രയിൽ ഞങ്ങൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ കൂടെയായിരിക്കെ തിരു നബി ﷺ അവിടുത്തെ ആവശ്യത്തിന് വേണ്ടി നടന്നു നീങ്ങി അന്നേരം രണ്ടു കുട്ടികളുടെ കൂടെയിരിക്കുന്ന ഒരു പക്ഷിയെ ഞങ്ങൾ കണ്ടു; ആ രണ്ടു മക്കളേയും ഞങ്ങളെടുത്തു, അന്നേരം തള്ളപക്ഷി വന്ന് ചിറകിട്ടടിച്ച് കരയാൻ തുടങ്ങി, തിരു നബി ﷺ കടന്നു വന്നു കൊണ്ട് ചോദിച്ചു: കുഞ്ഞിന്റെ കാര്യത്തിൽ ഈ പക്ഷിയെ വിശമിപ്പിച്ചവനാരാണ്? അതിന്റെ കുഞ്ഞിനെ അതിലേക്ക് തിരിച്ചു കൊടുക്കൂ ഞങ്ങൾ കരിച്ചു കളഞ്ഞ ഒരു ഉറുമ്പിൻ പ്രദേശം തിരു നബി ﷺ കണ്ടപ്പോൾ തിരു നബി ﷺ ചോദിച്ചു: ആരാണ് ഇതിനെ കരിച്ചു കളഞ്ഞത്? ഞങ്ങൾ പറഞ്ഞു: ഞങ്ങൾ തിരു നബി ﷺ പറഞ്ഞു: നിശ്ചയം തീയ്യിൻറെ ഉടമസ്ഥനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ അവകാശമില്ല(അബൂ ദാവൂദ്
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment