┏══✿ഹദീസ് പാഠം 714✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 16
■ 30-6-2018 ശനി ■
وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ كَانَ يَدْعُو : اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي ، وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي ، اللَّهُمَّ اغْفِرْ لِي هَزْلِي وَجِدِّي ، وَخَطَايَ وَعَمْدِي ، وَكُلُّ ذَلِكَ عِنْدِي (رواه البخاري)
✿═══════════════✿
അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ.. എനിക്ക് എന്റെ പാകപ്പിഴകളും വിവരക്കേടുകളും, എന്റെ കാര്യത്തിലുള്ള അതിര് കവിയലും, എന്നിൽ എന്നെക്കാൾ നിനക്കറിയാവുന്ന കാര്യങ്ങളെല്ലാം എനിക്ക് നീ പൊറുത്ത് തരേണമേ..., അല്ലാഹുവേ.. കാര്യത്തോടെ ചെയ്തതും തമാശ രൂപേണ ചെയ്തതും, മനപ്പൂർവ്വം ചെയ്തതും പിഴച്ചു ചെയ്ത് പോയതും, എന്നിൽ നിന്ന് സംഭവിച്ചതെല്ലാം തന്നെ നീ എനിക്ക് പൊറുത്ത് തരേണമേ (ബുഖാരി)
അടിക്കുറിപ്പ്:
ഈ ഹദീസിൽ പരാമർശിച്ചത് മനുഷ്യ സഹജമായി ഒരോ വ്യക്തിയിലും സംഭവിച്ചേക്കാവുന്ന തെറ്റുകളെ ഏറ്റുപറഞ്ഞ് അല്ലാഹുവിനോട് മാപ്പ് ഇരക്കാൻ വേണ്ടിയാണ് അതല്ലാതെ തിരു നബി ﷺ ക്ക് പാക പിഴവുകളും പോരായ്മകളും സംഭവിച്ചത് കൊണ്ടല്ല കാരണം അമ്പിയാക്കളെല്ലാം "മഅ്സ്വൂമീങ്ങളാണ്" അഥവാ പാപ സുരക്ഷിതരാണ്.
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment