┏══✿ഹദീസ് പാഠം 706✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 8
■ 22-6-2018 വെള്ളി ■
وَعَنْ أَسْمَاءَ بِنْتِ عُمَيْسٍ الْخَثْعَمِيَّةِ رَضِيَ اللهُ عَنْهَا قَالَتْ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : بِئْسَ الْعَبْدُ عَبْدٌ تَخَيَّلَ وَاخْتَالَ وَنَسِيَ الْكَبِيرَ الْمُتَعَالِ، بِئْسَ الْعَبْدُ عَبْدٌ تَجَبَّرَ وَاعْتَدَى وَنَسِيَ الْجَبَّارَ الْأَعْلَى، بِئْسَ الْعَبْدُ عَبْدٌ سَهَا وَلَهَا وَنَسِيَ الْمَقَابِرَ وَالْبِلَى، بِئْسَ الْعَبْدُ عَبْدٌ عَتَا وَطَغَى وَنَسِيَ الْمُبْتَدَا وَالْمُنْتَهَى، بِئْسَ الْعَبْدُ عَبْدٌ يَخْتِلُ الدُّنْيَا بِالدِّينِ، بِئْسَ الْعَبْدُ عَبْدٌ يَخْتِلُ الدِّينَ بِالشُّبُهَاتِ، بِئْسَ الْعَبْدُ عَبْدٌ طَمَعٌ يَقُودُهُ، بِئْسَ الْعَبْدُ عَبْدٌ هَوًى يُضِلُّهُ، بِئْسَ الْعَبْدُ عَبْدٌ رَغَبٌ يُذِلُّهُ(رواه الترمذي)
✿═══════════════✿
അസ്മാഅ് ബിൻതി ഉമൈസിൽ ഖസ്അമിയ്യ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ഉന്നതനും വലിയവനുമായ അല്ലാഹുവിനെ വിസ്മരിച്ച് മറ്റുള്ളവരേക്കാൾ സ്ഥാനം സ്വന്തത്തിന് ചാർത്തി പൊങ്കച്ചം കാണിക്കുന്ന അടിമ വളരേ മോശം; ഉന്നതനും എല്ലാവരെയും അടിച്ചമർത്താൻ കഴിവുള്ള അല്ലാഹുവിനെ വിസ്മരിച്ച് മറ്റുള്ളവരുടെ മേൽ അതിക്രമവും ആധിപത്യവും സ്ഥാപിക്കുന്ന അടിമ വളരേ മോശം, ഖബ്റുകളേയും ദ്രവിക്കലിനേയും വിസ്മരിച്ച് അല്ലാഹുവിനെ അനുസരിക്കലിനെയും മറന്ന് വിനോദത്തിൽ മുഴുകിയ അടിമ വളരേ മോശം; തന്റെ തുടക്കത്തേയും ഒടുക്കത്തേയും വിസ്മരിച്ച് കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അതിരു വിട്ടു പ്രവർത്തിക്കുകയും മതം വിറ്റ് ഐഹിക സുഖം തേടുകയും ദേഹേച്ഛകൾ കൊണ്ട് മതത്തെ നശിപ്പിക്കുകയും ; ആർത്തി വഴിനടത്തുകയും , ഇച്ഛകൾ വഴിപിഴപ്പിക്കുകയും ആഗ്രഹങ്ങൾ ദുർനടത്തുകയും ചെയ്യുന്ന അടിമ വളരേ മോശം (തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment