Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 24, 2018

മദ്റസകളിലെ ഫത്ഹേ മുബാറക്.... രാജ്യത്തിന്റെ റൂഹേ മുബാറക്

Sheikh Aboobacker Ahmed addressing the IEBI National Conference at New Delhi
റമസാൻ അവധി കഴിഞ് മദ്റസകൾ തുറക്കുകയാണ്

ഇന്ത്യയുടെ മാതൃകാ ഭാവി പൗരൻമാരെ വളർത്തിയെടുക്കുന്ന ഈ പാഠശാലകൾ രാജ്യത്തിന്റെ ഹൃദയത്തുടിപ്പാണ്....

ഉദയ - അസ്തമയ സൂര്യന്റെ വെട്ടത്തിൽ മദ്റസകളിലേക്ക് നടന്ന് നീങ്ങുന്ന കുരുന്നുകൾ രാജ്യത്തെ ഗ്രാമങ്ങളിലെ സുന്ദരമായ കാഴ്ചയാണ്.

ഇന്ത്യയിലെ മുസ്ലിംകൾക്കിടയിൽ അച്ചടക്കവും ദേശസ്നേഹവും  വളർത്താനും സമാധാനത്തിന്റെയും ശാന്തിയുടെയും പ്രചാരകരായി അവരെ ഒരുക്കിയെടുക്കാനും സ്വാതന്ത്ര്യാനന്ത ഭാരതത്തിലെ മദ്റസകളിലെ ചുറ്റുവട്ടങ്ങൾക്കായിട്ടുണ്ട്.

ഒരു ബഹുസ്വര സമൂഹത്തിലെ മത വിശ്വാസിയുടെ ജീവിതം എല്ലാ ജനവിഭാഗങ്ങൾക്കും അനുഗുണമാക്കി ചിട്ടപ്പെടുത്തുന്നു മദ്റസാ കരിക്കുലങ്ങളും സംവിധാനങ്ങളും...
താരതമ്യേന കേരളത്തിൽ മദ്റസകൾക്ക് പ്രത്യേകമായ കെട്ടിടങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളുമുണ്ട്

കേരളേതര സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

Students celebrating Independence day in a madrassa at Moradabad UP
പല സ്ഥലങ്ങളിലും മസ്ജിദുകളോടും ദർഗകകളോടും ചേർന്ന് മക്തബുകൾ ( എഴുത്തും വായനയും പഠിക്കുന്ന സ്ഥലം)എന്ന പേരിലാണ് പ്രവർത്തിക്കുന്നത്.

പലയിടങ്ങളിലും മദ്റസകളിൽ വെച്ച് തന്നെയാണ് പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന മാത് സും ശാസ്ത്ര വിഷയങ്ങളും സ്പോർട്സും ആർട്സും എല്ലാം വിദ്യാർത്ഥികൾ അഭ്യസിക്കുന്നത്. ഇവർക്ക് മദ്റസ തന്നെയാണ് സ്കൂളും.

Polio vaccination
സ്കൂൾ , മദ്റസ എന്നിവ നാം രണ്ട് അർത്ഥത്തിലാണ് പൊതുവെ ഉപയോഗിച്ച് വരുന്നത്.

എന്നാൽ രണ്ടിന്റെയും അർത്ഥം പള്ളിക്കൂടം / പാഠശാല എന്നാണ്.

ഒന്ന് അറബി മറ്റേത് ഇംഗ്ലീഷ്.

വിദ്യാലയം/ഓത്ത് പള്ളി എന്ന് കേരളീയരോ വിദ്യാമന്ദിർ/ അക്ഷർ ഭവൻ എന്ന് മറ്റ് സംസ്ഥനക്കാരോ സാധാരണ ഉപയോഗിക്കാറില്ല എന്ന് മാത്രം.
കേരളമുൾപ്പെടെ പലയിടങ്ങളിലും മദ്റസാ പഠന സമയം കഴിഞ്ഞാൽ പിന്നെ മദ്റസാ കെട്ടിടങ്ങൾ വിവിധ മതവിഭാഗങ്ങളിൽ പെട്ടവരുൾപ്പെടെയുള്ളവർക്ക് തൊഴിൽ  പരിശീലനങ്ങൾക്കും രാജ്യത്തിന്റെ ഭരണനിർവഹണ അസൂത്രണ സംവിധാനമായ ഗ്രാമസഭകൾക്കും എല്ലാ വിഭാഗങ്ങളിലും പെട്ട കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനും ആരോഗ്യ-മെഡിക്കൽ ക്യാമ്പുകൾക്കും തെരഞ്ഞെടുപ്പ് സമയങ്ങളിൽ പോളിംഗ് ബൂത്തുകളായും സർവ്വകക്ഷി സമാധാന യോഗങ്ങൾക്കും മറ്റുമായി ഉപയോഗിച്ച്  വരുന്നു.
ഉടമസ്ഥാവകാശം ഗ്രാമങ്ങളിലെ - മൊഹല്ല കമ്മിറ്റികൾക്കാണെങ്കിലും  ഒരു സമുദായത്തിന്റെ സ്വകാര്യ സ്വത്തായി ആരും മദ്റസകളെ കണക്കാക്കി പോന്നിട്ടില്ല...

രാജ്യത്തെ മുഴുവൻ പൗരൻമാരുടെയും ക്ഷേമത്തിനും ഉപകാരത്തിനും ഉപയോഗപ്പെടുത്താനുള്ള ഭാരതത്തിന്റെ പുണ്യകോവിലകമായാണ് അതിനെ ആദരിച്ച് പോന്നിട്ടുള്ളത് എന്ന് സാരം...

ഇന്ത്യയിലെ മദ്റസാ സംവിധാനങ്ങളിലെ ഏറ്റവും ശാസ്ത്രീയവും പ്രബലവും ആധികാരികവുമായ മദ്റസാ ബോർഡാണ് Islamic Educational  Board of India. 

രാജ്യ തലസ്ഥാനമായ ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ബോർഡിന് കീഴിൽ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മദ്റസകൾ പ്രവർത്തിച്ച് വരുന്നു.

ഇന്ത്യയിലെ മുഖ്യധാരാ മതപണ്ഡിതരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

ശൈഖ് അബൂബക്കർ അഹ്മദ് കാന്തപുരം കേരള (പ്രസിഡന്റ്), സയ്യിദ് മുഹമ്മദ് അശ്റഫ് മിയാ അശ്റഫി കച്ചൗചവി ഉത്തർ പ്രദേശ് (ജന: സിക്രട്ടറി), ഹാജി അൻവർ ശരീഫ് സാഹബ് ബാംഗ്ലൂർ (ട്രഷറർ)

എന്നീ ഭാരവാഹികൾക്ക് പുറമെ രാജ്യത്തെ പ്രധാന ആത്മീയ കേന്ദ്രമായ അജ്മീർ ശരീഫിലെ പണ്ഡിതരും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണരും ബോർഡിൽ അംഗങ്ങളാണ്.

കേവലം മതപാഠശാലകൾ മാത്രമല്ല IEBI മദ്റസകൾ.

വിവിധ വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം ഹിന്ദി,ഉറുദു,അറബി,മലയാളം, ഇംഗ്ലീഷ്, കന്നഡ, ബംഗ്ല തുടങ്ങിയ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നു..

ഈ ഭാഷകളിലെല്ലാം മദ്റസാ പാഠപുസ്തകങ്ങളുമുണ്ട്‌...

രാജ്യത്ത് തീവ്രവാദത്തെ ചെറുത്തു തോൽപിക്കുന്നതിലും സഹിഷ്ണുതയും ദേശസ്നേഹവും വളർത്തുന്നതിലും മദ്റസകൾ വഹിച്ച പങ്ക് വളരെ വലുതാണ്..

കഴിഞ്ഞ വർഷമാണ് യു .പി യിലെ യോഗി ആദിത്യനാഥ് സർക്കാർ  ആഗസ്ത് 15ന് മദ്റസകളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തണമെന്ന് ഉത്തരവിറക്കുന്നത്.

രാജ്യം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

എന്നാൽ ഒരു കാര്യം പറയട്ടെ...

ഇതിന്റെയും വർഷങ്ങൾക്ക് മുമ്പ് IEBI യുടെ നേതൃത്വത്തിലുള്ള മദ്റസകളിൽ സാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് വരുന്നുണ്ട്.

മാത്രവുമല്ല ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികളും നടന്ന് വരുന്നു.

ഇതെല്ലാം ഭംഗിയായി  എങ്ങനെ നടത്താൻ സാധിക്കുന്നു എന്നാണോ ചോദ്യം...?

മറുപടി കേട്ടോളൂ...

*ഹമാരേ കശ്മീർ* എന്ന് പറഞ്ഞിരുന്ന കശ്മീരിലെ കുരുന്നുകളെ കേരളത്തിൽ കൊണ്ട് വന്ന് പഠിപ്പിച്ചും കശ്മീരിൽ മദ്റസകളാരംഭിച്ചും *ഹമാരേ ഇന്ത്യ* എന്ന് പറയാൻ പഠിപ്പിച്ച ശൈഖ് അബൂബക്കർ സാഹബാണ് ഈ മദ്റസാ ബോർഡിന്റെ തലപ്പത്തുള്ളത്...

അതിന്റേതായ ഗുണവും മണവും സൗരഭ്യവും സൗന്ദര്യവും ഈ മദ്റസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുണ്ട്...

പാർലിമെന്റിൽ മെമ്പർമാരും മന്ത്രിമാരും ഉണ്ടായിരുന്ന ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ പാർട്ടികൾക്ക് പോലും ചെയ്യാൻ സാധിക്കാത്ത ദേശീയോദ്ഗ്രഥന വിപ്ലവ മുന്നേറ്റമാണിത്....
പൊതു വിദ്യാലയ കരിക്കുലങ്ങളെ വെല്ലുന്ന കരിക്കുലത്തിന് പുറമെ മത ഭൗതിക ഡിഗ്രികളും B Ed ന് തുല്യമായ കോഴ്സുകളും കഴിഞ്ഞ അധ്യാപകരുണ്ട് എന്നതും നമ്മുടെ മദ്റസകളുടെ പ്രത്യേകതയാണ്...
ജംഇയ്യതുൽ മുഅല്ലിമീൻ എന്ന അധ്യാപക കൂട്ടായ്മ രാജ്യത്തെ പൊതു സമൂഹത്തിനിടയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാ പരവും പ്രശംസനീയവുമാണ്...

ജീവത പ്രാരാബ്ധങ്ങൾക്കിടയിലും കുറഞ വേതനമാണെങ്കിൽ പോലും സമരങ്ങളോ കോലാഹലങ്ങളോ ഉണ്ടാക്കാതെ പൂർണമായ അർപ്പണ ബോധത്തോടെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഈ മദ്റാസാധ്യാപകരോട് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കടപ്പാടുകൾ ഉണ്ട്...

രാഷ്ട്രപതിയുടേത് ഉൾപ്പെടെയുള്ള അധ്യാപക അവാർഡുകൾ മദ്റസാ അധ്യാപകരിലേക്കും എത്തേണ്ടതുണ്ട്...

*ഭൂമിക്ക് തണ്ണീർതടങ്ങളും കണ്ടൽചെടികളുമെന്ന പോലെയാണ്  ഇന്ത്യക്ക് മദ്റസകളും മക്തപുകളും*

ഇവ മലിനപ്പെടാതെ സൂക്ഷിക്കേണ്ടതും നശിപ്പിക്കപ്പെടാതെ സംരക്ഷിക്കേണ്ടതും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും കടമയാണ്.

ഉറവ വറ്റാത്ത സമാധാനത്തിന്റെ തെളിനീർ പുതിയ തലമുറകൾക്ക് നൽകുന്ന ഈ വിദ്യാനികേതങ്ങൾ സജീവമാക്കാനും മെച്ചപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മദ്റസാ ബോർഡുകളുമായി ചേർന്ന് നിന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കണം....
ഹിന്ദി ഹെ ഹം... ഹിന്ദി ഹെ ഹം... ഹിന്ദി ഹെ ഹം...

എന്ന വികാരമാണ് ഹിന്ദുസ്ഥാനിലെ മദ്റസകളിലെ കുരുന്നുകളുടെ മനസ്സിൽ താലോലിക്കപ്പെടുന്നത്....

അക്ഷരത്തിന്റെയും അച്ചടക്കത്തിന്റെയും ലോകത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിലെ കൊച്ചു കൂട്ടുകാർക്ക് ഒരായിരം ഭാവുകങ്ങൾ...
Ameen Muhammad Hasan Assaquafi
(Member IEBI National affairs committee)




No comments: