┏══✿ഹദീസ് പാഠം 712✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 14
■ 28-6-2018 വ്യാഴം ■
وَعَنْ وَفْدِ عَبْدِ الْقَيْسِ ، أَنَّهُمْ سَمِعُوا رَسُولَ اللهِ ﷺ يَقُولُ : اللَّهُمَّ، اجْعَلْنَا مِنْ عِبَادِكَ الْمُنْتَخَبِينَ، الْغُرِّ الْمُحَجَّلِينَ ، الْوَفْدِ الْمُتَقَبَّلِينَ قَالَ : فَقَالُوا : يَا رَسُولَ اللهِ مَا عِبَادُ اللهِ الْمُنْتَخَبُونَ ؟ قَالَ : عِبَادُ اللهِ الصَّالِحُونَ قَالُوا : فَمَا الْغُرُّ الْمُحَجَّلُونَ ؟ قَالَ : الَّذِينَ يَبْيَضُّ مِنْهُمْ مَوَاضِعُ الطُّهُورِ قَالُوا : فَمَا الْوَفْدُ الْمُتَقَبَّلُونَ ؟ قَالَ : وَفْدٌ يَفِدُونَ مِنْ هَذِهِ الْأُمَّةِ مَعَ نَبِيِّهِمْ إِلَى رَبِّهِمْ (رواه أحمد)
✿═══════════════✿
അബ്ദു ഖൈസിന്റെ നിവേദക സംഘത്തിൽ നിന്ന് നിവേദനം: നിശ്ചയം അവർ തിരു നബി ﷺ പറയുന്നതായി കേട്ടു: അല്ലാഹുവേ.. ഞങ്ങളെ നിന്റെ തിരഞ്ഞെടുക്കപ്പെട്ട, കൈകാലുകളും മുഖവും പ്രകാശിക്കുന്ന, സ്വീകരിക്കപ്പെടുന്ന നിവേദക സംഘമാക്കിത്തരണേ..അപ്പോൾ അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ.. ആരാണ് അല്ലാഹുവിന്റെ തിരഞ്ഞെടുക്കപ്പെട്ട അടിമകൾ? തിരു നബി ﷺ പറഞ്ഞു: സച്ചരിതരായ അല്ലാഹുവിന്റെ അടിമകൾ അവർ ചോദിച്ചു: "ഗുർറുൽ മുഹജ്ജലൂൻ" കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? തിരു നബി ﷺ പറഞ്ഞു: ശുദ്ധിയുടെ സ്ഥലങ്ങൾ (ശരീരത്തിൽ വുളൂഇന്റെ വെള്ളം എത്തുന്ന സ്ഥലം) പ്രകാശിക്കുന്ന വിഭാഗം അവർ ചോദിച്ചു: സ്വീകരിക്കപ്പെടുന്ന നിവേദക സംഘം എന്നു പറഞ്ഞാൽ ആരാണ്? തിരു നബി ﷺ പറഞ്ഞു: ഈ സമുദായത്തിൽ നിന്ന് അവരുടെ പ്രവാചകരോടൊപ്പം അവരുടെ രക്ഷിതാവിലേക്ക് പോകുന്ന സംഘം(അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment