Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 30, 2018

ഹദീസ് പാഠം 715

     ┏══✿ഹദീസ് പാഠം 715✿══┓
              ■══✿ <﷽> ✿══■
             1439 - ശവ്വാൽ - 17
          ■ 1-6-2018 ഞായർ
وَعَنْ سُهَيْلٍ رَضِيَ اللهُ عَنْهُ قَالَ : كَانَ أَبُو صَالِحٍ رَضِيَ اللهُ عَنْهُ يَأْمُرُنَا إِذَا أَرَادَ أَحَدُنَا أَنْ يَنَامَ أَنْ يَضْطَجِعَ عَلَى شِقِّهِ الْأَيْمَنِ ، ثُمَّ يَقُولُ : اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ ، رَبَّنَا وَرَبَّ كُلِّ شَيْءٍ ، فَالِقَ الْحَبِّ وَالنَّوَى ، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ ، اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ (رواه مسلم) 
✿═══════════════✿
സുഹൈൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ ഓരോരുത്തരും ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്ത് അവരവരുടെ വലത് ഭാഗത്തിന്റെ മേൽ ചരിഞ്ഞ് കിടക്കാനും ഇപ്രകാരം പറയാനും അബൂ സ്വാലിഹ് (റ) ഞങ്ങളോട് കൽപ്പിക്കുമായിരുന്നു: ആകാശങ്ങളുടെയും ഭൂമിയുടേയും മഹത്വരമായ സിംഹാസനത്തിന്റെയും സംരക്ഷകനും ധാന്യമണികളെയും ഈന്തപ്പഴക്കുരുവിനേയും പിളര്‍ക്കുന്നവനും, തൗറാത്തിനെയും ഇൻജീലിനെയും ഫുർഖാൻ (ഖുർആൻ) നെയും ഇറക്കിയവനുമായ അല്ലാഹുവേ നിന്നോട് ഞാൻ നീ ആരുടെ മൂർദ്ധാവിനെ പിടിക്കുന്നുവോ അതിന്റെയെല്ലാം കുഴപ്പങ്ങളിൽ നിന്ന് കാവൽ ചോദിക്കുന്നു, അല്ലാഹുവേ, നീ ആദ്യമേ ഉള്ളവനാണ്; നിനക്ക് മുമ്പ് മറ്റൊന്നുമില്ലായിരുന്നു, നീ ശാശ്വതനാണ്; നിനക്ക് ശേഷം മറ്റൊന്നുമില്ല, നീ പ്രത്യക്ഷനായവനാണ് നിന്റെ മുകളിൽ മറ്റൊന്നുമില്ല; നീ പരോക്ഷനായവനാണ്; നിന്നേക്കാൾ താഴെ മറ്റൊന്നുമില്ല , നീ ഞങ്ങളെ തൊട്ട് കടം വീട്ടി തരുകയും ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങളെ സമ്പന്നനാക്കുകയും ചെയ്യണേ(മുസ്ലിം)

✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: